Headlines

കാട്ടാനയെ വെടിവെച്ച് കൊല്ലണം; സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു

മാനന്തവാടി: കൊലയാളി കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള തീരുമാനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും, ഒരു മനുഷ്യ ജീവൻ അപഹരിച്ചതും, നാശനഷ്ടങ്ങൾ വരുത്തിവെച്ചതുമായ ആനയെ വെടിവെച്ച് കൊല്ലണമെന്നും സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ ബാബു പറഞ്ഞു. മയക്കുവെടി വെച്ച് കർണാടക പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് വിട്ട ആനയാണ് ഇപ്പോൾ ഈ കൊലപാതകം നടത്തിയിരിക്കുന്നത്.

Read More

അടിയന്തര കടമെടുപ്പിന് അവകാശമില്ല, കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കേരളത്തിന് അടിയന്തര കടമെടുപ്പിന് അവകാശമില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം സുപ്രിംകോടതിയില്‍. കടമെടുപ്പ് പരിധി വെട്ടികുറച്ച കേന്ദ്ര നടപടി ചോദ്യം ചെയ്ത് കേരളം നല്‍കിയ ഇടക്കാല അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിന് മറുപടിയായാണ് കേന്ദ്രധനകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കുന്നത്. കേരളത്തിന്റെ ആവശ്യം തള്ളണമെന്നും കേന്ദ്രം സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടു. കേരളം സാമ്പത്തികമായി അനാരോഗ്യമുള്ള സംസ്ഥാനമാണ്. നികുതി വരുമാനത്തെക്കാൾ കേരളത്തിൽ കടം കൂടുന്നു. പതിനഞ്ചാം ധനകാര്യകമ്മീഷൻ ഇത് വ്യക്തമാക്കുന്നുണ്ട്. കേരളത്തിന് വിവേകപൂർണമായ ധനനിർവഹണമില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. കടമെടുപ്പ് പരിധി പല ഘടകങ്ങളുടെ അടിസ്ഥാനത്തിൽ…

Read More

സ്വകാര്യ ബസ്സുകളിൽ വിദ്യാർഥികൾക്ക് സർക്കാർ കൺസഷൻനിരക്ക് ഉറപ്പാക്കണം: ബാലാവകാശ കമ്മീഷൻ

കിളിമാനൂർ : സ്വകാര്യ സ്റ്റേജ് കാരേജ് ബസ്സുകളിൽ വിദ്യാർഥികൾക്ക് സർക്കാർ നിശ്ചയിച്ച കൺസഷൻ നിരക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. കൺസഷൻ നിരക്ക് നൽകാത്ത സ്വകാര്യ സ്റ്റേജ് കാരേജ് ബസ്സുകളുടെ പെർമിറ്റും കുറ്റം ചെയ്ത ജീവനക്കാരുടെ ലൈസൻസും റദ്ദ് ചെയ്യുന്നതിന് നിയമനടപടികൾ സ്വീകരിക്കാനും ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് ബാലാവകാശ കമ്മിഷൻ നിർദ്ദേശം നൽകി. കിളിമാനൂർ-വെളളല്ലൂർ കല്ലമ്പലം റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾ വിദ്യാർത്ഥികൾക്ക് അനുവദിച്ചിട്ടുളള ടിക്കറ്റ് നിരക്കല്ല ഈടാക്കുന്നത്. അർഹതപ്പെട്ട നിരക്ക് ചോദിക്കുമ്പോൾ കുട്ടികളെ…

Read More

വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയം : വിവാഹ വാഗ്ദാനം നൽകി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം, പിണ്ടിമന ഭാഗത്ത് ഓണായിക്കര വീട്ടിൽ എൽദോ കുര്യൻ (34) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഭർത്താവുമായി അകന്നു കഴുകിയായിരുന്ന വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും, ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷോജോ വർഗീസ്, എസ്.ഐ ഷാജിമോൻ, സി.പി.ഓ മാരായ…

Read More

കരിക്കെന്ന വ്യാജേന 50 കന്നാസ് സ്പിരിറ്റ് കടത്താൻ ശ്രമം; വാഹന പരിശോധനയ്‌ക്കിടെ പ്രതികൾ എക്‌സൈസ് പിടിയിൽ

തൃശൂർ: കരിക്കെന്ന വ്യാജേന സ്പിരിറ്റ് കടത്താൻ ശ്രമിച്ച സംഘം എക്‌സൈസ് പിടിയിൽ. പ്രതികൾ 50 കന്നാസ് സ്പിരിറ്റാണ് പിക്കപ്പ് വാനിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചത്. പാലിയേക്കര ടോൾപാസയ്‌ക്ക് സമീപം നടന്ന വാഹന പരിശോധനയാണ് പ്രതികൾ വലയിലാക്കാൻ കാരണം.പാലക്കാട് സ്വദേശി ശ്രീകൃഷ്ണൻ, മധുര സ്വദേശി കറുപ്പുസ്വാമി എന്നിവരാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിൽ നിന്നും എറണാകുളത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് സംഘം കുടുങ്ങിയത്. 35 ലിറ്റർ വീതമുള്ള 50 കന്നാസ് സ്പിരിറ്റാണ് പിടിച്ചതെന്ന് എക്‌സൈസ് അറിയിച്ചു. സംഭവത്തിൽ വാഹനത്തിന്റെ ഡ്രൈവറടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തു….

Read More

ഇമ്രാൻ ഖാന് തിരിച്ചടി; ഇനി പാകിസ്ത‌ാൻ ഭരിക്കുക സഖ്യ സർക്കാർ, ധാരണയിലെത്തി നവാസ് ഷെരീഫും ബിലാവലും

ഇസ്ലാമാബാദ്: പാകിസ്താനിൽ നവാസ് ഷെരീഫ്, ബിലാവൽ ഭൂട്ടോ – സർദാരി സഖ്യം ഭരിക്കും. നവാസ് ഷെരീഫിൻറെ പാകിസ്താൻ മുസ്ലിംലീഗും ബിലാവൽ ഭൂട്ടോ- സർദാരിയുടെ പാകിസ്താൻ പീപ്പിൾസ് പാർട്ടിയും സഖ്യത്തിന് ധാരണയായി. ലാഹോറിൽ അസിഫ് അലി സർദാരിയും ഷെഹ്ബാസ് ഷെരീഫും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്. ഇതോടെ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ഇമ്രാൻ ഖാൻ്റെ പാകിസ്താൻ തെഹ് രീഖ് – ഇ – ഇൻസാഫ് പാർട്ടിക്ക് സർക്കാർ ഉണ്ടാക്കാനുള്ള സാധ്യത നഷ്ടമായി. 266 സീറ്റുകളുള്ള ദേശീയ അസംബ്ലിയിൽ 99…

Read More

അജീഷിന്റെ ജീവനെടുത്ത ആനയെ തേടി ദൗത്യസംഘം; മയക്കുവെടി വയ്ക്കും, കുങ്കിയാനകളും എത്തുന്നു

വയനാട്ടിൽ ഭീതി വിതച്ച മോഴയാനയെ മയക്കുവെടിവെക്കാനുള്ള ഉത്തരവ് എത്തിയതോടെ ആനയെ തേടി ദൗത്യസംഘം. ദൗത്യസംഘത്തെ സഹായിക്കാനായി മുത്തങ്ങയില്‍ നിന്ന് മൂന്ന് കുങ്കിയാനകളെയും എത്തിക്കുകയാണ്. അജീഷിനെ ആക്രമിച്ച പ്രദേശത്തുനിന്ന് ഏറെ അകലെയല്ലാതെ തന്നെയാണ് ആന നിലയുറപ്പിച്ചിട്ടുള്ളത് എന്നാണ് വിവരം. മയക്കുവെടി വെക്കാന്‍ അനുയോജ്യമായ പ്രദേശത്താണോ ആന നില്‍ക്കുന്നതെന്ന കാര്യത്തില്‍ മാത്രമാണ് പരിശോധന വേണ്ടത്. മയക്കുവെടി വച്ച് പിടികൂടുന്ന ആനയെ മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റാനാണ് ഇപ്പോഴുള്ള തീരുമാനം.

