Headlines

ഓപ്പറേഷൻ ബേ ലൂർ മഖ്‌ന നാളെ തുടരുമെന്നാണ് സൂചന, പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം

ബാവലി: ജനവാസ മേഖലയിൽ ഭീതി പടർത്തുകയും, ഒരു മനുഷ്യജീവൻ അപഹരിക്കുകയും ചെയ്‌ത കൊലയാളി മോഴയാനയെ മയ ക്കുവെടി വെക്കാൻ ഇന്ന് വനം വകുപ്പിന് കഴിഞ്ഞില്ല. ആന നിരന്തര മായി സഞ്ചരിച്ചു കൊണ്ടിരുന്നതാണ് വനപാലകർക്ക് പ്രതിസന്ധിയായത്. ഏറെ നേരം ബാവലി മേഖലയിൽ ഉണ്ടായിരുന്ന കാട്ടാന പിന്നീട് മണ്ണുണ്ടിക്ക് പരിസരത്തെ ഉൾവനത്തിലേക്ക് മാറിയതായുള്ള സൂചന യുടെ അടിസ്ഥാനത്തിൽ വനപാലക സംഘം സർവ്വ സന്നാഹത്തോടെ മണ്ണുണ്ടി പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. ഓപ്പറേഷൻ ബേ ലൂർ മഖ്‌ന നാളെ തുടരുമെന്നാണ് സൂചന. വനത്തിൽ…

Read More

വന്യമൃഗ ശല്യത്തിനും അക്രമത്തിനും എതിരെ അടിയന്തര നടപടികൾ സ്വീകരിക്കണം; കേരളത്തിന് കേന്ദ്രത്തിന്‍റെ കത്ത്

സംസ്ഥാനത്ത് വർധിച്ചുവരുന്ന വന്യമൃഗ ശല്യത്തിനും അക്രമത്തിനും എതിരെ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരളത്തോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ജനജീവിതം ദുസഹമായി എന്ന് ചൂണ്ടിക്കാട്ടി രാജ്യസഭാംഗം ജെബി മേത്തർ കേന്ദ്ര വനം പരിസ്ഥി വകുപ്പ് മന്ത്രി ഭൂപേന്ദ്രർ യാദവിന് നൽകിയ നിവേദനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നിർദ്ദേശം നൽകിയത്. ജനങ്ങളുടെ സുരക്ഷയ്ക്കും ഉപജീവനത്തിനും ഭയാനകമായ രീതിയിലാണ് വന്യമൃഗ ശല്യം ഭീഷണി ആകുന്നത്. കഴിഞ്ഞ ആഴ്‌ചകളിൽ പാലക്കാടും വയനാടും നടന്ന സംഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു എംപി…

Read More

കെ സ്മാർട്ട് കേരളത്തിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കും : മന്ത്രി എം.ബി. രാജേഷ്

കാട്ടാക്കട:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ- സ്മാര്‍ട്ട് സോഫ്റ്റ്‌വെയർ കേരളത്തിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ ഗ്യാസ് ക്രിമറ്റോറിയവും തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ആസൂത്രണ സമിതിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തിരുവനന്തപുരം ജില്ലാ ഗെയിംസ് ഫെസ്റ്റിവലും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുൻകൈയെടുത്ത് മാറനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ഗ്യാസ് ക്രിമറ്റോറിയം നിർമിച്ചത്. ജില്ലാ…

Read More

ചേർത്തലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

ചേർത്തല: തണ്ണീർമുക്കത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. രോഗം മറ്റിടങ്ങളിലേക്ക് പടരാതിരിക്കാൻ നിരീക്ഷണം ശക്തമാക്കി. പ്രദേശത്ത് പുതുതായി പന്നികളെ വളർത്തുന്നതിനും വിൽക്കുന്നതിനും നിരോധനമേർപ്പെടുത്തി. രോഗം സ്ഥിരീകരിച്ച ഫാമിലെ രണ്ട് പന്നികളാണ് ചത്തത്. തുടർന്നു നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഫാമിലെ 13 പന്നികളെ തിങ്കളാഴ്ച ശാസ്ത്രീയമായി കൊല്ലും. കൊന്നശേഷം കത്തിച്ചുകളയുകയോ രണ്ട് മീറ്റർ താഴ്ചയിൽ കുഴിച്ചിടുകയോ ചെയ്യും.ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ തണ്ണീർമുക്കത്ത് പുതുതായി പന്നികളെ വളർത്തുന്നതിനും പുറത്തുനിന്ന് കൊണ്ടുവരുന്നതിനും വിൽപ്പന നടത്തുന്നതിനും ഇവിടെയുള്ളവയെ പുറത്തേക്ക് കൊണ്ടുപോകുന്നതിനും നിരോധനമുണ്ട്. തണ്ണീർമുക്കത്ത്…

Read More

കേരള ഗാന വിവാദം; സച്ചിദാനന്ദനെ പരിഹസിച്ച് ശ്രീകുമാരൻ തമ്പി

തിരുവനന്തപുരം: കേരളഗാന വിവാദത്തിൽ പോര് മുറുകുന്നു. സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് എത്തിയ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദനെ പരിഹസിച്ച് ശ്രീകുമാരന്‍ തമ്പി. ത്യാഗത്തിന്‍റേയും സഹനത്തിന്‍റേയും പ്രതീകമാകാൻ യേശുക്രിസ്തുവിനു ശേഷം ആര് ? എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ‘മഹത് പ്രവൃത്തി’കൾക്ക് ഉത്തമമാതൃക! തൽക്കാലം അദ്ദേഹം കേരളസാഹിത്യ അക്കാദമിയിൽ അധ്യക്ഷസ്ഥാനത്തിരുന്ന് തന്‍റെ ത്യാഗം തുടരുന്നു. ഞാനോ വെറുമൊരു പാമരനാം പാട്ടെഴുത്തുകാരൻ! ഒറ്റവാക്കിൽ പറഞ്ഞാൽ ‘ക്ളീഷേ’!! പക്ഷേ, ഒരാശ്വാസമുണ്ട്….

Read More

കൃഷിപ്പണിക്ക് വന്ന ദളിതർക്ക് ചിരട്ടയിൽ ചായ നൽകി; തോട്ടം ഉടമയും പുത്രവധുവും അറസ്റ്റിൽ

തമിഴ്‌നാട്ടിലെ ധർമപുരിയിൽ നിന്നാ്‌ണ് ദളിത് സ്ത്രീകൾക്ക് ചിരട്ടിൽ ചായകൊടുത്ത വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഇവർക്ക് ചായ നൽകിയ തോട്ടം ഉടമയെയും മരുമകളെയും പൊലീസ് അറസ്റ്റ് ചെയ്‌തു. 60കാരി ചിന്നതായി മകൻ്റെ ഭാര്യ 32കാരി ധരണി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ടുദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. ചിന്നതായിയുടെ തോട്ടത്തിലെ തൊഴിലാളിയായ സെല്ലി എന്ന 50കാരിയുടെ പരാതിയിലാണ് അറസ്റ്റ്. സെല്ലിയെ കൂടാതെ ശ്രീപ്രിയ, വീരമ്മാൾ, മാരിയമ്മാൾ എന്നിവർക്കാണ് ചിരട്ടയിൽ ചിന്നതായും മരുമകളും ചായ നൽകിയത്. മുമ്പും ഇവർ ഇത്തരത്തിൽ പെരുമാറിയിരുന്നു എന്നാണ്…

Read More

ഡോ.വന്ദന ദാസ് വധക്കേസ്; രക്ഷപെടാനുള്ള സന്ദീപിന്‍റെ ശ്രമങ്ങള്‍ പൊളിയുന്നു; പ്രതിയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കുത്തികൊലപ്പെടുത്തിയ കേസിൽ രക്ഷപെടാനുള്ള സന്ദീപിന്‍റെ ശ്രമങ്ങള്‍ പൊളിയുന്നു. മാനസികാരോഗ്യം തകരാറിലെന്ന് ചൂണ്ടിക്കാട്ടി കേസിൽനിന്നും രക്ഷപ്പെടാൻ പ്രതി പല തവണയാണ് ശ്രമങ്ങൾ നടത്തിയത്. എന്നാൽ സന്ദീപിന് യാതൊരു മാനസിക പ്രശ്നങ്ങളും ഇല്ലെന്ന് ഡോക്ടർമാർ. ആദ്യം പരിശോധിച്ച മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ടിനു പിന്നാലെ സന്ദീപിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിച്ചു പത്തു ദിവസം പ്രത്യേക വൈദ്യസംഘത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. സന്ദീപിനു മാനസിക പ്രശ്നങ്ങൾ ഇല്ലെന്നായിരുന്നു ഈ ഡോക്ടർമാരും…

Read More

വന്യജീവി ആക്രമണം; വയനാട്ടിൽ ഈ മാസം പതിമൂന്നിന് ഹർത്താൽ

വയനാട്: ജില്ലയിൽ ഈ മാസം 13 ന് ഹർത്താൽ. കാർഷിക സംഘടനകളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് ഹർത്താൽ. നിർബന്ധിച്ച് കടകൾ അടപ്പിക്കാനോ വാഹനം തടയാനോ തങ്ങൾ മുതിരില്ലെന്നും, മനഃസാക്ഷി മരവിക്കാത്തവർ ഹർത്താലിനോട് സഹകരിക്കണമെന്നും കർഷക സംഘടനകൾ പറയുന്നു. വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വയനാട്ടിൽ കർഷക സംഘടനകൾ കഴിഞ്ഞ നാല്…

Read More

ഇറക്കം ഇറങ്ങി വന്ന കാര്‍ നിയന്ത്രണം വിട്ട് വീട്ടിലേക്ക് മറിഞ്ഞു; പഠിക്കുകയായിരുന്ന വിദ്യാര്‍ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാർ നിയന്ത്രണം വിട്ട് വീട്ടിലേക്ക് മറിഞ്ഞു. മുറിയ്ക്കുള്ളിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു.തീക്കോയി അടുക്കം റൂട്ടിൽ മേസ്തിരിപ്പടിക്ക് സമീപമാണ് ഉച്ചയോടെ അപകടം ഉണ്ടായത്.മുള്ളൻമടക്കൽ അഷ്റഫിൻ്റെ മകൻ അൽസാബിത്ത് ആണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.അടുക്കം വെള്ളാനി സ്വദേശിയുടെ കാറാണ് അപകടത്തിൽ പെട്ടത്.ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം വിട്ട കാർ റോഡരികിലെ തിട്ടയ്ക്ക് താഴെയുള്ള വീട്ടിലേക്ക് മറിയുകായായിരുന്നു.സംരക്ഷണ ഭിത്തിയും വാട്ടർ ടാങ്കും തകർത്ത കാർ വീടിനു പുറകിലേക്ക് ആണ് പതിച്ചത്.പിൻവശത്തെ മുറിയിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന അൽസാബിത്ത് ശബ്ദം കേട്ട് ഓടി മാറുകയായിരുന്നു.പഠനത്തിന്…

Read More

വയനാട്ടിൽ ഫെബ്രുവരി 13 ഹർത്താൽ പ്രഖ്യാപിച്ചു

മാനന്തവാടി: ഫെബ്രുവരി 13 ന് വയനാട് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചു. കാർഷിക സംഘടനകളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് ഹർത്താൽ. നിർബന്ധിച്ച് കടകൾ അടപ്പിക്കാനോ വാഹനം തടയാനോ തങ്ങൾ മുതിരില്ലെന്നും, മനഃസാക്ഷി മരവിക്കാത്തവർ ഹർത്താലിനോട് സഹകരിക്കണമെന്നും കർഷക സംഘടനകൾ പറയുന്നു. വയനാട്ടിൽ കർഷക സംഘടനകൾ കഴിഞ്ഞ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial