
കടുത്ത ബലക്ഷയം, വൈറ്റിലയിലെ കൂറ്റൻ ആർമിടവർ പൊളിക്കേണ്ടിവരും
കൊച്ചി: സൈനികർക്കായി വൈറ്റിലയിൽ 160 കോടി ചെലവിൽ നിർമ്മിച്ച് അഞ്ചുവർഷം മുമ്പ് കൈമാറിയ മൂന്ന് കൂറ്റൻ ഫ്ലാറ്റുകൾ അപകടനിലയിൽ. ഇതിൽ രണ്ട് ടവറുകളിലെ 208 ഫ്ലാറ്റുകളിലെ താമസക്കാരെ ഉടൻ ഒഴിപ്പിക്കണമെന്ന് പരിശോധനാ റിപ്പോർട്ട്. കോൺക്രീറ്റ് ചട്ടക്കൂടും ബീമുകളും തട്ടുകളും പൊട്ടിപ്പൊളിഞ്ഞ് വൻ അഴിമതിയുടെ സ്മാകരം പോലെ നിൽക്കുന്ന സമുച്ചയം പൊളി ച്ചുമാറ്റുകയല്ലാതെ വേറെ മാർഗമില്ലെന്നാണ് സൂചന. കളക്ടറുടെ നിർദ്ദേശാനുസരണം തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയും ജി.സി.ഡി.എയുമാണ് നവംബറിൽ സംയുക്ത പരിശോധന നടത്തിയത്. ചെന്നൈ ഐ.ഐ.ടി വിദഗ്ദ്ധസംഘവും സമാന നിർദ്ദേശം നേരത്തേ…