Headlines

തൃശ്ശൂരിൽ കാറുമായി കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികൻ മരിച്ചു

തൃശ്ശൂർ :കാറുമായി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.കുരിയച്ചിറ കുണ്ടുകാട് വട്ടായി സ്വദേശി അറക്കമൂലയിൽ വീട്ടിൽ 35 വയസ്സുള്ള ബിൻസ് കുര്യനാണ് മരിച്ചത്. സ്കൂട്ടറിൽ ബിൻസിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വട്ടായി സ്വദേശി കൊച്ചുകുന്നേൽ വീട്ടിൽ സനുവിന് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയായിരുന്നു സംഭവം. കേച്ചേരി തലക്കോട്ടുകരയിലാണ് അപകടം നടന്നത്. കേച്ചേരി ഭാഗത്തുനിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർദിശയിൽ വരികയായിരുന്ന സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ റോഡിൽ തലയിടിച്ചാണ് ബിൻസ് വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിൻസിനെ തൃശ്ശൂര്‍ മെഡിക്കൽ…

Read More

മദ്യപിച്ച് കിടക്കുകയാണെന്ന് കരുതി അവഗണിച്ചു; കിളിമാനൂരിൽ യുവാവ് മരിച്ചത് സൂര്യാഘാതമേറ്റ്, ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ

കിളിമാനൂർ:മദ്യപാനിയാണെന്ന് കരുതി അവഗണിച്ച യുവാവ് സൂര്യാഘാതമേറ്റ് മരിച്ചു. തട്ടത്തുമല സ്വദേശി സുരേഷ് (33)ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് കിളിമാനൂർ കാനറയിൽ യുവാവിനെ കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് യുവാവിനെ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. മദ്യപിച്ചു കിടക്കുകയാണെന്നാണ് എല്ലാവരും കരുതിയത്. വൈകിട്ടും എഴുന്നേൽക്കാതിരുന്നതോടെയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുന്നത്. അപ്പോഴേക്കും മരിക്കുകയായിരുന്നു. ശരീരത്തിൽ സൂര്യതാപത്താൽ പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നു. മദ്യപിച്ചു കിടക്കുകയാണെന്ന് കരുതി സമീപവാസികൾ തിരിഞ്ഞുനോക്കിയില്ലെന്നും പരാതിയുണ്ട്.

Read More

ഇടുക്കിയിൽ 14 കാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

ഇടുക്കി: അടിമാലിയിൽ 14 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഒഴുവത്തടം സ്വദേശി രഞ്ജിത്ത് ജോർജാണ് അറസ്റ്റിലായത്. കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. ഇക്കഴിഞ്ഞ നാലാം തീയതി പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കോതമംഗലത്ത് നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. കേസിൽ രണ്ടു പ്രതികളെ കൂടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർ പ്രായപൂർത്തിയാകാത്തവരാണ്. മൂന്ന് പേരെ പൊലീസ്…

Read More

നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: നിയന്ത്രണം വിട്ട കാർ വെെദ്യുത തൂണിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ചൊവ്വര ജ്യോതി നിവാസിൽ ജോൺസൺ ജോൺ(26) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടമുണ്ടായത്. ചൊവ്വര ഭാഗത്തുനിന്ന് അടിമലത്തുറയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ജോൺസണൊപ്പമുണ്ടായിരുന്നു യുവാവിനും അപകടത്തിൽ പരിക്കുണ്ട്. അപകടത്തിൽ കാറിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. സംഭവത്തിൽ വിഴിഞ്ഞം പോലീസ് കേസെടുത്തു

Read More

കുർബാനക്കിടയിൽ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു

കാഞ്ഞിരപ്പളിയിൽ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. കുർബാനക്കിടയിലാണ് വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചത്. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി നെല്ലാകുന്നിൽ മിലൻ (17) ആണ് മരിച്ചത്. ഇടവകയിലെ അൾത്താര ബാലകനായിരുന്നു. കാഞ്ഞിരപ്പള്ളി സെൻ്റ് ആൻ്റണീസ് പബ്ലിക്ക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. കുർബാനക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ അടുത്തുളള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

‘ഇത് ഭ്രമയുഗാ… കലിയുഗത്തിന്റെ ഒരു അപഭ്രംശം; പ്രതീക്ഷ വാനളം ഉയർത്തി ‘ഭ്രമയുഗം’ ട്രെയിലർ

‘ഭൂതകാലം’ എന്ന ഗംഭീര സിനിമക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രം പ്രഖ്യാപന സമയം മുതൽ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. അബുദാബി അൽ വഹ്ദ മാളിൽ നടന്ന ചടങ്ങിൽ മമ്മൂട്ടിയാണ് ട്രെയിലർ ലോഞ്ച് ചെയ്തത്. നിർമാതാവ് രാമചന്ദ്ര, അഭിനേതാക്കളായ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, നിർമാതാവ് ആന്റോ ജോസഫ് എന്നിവരും ചടങ്ങിൽ പ​ങ്കെടുത്തു. സിദ്ധാർഥ് ഭരതൻ, മണികണ്ഠൻ ആചാരി, അമൽദ ലിസ് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൂർണമായും…

Read More

ആശുപത്രിക്കുള്ളിൽ ഇൻസ്റ്റാഗ്രാം റീൽസ് ഷൂട്ടിംഗ്: 38 മെഡിക്കൽ വിദ്യാർത്ഥികൾക്ക് പിഴ

സർക്കാർ ആശുപത്രിക്കുള്ളിൽ ഇൻസ്റ്റഗ്രാം റീൽസ് ഷൂട്ട് ചെയ്ത മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ നടപടി. ആശുപത്രി നിയമങ്ങൾ ലംഘിച്ചതിന് 38 വിദ്യാർത്ഥികൾക്ക് പിഴ ചുമത്തി. കർണാടകയിലെ ഗദഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (ജിഐഎംഎസ്) വിദ്യാർത്ഥികൾക്കെതിരെയാണ് നടപടി. ജില്ലാ ആശുപത്രി ഇടനാഴിയിൽ മെഡിക്കൽ വിദ്യാർത്ഥികൾ ഹിന്ദി, കന്നഡ ഗാനങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇക്കാര്യം ജിഐഎംഎസ് ഡയറക്ടറുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്തത്. വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ‘ആശുപത്രിക്കുള്ളിൽ ഇൻസ്റ്റഗ്രാം റീൽസ് ഷൂട്ട്…

Read More

രാമങ്കരി ഷാപ്പിലെ കൊലപാതകം; പ്രതികൾ പിടിയിൽ

കുട്ടനാട് രാമങ്കരി കുന്നംകരി വാഴയിൽ ഷാപ്പിൽ സുഹൃത്തുക്കളായ ജീവനക്കാർ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾ പിടിയിലായി. കോഴിക്കോട് മാവൂർ ചെറുപ്പപാറയിൽ വീട്ടിൽ മുരളി(37) കൊല്ലപ്പെട്ട കേസിലാണ് രണ്ടുപേരെ രാമങ്കരി പോലീസ് അറസ്റ്റ് ചെയ്തത്. കുറിച്ചി പഞ്ചായത്ത് നാലാം വാർഡ് മട്ടാഞ്ചേരി വീട്ടിൽ മെബിൻ(27),കൊട്ടാരക്കര മൈലം പഞ്ചായത്ത് ഏഴാം വാർഡ് ബംഗ്ലാതറ വീട്ടിൽ ശ്രീക്കുട്ടൻ(24) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഒമ്പതാം തീയതി രാത്രി ആയിരുന്നു സംഭവം. രാമങ്കരി ഇൻസ്‌പെക്ടർ ജെ പ്രദീപ്, സബ് ഇൻസ്പെക്ടർ സഞ്ജീവ്,…

Read More

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, 3 പേർ അറസ്റ്റിൽ

തിരുവനന്തപുരം: യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നു പേർ കസ്റ്റഡിയിൽ. തിരുവനന്തപുരം പേയാട് കാരാംകോട്ട്‌കോണത്ത് ശരത്(24)ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ശരത്തിന്റെ സുഹൃത്തുക്കളായ രണ്ടുപേര്‍ക്ക് മര്‍ദനമേറ്റു. ഇന്നലെ രാത്രി 11.30നാണ് സംഭവം നടന്നത്. ശരത്തിനെ ബിയര്‍ ബോട്ടില്‍ പൊട്ടിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒരു ക്ഷേത്രോത്സവുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തെ തുടര്‍ന്നുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കാരാംകോട്ട്‌കോണം ക്ഷേത്രത്തിലെ ആളൊഴിഞ്ഞ പറമ്പില്‍ സുഹൃത്തുക്കളുമായി ഇരിക്കുമ്പോഴായിരുന്നു മൂന്നു പേര്‍ ശരത്തിനെ ആക്രമിച്ചത്. സുഹൃത്തുക്കളായ ആദര്‍ശ്, അഖിലേഷ് എന്നിവര്‍ക്ക് മര്‍ദനമേറ്റു

Read More

ഏഷ്യൻ രാജാക്കന്മാരായി ഖത്തർ; ഫൈനലിൽ ജോർദാനെ തകർത്തു

ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഖത്തറിന് കിരീടം. ഫൈനലിൽ ജോർദ്ദാനെ തകർത്താണ് കിരീട നേട്ടം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ആതിഥേയരുടെ ജയം. അക്രം അഫീഫിൻ ഹാട്രിക്ക് നേടി. ഖത്തറിൻത് ഇത് രണ്ടാം കിരീട നേട്ടമാണ് ലഭിച്ച മൂന്ന് പെനാൽറ്റികളും ലക്ഷ്യത്തിലെത്തിച്ചാണ് അക്രം അഫീഫിൻ്റെ ഹാട്രിക് മികവ് ഖത്തറിനെ തുണച്ചത്. 22-ാം മിനിറ്റിലായിരുന്നു ആദ്യ പെനാൽറ്റി. യാസൻ അൽ നഷ്ടത്തിലൂടെയാണ് ജോർദാന്റെ ആശ്വാസ ഗോൾ. രണ്ടാം പകുതിയിൽ 67-ാം മിനിറ്റിൽ നഷ്ടത്തിലൂടെ ജോർദാൻ സമനില നേടി. എന്നാൽ 73-ാം മിനിറ്റിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial