Headlines

മുക്കുപണ്ടം പണയം വച്ചു; തട്ടിയത് ഒന്നേകാൽ ലക്ഷം; യുവാവും യുവതിയും അറസ്റ്റിൽ

കൊല്ലം: പുനലൂരിൽ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിൽ യുവാവും യുവതിയും അറസ്റ്റിൽ. ഒന്നേകാൽ ലക്ഷം രൂപയാണ് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന് ഇരുവരും ചേർന്ന് തട്ടിയെടുത്തത്. കൊല്ലം കുണ്ടറ കൊറ്റങ്കര മാമൂട് വയലില്‍പുത്തന്‍ വീട്ടില്‍ അനീഷ (23), വര്‍ക്കല അയിരൂര്‍ ശ്രീലാല്‍ ഭവനില്‍ ശ്രീലാല്‍ (23) എന്നിവരാണ് അറസ്റ്റിലായത്. പുനലൂര്‍ ടി.ബി. ജങ്ഷനിലെ സ്ഥാപനത്തില്‍നിന്ന് കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് ഇരുവരേയും അറസ്റ്റുചെയ്തത്. ഇക്കഴിഞ്ഞ ഡിസംബര്‍ 28-ന് അശ്വതി എന്ന വ്യാജപ്പേരില്‍ ഇവിടെ 31 ഗ്രാം മുക്കുപണ്ടം പണയം വെച്ച്…

Read More

ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് മദ്യശാലകൾക്ക് നിരോധനം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് മദ്യശാലകൾക്ക് നിരോധനം. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലും വെള്ളാർ വാർഡിലുമാണ് നിരോധനം. ഈ മാസം 24ന് വൈകിട്ട് 6 മുതൽ 25 വൈകിട്ട് 6 വരെയാണ് നിരോധനം. ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവം 17-ന് തുടങ്ങും. ഉത്സവത്തിന്റെ ക്രമീകരണങ്ങൾ ക്ഷേത്ര ട്രസ്റ്റിന്റെയും വിവിധ സർക്കാർ വകുപ്പുകളുടെയും നേതൃത്വത്തിൽ അവസാന ഘട്ടത്തിലാണ്. നഗരമെങ്ങും ഉത്സവത്തിനുള്ള തയ്യാറെടുപ്പ് തുടങ്ങി. മൺകലങ്ങളും ഇഷ്ടികകളും പ്രധാന കവലകളിൽ എത്തിത്തുടങ്ങി. വിവിധ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വഴിയോരത്ത് അലങ്കാരങ്ങളും…

Read More

കുമളിയിൽ വൻ കഞ്ചാവ് വേട്ട;കാറിൽ ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്ന 18 കിലോ കഞ്ചാവ് പിടികൂടി, രണ്ടു പേർ അറസ്റ്റിൽ

കുമളി: കുമളിയിൽ വൻ കഞ്ചാവ് വേട്ട.കാറിൽ ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്ന 18 കിലോയിലധികം കഞ്ചാവ് പിടികൂടി. കഴിഞ്ഞദിവസം രാത്രി 11 മണിയോടെയാണ് ഇടുക്കി എസ്പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും, കുമളി പോലീസും ചേർന്ന് കഞ്ചാവ് ശേഖരം പിടികൂടിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കേസിൽ കുമളി ഒന്നാം മൈൽ സ്വദേശി മുഹമ്മദ് ബഷീർ (43), അമരാവതി രണ്ടാം മൈൽ സ്വദേശി നഹാസ് ഇ നസീർ (33) എന്നിവരാണ് പിടിയിലായത്. ഇവർ ഉപയോഗിച്ചിരുന്ന…

Read More

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ കുറ്റപത്രം സമർപ്പിച്ചു

കൊല്ലം. ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ കുറ്റപത്രം സമർപ്പിച്ച് ക്രൈം ബ്രാഞ്ച്. സാമ്പത്തികം ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ട് പോകലെന്ന് കുറ്റപത്രം.കേസിൽ മൂന്ന് പ്രതികൾ മാത്രം. ഓയൂരിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലാണ് അന്വേഷണം പൂർത്തിയാക്കി ക്രൈം ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത്.കേസിൽ പ്രധാന തെളിവായി തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടിയുടെയും സഹോദരന്റെയും മൊഴികളാണ് ഉള്ളത്.സിസിടിവി ദൃശ്യങ്ങളും ഫോൺവിളി റെക്കോർഡും പ്രതികളുടെ ഉദ്ദേശം വെളിവാക്കുന്നതാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.സാമ്പത്തികമായിരുന്നു പ്രതികളുടെ പ്രധാന ലക്ഷ്യമെന്ന് പറയുന്ന കുറ്റപത്രം പണം സ്വരൂപിക്കാൻ നിരവധി പദ്ധതികളും…

Read More

മുവായിരം രൂപ സ്വരുക്കൂട്ടിയത് ആക്രി പെറുക്കി; പണം തട്ടിയെടുക്കാൻ എഴുപതുകാരിയെ 51 വയസ്സുകാരൻ കല്ലുകൊണ്ടടിച്ചു കൊലപ്പെടുത്തി; പ്രതി പിടിയിൽ

കാന്തിവാലി: ആക്രി പെറുക്കി സ്വരുക്കൂട്ടിയ മൂവായിരം രൂപ കൈക്കലാക്കാൻ എഴുപതുകാരിയെ കല്ലുകൊണ്ടടിച്ചു കൊലപ്പെടുത്തിയ 51 വയസ്സുകാരൻ അറസ്റ്റിൽ. മുംബൈയിലെ കാന്തിവാലിയിൽ ബുധനാഴ്ചയാണ് സംഭവം. മൻസൂർ ഷേയ്ഖ് എന്നയാളാണ് പിടിയിലായത്. തെരുവിൽ കഴിഞ്ഞിരുന്ന അനുസായ സാവന്ത്(70) ആണ് കൊല്ലപ്പെട്ടത്. അടുത്തിടെയാണ് അനുസായ പണം കൂട്ടി വച്ചത് മൻസൂറിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഈ പണം തട്ടിയെടുക്കാനാണ് കൊലപാതകം നടത്തിയത്. ബുധനാഴ്ച വെളുപ്പിനെയാണ് കൊലപാതകം നടന്നത്. കല്ലുപയോഗിച്ച് മൻസൂർ 70കാരിയെ ആക്രമിക്കുകയായിരുന്നു. 3000 രൂപയായിരുന്നു 70കാരി സ്വരുക്കൂട്ടി വച്ചികുന്നത്. കൊലപാതകം നടന്നതായി വിവരം…

Read More

ഹിന്ദുസ്ഥാൻ ലൈഫ് കെയർ ജീവനക്കാരുടെ കുടിശ്ശികയായ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണം: മീനാങ്കൽ കുമാർ

തിരുവനന്തപുരം : ഹിന്ദുസ്ഥാൻ ലാറ്റക്സ് ജീവനക്കാരുടെ കുടിശ്ശിക ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്ന് എ ഐ ടി യു സി ദേശീയ സമിതി അംഗവും ജില്ലാ സെക്രട്ടറിയുമായ മീനാങ്കൽ കുമാർ ആവശ്യപ്പെട്ടു. എ ഐ ടി യു സി, ഐ എൻ ടി യു സി സംയുക്തമായി ഹിന്ദുസ്ഥാൻ ലാറ്റക്സ് ഹെഡ് ഓഫീസിനു മുന്നിൽ നടത്തിയ ധരണയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2017 മുതൽ ലാറ്റക്സ് ജീവനക്കാർക്ക് ഉള്ള ആനുകൂല്യങ്ങളുടെ കുടിശ്ശിക വിതരണം ചെയ്യാത്തതിലുള്ള മാനേജ്മെന്റിന്റെ…

Read More

റിട്ട എസ്ഐയുടെ വീട്ടിൽ കയറി ഭാര്യയുടെ സ്വർണ മാലയുമായി കടന്നു; യുവതി പൊലീസ് പിടിയിൽ

തിരുവനന്തപുരം: റിട്ട. എസ്.ഐയുടെ വീട്ടിൽ കയറി ഭാര്യയുടെ സ്വർണമാലയുമായി കടന്ന യുവതിയെ പൊലീസ് പിടികൂടി. തിരുവനന്തപുരം വട്ടിയൂർക്കാവ് കരുംകുളം ഓമന വിലാസത്തിൽ ജയലക്ഷ്മി(32)ആണ് പ്രതി. റിട്ട. എസ്.ഐ. ഗംഗാധരൻ നായരുടെ ഭാര്യ ശാന്തകുമാരി(74)യുടെ കഴുത്തിൽക്കിടന്ന നാലുപവന്റെ സ്വർണ മാലയാണ് ഇവർ കവർന്നത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. വെള്ളായണി തെന്നൂർ അങ്കലംപാട്ട് വീട്ടിൽ മാലയാണ് കവർന്നത്. ഒരാളെക്കുറിച്ച് അന്വേഷിക്കാനെന്ന വ്യാജേന ആണ് ജലക്ഷ്മി വയോധികരായ ദമ്പതികളുടെ വീട്ടിൽ എത്തുന്നത്. തുടർന്ന് ഇവരുമായി സൗഹൃദം സ്ഥാപിക്കുകയും കുടിക്കാൻ വെള്ളം ആവശ്യപ്പെടുകയും…

Read More

‘ഭരണഘടനയെ ദുർവ്യാഖ്യാനം ചെയ്തു വായ്‌പ എടുക്കുന്നത് പരിമിതപ്പെടുത്തുന്നു’; കേന്ദ്രത്തെ വിമർശിച്ച് മുഖ്യമന്ത്രി

ദില്ലി: കേന്ദ്രസർക്കാർ അവഗണനക്കെതിരായ കേരളത്തിന്റെ സമരത്തെ പിന്തുണച്ച് കൂടുതൽ ദേശീയ നേതാക്കൾ എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് ഒരു പുതിയ സമരത്തിന് തുടക്കമാകുകയാണ്. സംസ്ഥാനങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണിതെന്നും മുഖ്യമന്ത്രി ദില്ലിയിൽ പറഞ്ഞു. ദില്ലിയിൽ ജന്ദർമന്തറിലാണ് കേരളത്തിന്റെ ധർണ നടക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും എംഎൽഎമാരും സമരത്തിൽ അണിചേരുന്നുണ്ട്. സംസ്ഥാനങ്ങളുടെ അവകാശങ്ങളുടെ ലംഘനത്തിനെതിരെയുള്ള ഒരു പുതിയ സമരമാണിത്. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കേന്ദ്രം നടപടികളിലൂടെ വികലമാക്കുകയാണ്. സംസ്ഥാനങ്ങളുടെ നികുതി മുഴുവൻ സ്വീകരിച്ച് ബാധ്യത സംസ്ഥാനങ്ങളുടെ ചുമലിൽ കെട്ടി വയ്ക്കുകയാണ്….

Read More

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയത് രണ്ടാഴ്ച മുന്‍പ്; വീണ്ടും അതേ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

ആലപ്പുഴ: പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പീഡന കേസിൽ അറസ്റ്റിൽ. വള്ളികുന്നം എണ്ണമ്പിശ്ശേരില്‍ സലിം (32) ആണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഇയാളെ വള്ളികുന്നം പോലീസ് അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തിരുന്നു. ജയിലിലായിരുന്ന ഇയാള്‍ രണ്ടാഴ്ച മുന്‍പ് ജാമ്യത്തിലിറങ്ങി ഇതേ പെണ്‍കുട്ടിയെ നിരന്തരം ശല്യപ്പെടുത്തുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലാണ് വീണ്ടും അറസ്റ്റുചെയ്തത്. ഇയാള്‍ ഒട്ടധികം ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണെന്നു പോലീസ് പറഞ്ഞു. പ്രതിയെ കായംകുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

Read More

ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

അടൂർ കെ പി റോഡിൽ കേന്ദ്രീയ വിദ്യാലയത്തിന് മുൻവശം ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. അപകടത്തിൽ പടനിലം നൂറനാട് സ്വദേശിസൂരജ് (25) ആണ് മരിച്ചത്.കൂടെ ഉണ്ടായിരുന്ന നൂറനാട് സ്വദേശി അരുണിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അർദ്ധരാത്രി 12.30 ഓടെയാണ് അപകടം.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial