Headlines

നാല് വര്‍ഷ ബിരുദ കോഴ്‌സുകളുടെ നിയമാവലിക്ക് അംഗീകാരം നല്‍കി കാലിക്കറ്റ് സര്‍വ്വകലാശാല

കോഴിക്കോട്: നാല് വർഷ ബിരുദ കോഴ്‌സുകളുടെ നിയമാവലിക്ക് അംഗീകാരം നല്‍കി കാലിക്കറ്റ് സർവ്വകലാശാല. സർവ്വകലാശാല അക്കാദമിക് കൗണ്‍സില്‍ യോഗമാണ് അംഗീകാരം നല്‍കിയത്.നാല് വർഷ ബിരുദ കോഴ്‌സുകളുടെ നിയമാവലിക്ക് അംഗീകാരം നല്‍കുന്ന കേരളത്തിലെ ആദ്യ സർവ്വകലാശാലയാണ് കാലിക്കറ്റ്. അടുത്ത വർഷം മുതല്‍ കാലിക്കറ്റ് സർവ്വകലാശാലക്ക് കീഴിലെ വിദ്യാർത്ഥികള്‍ക്ക് നിയമാവലി ബാധകമാകും.സ്വാശ്രയ കോളേജുകള്‍ക്കും പഠനവകുപ്പുകള്‍ക്കും ഗവേഷണ കേന്ദ്രം അനുവദിക്കുന്നതാണ് ഭേദഗതിയിലെ പ്രധാനപ്പെട്ട കാര്യം.

Read More

പി എസ് സി പരീക്ഷക്കിടെ ആൾമാറാട്ടം; പിടിക്കുമെന്ന് ഉറപ്പായപ്പോൾ ഹാളിൽ നിന്നിറങ്ങിയോടി

പി എസ് സി പരീക്ഷക്കിടെ ആൾമാറാട്ടം. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ പരീക്ഷ എഴുതാനെത്തിയ ആൾ ഹാളിൽ നിന്ന് ഓടി രക്ഷപ്പെട്ടു. യൂണിവേഴ്‌സിറ്റി ലാസ്റ്റ് ഗ്രേഡ് മെയിൻ പരീക്ഷയിലാണ് തട്ടിപ്പിന് ശ്രമം നടന്നത്. രക്ഷപ്പെട്ടയാളെ തിരിച്ചറിയാനുള്ള അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ പി എസ് സി പോലീസിൽ പരാതി നൽകും. പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്‌കൂളിൽ നടന്ന പരീക്ഷക്കിടെയാണ് തട്ടിപ്പിന് ശ്രമം നടന്നത്. രാവിലെ 7.15 മുതൽ 9.15 വരെയായിരുന്നു പരീക്ഷ രേഖകൾ പരിശോധിക്കാൻ ഇൻവിജിലേറ്റർ അടുത്തെത്തിയപ്പോൾ യുവാവ് ഇറങ്ങിയോടുകയായിരുന്നു….

Read More

കേരള കലാമണ്ഡലത്തിൽ ആർത്തവ അവധി

കേരള കലാമണ്ഡലത്തിൽ ആർത്തവ അവധി പ്രഖ്യാപിച്ചു. വിദ്യാർത്ഥി യൂണിയൻ്റെ അപേക്ഷയിലാണ് നടപടി. ബിരുദ ബിരുദാനന്തര ഗവേഷണ കോഴ്‌സുകളിലെ വിദ്യാർത്ഥികൾക്കാണ് അവധി നൽകുന്നത്. ആർത്തവ അവധി ഉൾപ്പെടെ വിദ്യാർഥിനികൾക്ക് വേണ്ട ഹാജർ 73 ശതമാനമായി കുറച്ചു. ഇന്ത്യൻ കമ്പനികളായ സൊമാറ്റോ,ബൈജൂസ്, സ്വിഗ്ഗി,മാഗ്സ്റ്റർ, ഇൻഡസ്ട്രി, എആർസി, ഫ്ളൈമൈബിസ്, ഗോസൂപ്പ് തുടങ്ങി രാജ്യത്തെ ഒരു കൂട്ടം സ്ഥാപനങ്ങൾ ശമ്പളത്തോട് കൂടിയ ആർത്തവ അവധി സ്ത്രീകൾക്ക് നൽകുന്നുണ്ട്. ആർത്തവ അവധി നൽകുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം ബിഹാറാണ് നേരത്തെ കൊച്ചി ശാസ്ത്ര സാങ്കേതിക…

Read More

നഷ്ടമായത് കാർഷിക പത്രപ്രവർത്തനത്തിന് വഴിതെളിയിച്ച മാധ്യമപ്രവർത്തകനെ; ടി ആർ രവിവർമ്മയുടെ നിര്യാണം മാധ്യമലോകത്തിന് കനത്ത നഷ്ടം; മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ

തിരുവനന്തപുരം : മുതിർന്ന മാധ്യമ പ്രവർത്തകനും, മലയാള മനോരമ കർഷക ശ്രീ മുൻ എഡിറ്റർ ഇൻ – ചാർജും കേന്ദ്ര കൃഷിവകുപ്പു മുൻ ജോയിന്റ് ഡയറക്‌ടറുമായ ടി.ആർ.രവിവർമ്മയുടെ നിര്യാണത്തിൽ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. വാക്കുകളാകുന്ന വിത്തുകൾ ഉപയോഗിച്ച് പുതുതലമുറയിൽപ്പെട്ട നിരവധി പേരെ കൃഷിയുടെ വരമ്പുകളിലൂടെ നടത്തിയ കാർഷിക പത്രപ്രവർത്തകനായിരുന്നു അദ്ദേഹമെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. മലയാള മനോരമയുടെ കർഷക ശ്രീ മാസികയുടെ വളർച്ചയിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണെന്നും മലയാളം…

Read More

വയനാട് വീണ്ടും കടുവ ഇറങ്ങി; പുൽപ്പള്ളിയിൽ ആടിനെ കൊന്ന് ഭാഗികമായി ഭക്ഷിച്ചു

വയനാട് : വീണ്ടും കടുവ ഇറങ്ങി. പുല്‍പ്പള്ളി സുരഭിക്കവലയില്‍ എത്തിയ കടുവ ഇത്തവണ ആടിനെയാണ് ആക്രമിച്ചത്. പാലമറ്റം സുനിലിന്റെ വീട്ടിലെ രണ്ടര വയസ്സ് ഉള്ള ആടിനെ കൊന്ന് ഭാഗികമായി ഭക്ഷിച്ച നിലയിലാണ് ജഡം കണ്ടെത്തിയത്. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തി. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച പുല്‍പ്പള്ളി താന്നിത്തെരുവിലും കടുവയെത്തി വളര്‍ത്തുമൃഗത്തെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. താഴത്തേടത്ത് ശോശാമ്മയുടെ പശുകിടാവിനെയാണ് തൊഴുത്തിന് സമീപത്ത് വെച്ച് ആക്രമിച്ചത്. കിടാവിന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഒച്ച വെച്ചതിനെ തുടര്‍ന്ന് കടുവ കൃഷിയിടത്തിലേക്ക്…

Read More

ബിന്ദു നന്ദനയ്ക്ക് സുഗത കുമാരി പുരസ്കാരം

കലാമണ്ഡലം കല്യാണിക്കുട്ടി അമ്മ ഫൗണ്ടേഷൻ്റെ സുഗത കുമാരി പുരസ്കാരം കവയിത്രിയും അധ്യാപികയുമായ ബിന്ദു നന്ദനയ്‌ക്ക്.തോന്നയ്ക്കൽ പഞ്ചായത്ത് മൾട്ടിപർപ്പസ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഗ്രാമാദരവ് എക്സലൻസ് അവാർഡ് 2024 എന്ന പരിപാടിയിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.നാഷണൽ ഫിലിം ഡവലപ്മെൻ്റ് കോർപ്പറേഷൻ സെൻസർ ബോർഡ് അംഗം അനിൽ പ്ലാവോട്,അസിസ്റ്റന്റ് സൂപ്രണ്ടൻ്റ് ഓഫ് പോലീസ് ആർ.പ്രതാപൻ നായർ,ചലച്ചിത്ര താരങ്ങളായ ജോസ്,ശ്രീലത നമ്പൂതിരി,അൻസൺ പോൾ,ആരാധ്യ ആൻ, മനുവർമ്മ,അനീഷ് ചിറയിൻ കീഴ് , ചല ചിത്ര പിന്നണി ഗായിക അപർണ…

Read More

എം. വിന്‍സെന്റ് എം.എല്‍.എ.യുടെ കാര്‍ അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം: എം. വിൻസെന്റ് എം.എൽ.എയുടെ കാർ ഡിവൈഡറിൽ ഇടിച്ചു കയറി. അപകടത്തിൽ എം.എൽ.എയ്ക്കും കൂടെയുണ്ടായിരുന്നയാൾക്കും പരിക്കേറ്റു. കരമന- കളിയിക്കാവിള പാതയിൽ പ്രാവച്ചമ്പലത്തിന് സമീപം ഇന്ന് പുലർച്ചയാണ് അപകടം. നിസ്സാര പരിക്കേറ്റ എം.എൽ.എയേയും കൂടെണ്ടായിരുന്നയാളെയും പോലീസ് ബാലരാമപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.

Read More

മലപ്പുറം കുറ്റിപ്പാലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

മലപ്പുറം: എടപ്പാൾ കുറ്റിപ്പാല എസ്.വി.ജെ.ബി.സ്‌കൂൾ ജംഗ്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് പേർ മരിച്ചു.എൽ.ഐ.സി.ഏജൻ്റും സാംസ്കാരിക പ്രവർത്തകനുമായവട്ടംകുളം തൈക്കാട് സുന്ദരൻ (52),കുമരനെല്ലൂർ കൊള്ളന്നൂർ കിഴക്കൂട്ടു വളപ്പിൽ മൊയ്തീൻ കുട്ടിയുടെ മകൻ അലി (35) എന്നിവരാണ് മരിച്ചത്.സുന്ദരൻ ഓടിച്ച സ്‌കൂട്ടിയും, അലിയുടെ മോട്ടോർ സൈക്കിളുമാണ് ഇടിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.പരുക്ക് പറ്റിയ ഇരുവരെയും നാട്ടുകാർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുന്ദരൻ മരണപ്പെട്ടു..അലിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് തുടർ ചിക്കത്സക്കായി…

Read More

പാചക വാതകവുമായി പോയ ടാങ്കർ പഴയങ്ങാടി പാലത്തിന് മുകളിൽ മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

കണ്ണൂർ : പാചകവാതകവുമായി പോയ ടാങ്കർ ലോറി പാലത്തിന് മുകളിലേക്ക് മറിഞ്ഞു. പഴയങ്ങാടി പാലത്തിൽ പുലർച്ചെ ഒന്നരയോടെയാണ് അപകടം നടന്നത്. ബെംഗളൂരൂവിൽ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്നു ടാങ്കർ ലോറി. വാഹനം അമിത വേഗതയിലായിരുന്നുവെന്നാണ് വിവരം. മൂന്നു വാഹനങ്ങളിൽ ഇടിച്ച ശേഷമാണ് ലോറി മറിഞ്ഞത്. മറ്റ് വാഹനങ്ങളെ മറികടന്ന് വന്ന ലോറി ടെംപോ ട്രാവലറിലാണ് ആദ്യം ഇടിച്ചത്. തുടർന്ന് 2 കാറുകളിലും ഇടിച്ചു. ട്രാവലറിലുണ്ടായിരുന്ന എട്ടുപേർക്ക് നിസ്സാര പരുക്കറ്റു. മട്ടന്നൂരിൽ നിന്നുളള കാറിനെയാണ് പിന്നീട് ഇടിച്ചത്. അപകടത്തിൽ ലോറി…

Read More

ആറുവയസ്സുകാരിയെ പീഡിപ്പിച്ചു; ബന്ധുവിന് 42 വര്‍ഷം തടവും പിഴയും

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ബന്ധുവായ മധ്യവയസ്‌കന് 42 വർഷം തടവ്. ഒന്നരലക്ഷം രൂപ പിഴ ഒടുക്കാനും ആലപ്പുഴയിലെ പ്രത്യേക കോടതി വിധിച്ചിട്ടുണ്ട്. 2022-ല്‍ നെടുമുടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി വിധി പറഞ്ഞത്. പ്രതിയുടെ വീട്ടിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്. പീഡനവിവരം സ്‌കൂളില്‍നിന്നാണ് പോലീസിനെ അറിയിക്കുന്നത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിഴത്തുകയില്‍ അന്‍പതിനായിരം രൂപ പെണ്‍കുട്ടിയ്ക്ക് നല്‍കാനും ഉത്തരവിലുണ്ട്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial