
വയനാട്ടിൽ ജനവാസ മേഖലയിൽ കാട്ടാനയുടെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു
മാനന്തവാടി: ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പയ്യമ്പള്ളി ചാലിഗദ്ദപനച്ചിയില്‍ അജി (47) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ വീട്ടുമുറ്റത്ത് വെച്ചാണ് കാട്ടാന അജിയെ ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജില്‍. വനപാലകര്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ ആശുപത്രി പരിസരത്ത് തടിച്ചുകൂടുന്നു. കര്‍ണ്ണാടകയിലെ റോഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയാണ് ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയത്. സംഭവത്തെ തുടർന്ന് വൻ പ്രതിഷേധം ജനങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് അധികൃതർ.തണ്ണീർ കൊമ്പന്റെ ഭീഷണി താൽകാലികമായി അവസാനിച്ചു എങ്കിലും…