Read More

രാജ്യത്ത്‌ ഏറ്റവും കൂടുതൽ പാസ്‌പോർട്ട് ഉടമകൾ കേരളത്തിൽ; 24 കോടി ജനസംഖ്യയുള്ള യുപി മൂന്നാമത്

രാജ്യത്ത്‌ ഏറ്റവും കൂടുതൽ പാസ്‌പോർട്ട് ഉടമകളുള്ള സംസ്ഥാനമായി കേരളം. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരമാണിത്. 4 കോടി ജനസംഖ്യയുള്ള സംസ്ഥാനത്ത് 1 കോടി (99 ലക്ഷം) പാസ്‌പോർട്ട് ഉടമകളാണുള്ളത്. എന്നാൽ ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ(24 കോടി)യുള്ള സംസ്ഥാനമായ ഉത്തർപ്രദേശിൽ 88 ലക്ഷം പാസ്‌പോർട്ട് ഉടമകളാണുള്ളത്. രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്രയാണ്. 13 കോടി ജനസംഖ്യയിൽ 98 ലക്ഷം പേർക്കാണ് പാസ്‌പോർട്ട് ഉള്ളത്. പഞ്ചാബിൽ 70.14 ലക്ഷം പാസ്‌പോർട്ട് ഉടമകൾ മാത്രമാണുള്ളത്. പാസ്‌പോർട്ട് ഉള്ള സ്ത്രീകളുടെ…

Read More

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ഇരയായ പെൺകുട്ടി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു: യുവാവ് അറസ്റ്റിൽ

കട്ടപ്പന :വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു.ഇരയായ കട്ടപ്പന സ്വദേശിനിയായ പെൺകുട്ടി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.കഴിഞ്ഞ ദിവസമാണ് കട്ടപ്പന സ്വദേശിനിയായ പെൺകുട്ടി സ്വന്തം വീട്ടിൽ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പീഡനത്തിനിരയായതായി അറിയുന്നത്. തുടർന്ന് പെൺകുട്ടിയുടെ മൊഴി പ്രകാരം കട്ടപ്പന പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സംഭവത്തിൽ വണ്ണപ്പുറം കാളിയാർ പാറപ്പുറത്ത് എമിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, 2022 ജൂണിലാണ് എമിൽ വിവാഹ വാഗ്ദാനം നൽകി…

Read More

500ൽ അധികം ഫൈൻ ആർട്സ് വർക്കുകൾ കാണാം; ഫെബ്രുവരി 12 മുതൽ 26 വരെ തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽ സീ – ആനുവൽ ഷോ 2024

തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽ അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും ഫൈൻ ആർട്സ് വർക്കുകൾ പ്രദർശനത്തിനായി ഒരുങ്ങുന്നു. ഫെബ്രുവരി 12 മുതൽ 26 വരെ രണ്ടു ആഴ്ചയോളം നീണ്ടു നിൽക്കുന്ന ആനുവൽ ഷോയ്ക്കു വേണ്ടി ഏകദേശം അഞ്ഞൂറിൽ അധികം വർക്കുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ എസ്. രാജശ്രീ ഫെബ്രുവരി 12ന് 11 മണിക്ക് ഫൈൻ ആർട്സ് കോളജിലെ സെമിനാർ ഹാളിൽ വച്ച് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. ഒന്നാം വർഷ ബിഎഫ്എ വിദ്യാർത്ഥികൾ മുതൽ അവസാന വർഷ എംഎഫ്എ വിദ്യാർത്ഥികളും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial