
പി എസ് സി പരീക്ഷയിൽ ആൾമാറാട്ടം നടത്തിയത് ഉദ്യോഗാർഥിയുടെ സഹോദരൻ
തിരുവനന്തപുരം: പി എസ് സി ലാസ്റ്റ് ഗ്രേഡ് പരീക്ഷയിൽ ആൾമാറാട്ടം നടന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നേമം സ്വദേശി അമൽജിത്തിനു വേണ്ടി പരീക്ഷയെഴുതാനായെത്തിയത് സഹോദരനായ അഖിൽജിത്താണ്. പരീക്ഷാഹാളിൽ നിന്ന് ഓടിരക്ഷപ്പെട്ടത് അഖിൽജിത്താണ് പൊലീസ് കണ്ടെത്തി. അഖിൽജിത്തിനെ ബൈക്കിൽ രക്ഷപ്പെടുത്തിയത് അമൽജിത്താണെന്നും തെളിഞ്ഞു. പ്രതികൾ ഇരുവരും ഒളിവിലാണ്. പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് സ്കൂളിൽ നടന്ന സർവകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തിരുവനന്തപുരം നേമം മേലാംകോട് ശ്രീഹരി സദനത്തിൽ അമൽജിത്ത് എന്ന പേരിലാണ് ഒരാൾ…