Headlines

കിളിമാനൂരിൽ സംസ്ഥാനപാതയിൽ അപകടം; ഒരാൾ മരിച്ചു, 4 പേർക്ക് പരിക്ക്

തിരുവനന്തപുരം : കിളിമാനൂർ പാപ്പാലയിൽ സംസ്ഥാന പാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾ മരിച്ചു. കോട്ടയം പൂവരണി, പൊയ്ക സ്വദേശി ലൗലി ജോർജാണ് (58) മരിച്ചത് . ഒപ്പം യാത്ര ചെയ്തിരുന്ന കോട്ടയം പൂവരണി സ്വദേശി ജസ്റ്റിൻ കെ ജോർജ്, മാലദീപ് സ്വദേശി ഷെരീഫ അലി [53] എന്നിവർക്ക് സാരമായി പരി പരിക്കേറ്റു.ഇവർക്കൊപ്പമുണ്ടായിരുന്ന കുഞ്ഞ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടം നടന്നത് . അപകടത്തിൽ ഒരു കുട്ടിയടക്കം 3 പേർക്ക് പരിക്കേറ്റു. കോട്ടയം…

Read More

നിക്ഷേപക സമാഹരണ യജ്ഞത്തിലൂടെ
15000 കോടിയുടെ നിക്ഷേപം: മന്ത്രി വി.എൻ. വാസവൻ

കോട്ടയം: നിക്ഷേപക സമാഹരണയജ്ഞത്തിന്റെ ഭാഗമായി സഹകരണമേഖലയിൽ പതിനയ്യായിരം കോടി രൂപയുടെ നിക്ഷേപം ലഭിച്ചതായി സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. സഹകരണ അംഗസമാശ്വാസ പദ്ധതിയുടെ ജില്ലാതല സഹായവിതരണ ഉദ്ഘാടനം ഏറ്റുമാനൂർ കെ.എൻ.ബി ഓഡിറ്റോറിയത്തിൽ നടന്ന നിർവഹിക്കുകയായിരുന്നു മന്ത്രി. നിക്ഷേപക സമാഹരണയജ്ഞം അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെയാണ് ഈ നേട്ടം. 9000 കോടി രൂപയാണ് ലക്ഷ്യമിട്ടിരുന്നത്. സഹകരണ മേഖലയക്കെതിരേ കുപ്രചരണങ്ങൾ നടക്കുന്ന കാലത്താണ് ഇത്രയും തുക ലഭ്യമായത്. സമാശ്വാസ പദ്ധതിയിലൂടെ കോട്ടയം ജില്ലയിൽ ഏഴുകോടി രൂപ വിതരണം…

Read More

‘വിദേശ സര്‍വകലാശാലകൾക്ക് അനുമതി നൽകുന്നത് ഇടത് നയത്തിന് വിരുദ്ധം’; സിപിഐ

തിരുവനന്തപുരം: സ്വകാര്യ,വിദേശ സർവകലാശാലകൾ അനുവദിക്കുന്നത് ഇടത് നയത്തിന് വിരുദ്ധമാണെന്ന നിലടപടിൽ സിപിഐ. വിദേശ സര്‍വ്വകലാശാലകളേയും സ്വകാര്യ സര്‍വകലാശാലകളേയും പ്രോത്സാഹിപ്പിക്കുമെന്നതാണ് ബജറ്റ് നയം. നിര്‍ണ്ണായകമായ ഈ നിലപാട് മാറ്റത്തിൽ വേണ്ടത്ര കൂടിയാലോചനകൾ ഉണ്ടായില്ലെന്നതാണ് സിപിഐയുടെ വിമര്‍ശനം. ഇടതുമുന്നണിയിൽ ചര്‍ച്ചചെയ്യാതെ മുന്നണി നേതൃത്വത്തെ വിശ്വാസത്തിലെടുക്കാതെ എങ്ങനെ പ്രഖ്യാപനത്തിലേക്ക് പോകുമെന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ എക്സിക്യൂട്ടീവ് യോഗത്തിൽ ഉയര്‍ന്ന വിമര്‍ശനം. ഇക്കാര്യം സിപിഎം നേതൃത്വം സിപിഐ നേതൃത്വവുമായി ആശയവിനിമയം നടത്തും.

Read More

കിളിമാനൂര്‍ സംസ്ഥാനപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; അഞ്ചുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം : കിളിമാനൂര്‍ പാപ്പാല സംസ്ഥാനപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം.അപകടത്തില്‍ ഒരു കുട്ടിയടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്നുപേരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടുപേരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം നടന്നത്. ഇരു ദിശയില്‍ നിന്നുവന്ന കാറുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. വെഞ്ഞാറമൂട്ടില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മാലി സ്വദേശി ഷരീഫ് അലി (53) കോട്ടയം സ്വദേശികളായ ലൗലി ജോര്‍ജ് (58), ജസ്റ്റിന്‍ കെ ജോര്‍ജ് (24)…

Read More

തട്ടത്തുമലയിൽ വയോധിക ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; മൃതദേഹത്തിൽ വസ്ത്രങ്ങളില്ല

തിരുവനന്തപുരം: കിളിമാനൂർ തട്ടത്തുമലയിൽ വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തട്ടത്തുമല സ്വദേശിനി ലീല (60) ആണ് മരിച്ചത്. വീടിന് സമീപത്തെ തോട്ടിൽ നിന്നാണ് വയോധികയുടെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. തോടിന്റെ കരയിൽ തന്നെയാണ് ലീലയുടെ വീട്. വർഷങ്ങളായി ഒറ്റയ്ക്ക് കഴിയുകയായിരുന്ന ലീല കൂലിപ്പണി ചെയ്താണ് ജീവിക്കുന്നത്. ഒരാഴ്ചയായി ജോലിക്ക് പോയിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. കിളിമാനൂർ പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. പൊലീസ് പരിശോധനയിൽ വയോധികയുടെ വീട്ടിനകത്ത് വസ്ത്രങ്ങളും സാധനങ്ങളും മറ്റും…

Read More

പ്രശസ്ത ചിത്രകാരന്‍ എ രാമചന്ദ്രന്‍ അന്തരിച്ചു

ന്യൂഡൽഹി:പ്രശസ്ത ചിത്രകാരന്‍ എ രാമചന്ദ്രന്‍ അന്തരിച്ചു. 89 വയസായിരുന്നു. ദില്ലിയില്‍ വെച്ചായിരുന്നു അന്ത്യം. രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. 1935-ല്‍ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ അച്യുതന്‍ നായരുടെയും ഭാര്‍ഗവിയമ്മയുടെ മകനായി ജനനം. 1957-ല്‍ കേരള സര്‍വകലാശാലയില്‍നിന്നും മലയാളത്തില്‍ എം എ ബിരുദമെടുത്തു. പിന്നീട് 1961 പശ്ചിമ ബംഗാളിലെ വിശ്വഭാരതിയില്‍ (ശാന്തിനികേതന്‍) നിന്നും ഫൈന്‍ ആര്‍ട്ട്സില്‍ ഡിപ്ലോമയെടുത്തു. 1961 മുതല്‍ 64 വരെ കേരളത്തിലെ ചുമര്‍ചിത്രങ്ങളെ കുറിച്ചുഗവേഷണം നടത്തി. പിന്നീട് 1965ല്‍ ഡല്‍ഹിയിലെ ജാമിയ മില്ലിയാ ഇസ്ലാമിയയില്‍ ചിത്രകലാധ്യാപകനായി…

Read More

എന്തൊക്കെ തടസമുണ്ടായാലും ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഒരടി പിന്നോട്ടില്ല: മന്ത്രി മുഹമ്മദ് റിയാസ്

വട്ടപ്പാറ :സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള എന്തൊക്കെ തടസമുണ്ടായാലും ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒരടി പോലും പിന്നോട്ടുപോകില്ലെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.ആധുനിക രീതിയില്‍ നവീകരിച്ച കല്ലയം – ശീമമുളമുക്ക് റോഡിന്റെ ഒന്നാം ഘട്ട പൂര്‍ത്തീകരണത്തിന്റെയും രണ്ടാം ഘട്ട നിര്‍മാണത്തിന്റെയും കരകുളം – മുല്ലശേരി റോഡിന്റെ നവീകരണത്തിന്റെയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നെടുമങ്ങാട് നിയോജക മണ്ഡലത്തില്‍ രണ്ടര വര്‍ഷത്തിനിടെ 28 കിലോമീറ്റര്‍ റോഡ് ബി.എം & ബി.സി നിലവാരത്തില്‍ നവീകരിച്ചതായും മന്ത്രി പറഞ്ഞു. ആധുനിക നിലവാരത്തിലുള്ള…

Read More

നെല്ലൂരില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം;ആറ് പേര്‍ മരിച്ചു; 20 പേര്‍ക്ക് പരിക്ക്

ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ ആറ് പേര്‍ മരിച്ചു. ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റു. ചെന്നൈയില്‍ നിന്ന് ഹൈദരബാദിലേക്ക് പോയ സ്വകാര്യ ടൂറിസ്റ്റ് ബസുമായി ലോറി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ ലോറി എതിര്‍ദിശയില്‍ വന്ന സ്വകാര്യ ബസില്‍ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ നാല് പേര്‍ മരിച്ചു. രണ്ടുപേര്‍ നെല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചും മരിച്ചു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

തിരുവനന്തപുരത്ത് പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

പോത്തൻകോട് : പോലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം ഐആർ ബറ്റാലിയനിലെ അജയകുമാറാണ് മരിച്ചത് . പോത്തൻകോട് നേതാജിപുരത്തെ വീട്ടിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പ്രാഥമിക നിഗമനം. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

മോദിയേയും അദ്വാനിയേയും വിമർശിച്ചു; മാധ്യമ പ്രവർത്തകനെ ആക്രമിച്ച് ബിജെപി പ്രവർത്തകർ

പുനെ: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയേയും വിമർശിച്ച മാധ്യമ പ്രവർത്തകനെ ബിജെപി പ്രവർത്തകർ ആക്രമിച്ചു. നിഖിൽ വാങ്ക്‌ലെ എന്ന മാധ്യമപ്രവർത്തകനാണ് ആക്രമണത്തിന് ഇരയായത്. എൽ കെ അദ്വാനിക്ക് ഭാരതരത്‌ന നൽകിയതിനെ വിമർശിച്ചതാണ് ബിജെപി പ്രവർത്തകരെ പ്രകോപിപ്പിച്ചത്. നിഖിൽ വാങ്ക്‌ലെ സഞ്ചരിച്ച വാഹനത്തിന്റെ ചില്ല് പ്രവർത്തകർ തകർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെയും അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് നിഖിൽ വാങ്ക്‌ലെയ്‌ക്കെതിരെ വെള്ളിയാഴ്ച പൊലീസ് കേസെടുത്തിരുന്നു. ബിജെപി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial