
കന്യാകുളങ്ങര ഗവ: എല്‍ പി സ്‌കൂളില്‍ വര്‍ണ്ണകൂടാരം ഒരുങ്ങുന്നു
വെമ്പായം:കന്യാകുളങ്ങര സര്‍ക്കാര്‍ എല്‍. പി സ്‌കൂളിലെ സ്റ്റാര്‍സ് മാതൃകയില്‍ തയ്യാറാക്കുന്ന പ്രീ പ്രൈമറി വര്‍ണ്ണക്കൂടാരത്തിന്റെ നിര്‍മാണോദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ നിര്‍വഹിച്ചു. ഏറ്റവും ദരിദ്രരായ കുട്ടികള്‍ക്കും ഏറ്റവും നല്ല വിദ്യാഭ്യാസം എന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ അങ്കണവാടി തലം മുതല്‍ തുടങ്ങുകയാണ്. പ്രവേശനോത്സവ ദിവസം ഓരോ കുഞ്ഞും സന്തോഷത്തോടെ അറിവിന്റെ ലോകത്തേക്ക് കടന്ന് വരാനാണ് വര്‍ണ്ണകൂടാരം പോലുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിേച്ചര്‍ത്തു. സ്റ്റാര്‍സ്…