Headlines

വർക്കല പാപനാശം ബീച്ചിൽ കുളിക്കുന്നതിനിടെ എഞ്ചിനീയറിംഗ് കോളേജ് അധ്യാപകൻ മുങ്ങിമരിച്ചു

തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിൽ കുളിക്കുന്നതിനിടയിൽ തിരയിൽപ്പെട്ട് അദ്ധ്യാപകൻ മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാനിർ (42) ആണ് മരിച്ചത്. വൈകിട്ട് 6.15 ന് പാപനാശം ബീച്ചിലാണ് അപകടം. സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുകയായിരുന്ന മുഹമ്മദ് ഷാനിർ പെട്ടെന്നുണ്ടായ ശക്തമായ അടിയൊഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് നിഗമനം. സംഭവം ശ്രദ്ധയിൽപ്പെട്ട സ്ഥലത്തെ ലൈഫ് ഗാർഡും നാട്ടുകാരും ചേർന്ന് ഷാനിറിനെ കരക്കെത്തിച്ചു. തുടർന്ന് പ്രഥമ ശുശ്രൂഷ നൽകി വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൊല്ലം ടി.കെ.എം എഞ്ചിനീയറിംഗ് കോളജിലെ പ്രൊഫസർ…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ടയർ കടയിലെ ജീവനക്കാരൻ പിടിയിൽ

തിരുവനന്തപുരം : വെള്ളറടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പനച്ചമൂട്, പഞ്ചാകുഴി മലവിളക്കോണം സിനു ഭവനിൽ ഷിജിനെ(19) യാണ് വെള്ളറട പൊലീസ് അറസ്റ്റു ചെയ്തത്. വിവാഹ വാഗ്ദാനം നൽകി അടുപ്പം സ്ഥാപിച്ച ശേഷമാണ് യുവാവ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. വെള്ളറടയിൽ പനച്ചമൂട്ടിൽ പ്രവർത്തിക്കുന്ന ടയറുകടയിലെ ജീവനക്കാരനാണ് കേസിലെ പ്രതിയായ ഷിജിൻ. ഇയാൾ ജോലി ചെയ്തിരുന്ന ടയർ കടയ്ക്ക് മുന്നിലൂടെ സ്കൂളിൽ പോയിരുന്ന പെൺകുട്ടിയുമായി ഷിജിൻ സൗഹൃദം നടിച്ച് അടുപ്പത്തിലാകുകയായിരുന്നു. പിന്നീട് പെൺകുട്ടിയുടെ…

Read More

നെടുമങ്ങാട് ജ്വല്ലറി കുത്തിത്തുറന്ന് ഒന്നര ലക്ഷം രൂപയും 25 പവനും മോഷ്ടിച്ചു; അഞ്ചുപേർ പിടിയിൽ, നാലുപേരും പ്രായപൂർത്തിയാകാത്തവർ

നെടുമങ്ങാട്: ജ്വല്ലറി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് അമൃത ജ്വല്ലറിയിൽ ആണ് മോഷണം നടന്നത്. 25 പവനും ഒന്നരലക്ഷം രൂപയും കവർന്ന കേസിൽ പിടിയിലായവരിൽ നാലുപേരും 15 വയസ്സിന് താഴെയുള്ളവരാണ്. കരിമഠം കോളനി കേന്ദ്രീകരിച്ചായിരുന്നു മോഷണസംഘം താമസിച്ചിരുന്നത്. നെടുമങ്ങാട് സത്രം ജങ്ഷനിൽ പ്രവർത്തിക്കുന്ന അമൃത ജ്വല്ലറിയിൽ ജനുവരി 27 പുലർച്ചെയാണ് മോഷണം നടന്നത്. രാവിലെ 9 മണിയോടെ ഉടമ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. നെടുമങ്ങാട് പോലീസെത്തി…

Read More

നാല് ബഡ്‌സ് സ്കൂളുകൾ കൂടി സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കും: മന്ത്രി ഡോ. ആർ ബിന്ദു

കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിത മേഖലയിലെ നാല് ബഡ്സ് സ്കൂളുകൾ കൂടി സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്ത് കേരള സാമൂഹ്യസുരക്ഷാ മിഷന് കൈമാറുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിത മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 10 ബഡ്സ് സ്കൂളുകൾ പൂർണ്ണമായും സാമൂഹ്യനീതിവകുപ്പ് ഏറ്റെടുത്ത് കേരള സാമൂഹ്യ സുരക്ഷാമിഷൻ വഴി മാതൃകാ പുനരധിവാസ കേന്ദ്രങ്ങളായി ഉയർത്താനുള്ള തീരുമാനത്തിൻ്റെ ഭാഗമായാണ് നടപടി. ജില്ലയിലെ എൻമകജെ, പനത്തടി, ബദിയടുക്ക, കള്ളാർ എന്നീ പഞ്ചായത്തുകളിലെ നാല്…

Read More

ഉന്നത വിദ്യാഭ്യാസ മേഖലയിൽ
സ്വകാര്യ സർവ്വകലാശാലകൾ ആരംഭിക്കരുത്; എ ഐ എസ് എഫ്

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം എൽഡിഎഫിൻ്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധവും വിദ്യാർത്ഥി സമൂഹത്തോടുള്ള വെല്ലുവിളിയുംമാണെന്ന് എ ഐ എസ് എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം സ്വീകരിക്കുമെന്നും വിദേശ സർവകലാശാലകളെ പ്രോത്സാഹിപ്പിക്കുമെന്നും പ്രഖ്യാപിക്കുന്നവർ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലകളിൽ ഇന്നലെകളിൽ സൃഷ്ടിച്ച ദൂര വ്യാപകമായ പ്രത്യാഘാതങ്ങൾ മറന്ന് പോകരുത്. കേരളത്തില്‍ സ്വകാര്യ -സ്വാശ്രയ വിദ്യാഭ്യാസ മേഖലയ്‌ക്ക് യഥേഷ്ടം…

Read More

കണിയാപുരം ജംഗ്ഷനില്‍ എലിവേറ്റഡ് കോറിഡോര്‍ നിര്‍മ്മാണം;മന്ത്രി ജി ആര്‍ അനില്‍ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി
നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി

ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ദേശീയപാത 66ന്റെ ഭാഗമായി തിരുവനന്തപുരം ടെക്‌നോ പാർക്കിന് സമീപം കണിയാപുരം ജംഗ്ഷനിൽ 45 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന ദേശീയ പാതയുടെ മധ്യത്തില്‍ 30 മീറ്റർ ഉയരത്തിൽ ഇരു വശവും കോണ്‍ക്രീറ്റ് മതിലുകള്‍ ഉയര്‍ത്തി നിർമ്മിക്കുന്ന റോഡ് കണിയാപുരം പ്രദേശത്തെ രണ്ടായി വിഭജിക്കുന്നതിനാല്‍ ഇരുവശങ്ങളിലുമുള്ള ജനങ്ങളുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ വിശാലമായ…

Read More

കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ വച്ച് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ.

മലപ്പുറം : കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. കോട്ടക്കൽ പറപ്പൂർ സ്വദേശി വള്ളിൽ ഹാരിസ് (43) നെയാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഊട്ടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിലാണ് സംഭവം. ഗൂഡല്ലൂരിൽ നിന്നും ബസ്സിൽ കയറിയ പ്രതി പെൺകുട്ടിയെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ കാല് കൊണ്ട് സീറ്റിനടിയിലൂടെ ചവിട്ടുകയായിരുന്നു. ശേഷം കൈകൊണ്ട് ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്‌തു. ഉപദ്രവം തുടർന്നതോടെ പെൺകുട്ടി കണ്ടക്ടറുടെ അടുത്ത് പരാതി പറഞ്ഞു. സംഭവം…

Read More

ഡൽഹി രജിസ്ട്രേഷൻ കാറിൽ മലയാളി യുവതിയും 2 യുവാക്കളും; പരിശോധനയിൽ അകത്ത് കഞ്ചാവും അനധികൃത മദ്യവും, അറസ്റ്റ്

സുല്‍ത്താന്‍ ബത്തേരി : വയനാട്ടിൽ അനധികൃതമായി കടത്തിയ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും കഞ്ചാവുമായി യുവതിയടക്കം മൂന്നുപേരെ പൊലീസ് പിടികൂടി. തൃശൂര്‍, ചാവക്കാട് സ്വദേശികളായ തളിക്കുളം കൊപ്പറമ്പില്‍ കെ.എ. സുഹൈല്‍(34), കാഞ്ഞാണി, ചെമ്പിപറമ്പില്‍ സി.എസ്. അനഘ് കൃഷ്ണ(27), കാഞ്ഞാണി, ചെമ്പിപറമ്പില്‍ സി.എസ്. ശിഖ(39) എന്നിവരാണ് ബത്തേരി പൊലീസും ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. മുത്തങ്ങ തകരപ്പാടിയിലെ പൊലീസ് ചെക്‌പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് മൂവർ സംഘം പിടിയിലായത്. സംഘത്തില്‍ നിന്ന് 97.25 ഗ്രാം കഞ്ചാവും, അഞ്ച് കുപ്പി…

Read More

പോത്തൻകോട് സർക്കാർ യു പി സ്കൂളിലെ ബഹുനിലമന്ദിരം ഉദ്ഘാടനം ചെയ്തു.

പോത്തൻകോട് സർക്കാർ യു പി സ്കൂളിലെ ഹൈ ടെക് ക്ലാസ്സ്‌ മുറികളോടെയുള്ള പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ നിർവഹിച്ചു. കൂടുതൽ ജനങ്ങൾ പൊതു വിദ്യാഭ്യാസത്തെ ആശ്രയിക്കാൻ തുടങ്ങിയതോടെ നിരവധി ബഹുനില മന്ദിരങ്ങളാണ് ഒരോ സർക്കാർ വിദ്യാലയങ്ങളിലും ഉയരുന്നതെന്ന് മന്ത്രി പറഞ്ഞു. സർക്കാർ പൊതു വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന വിപ്ലവകരമായ മാറ്റങ്ങൾ തന്നെയാണ് ജനങ്ങളെ സർക്കാർ വിദ്യാലയങ്ങളിലേക്ക് ആകർഷിക്കുന്നത്. കിഫ്‌ബി ഫണ്ട്‌ ഒരു കോടി രൂപ തുക അനുവദിച്ച്…

Read More

‘ലിവ് ഇൻ റിലേഷൻ ബന്ധങ്ങള്‍ രജിസ്റ്റർ ചെയ്യേണ്ടി വരും, 21 വയസിന് താഴെയുള്ളവരാണെങ്കിൽ മാതാപിതാക്കളുടെ സമ്മതം വേണം’; ; ഉത്തരാഖണ്ഡിൽ ഏകസിവിൽകോഡ് ബിൽ

ഡെറാഡൂൺ: ഉത്തരാഖണ്ഡ് നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയാണ് ഉത്തരാഖണ്ഡ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ചത്. ബിൽ പാസായാൽ രാജ്യത്ത് ആദ്യമായി ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിൽ കൊണ്ടുവരുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. ഏകീകൃത സിവിൽ കോഡ് നിയമമാകുന്നതോടെ ലിവിംഗ് ടുഗദർ പങ്കാളികൾ ജില്ലാ അധികാരികളിൽ രജിസ്റ്റർ ചെയ്യണം. കൂടാതെ ഇരുപത്തിയൊന്ന് വയസിന് താഴെയുള്ലവരാണെങ്കിൽ ഒരുമിച്ച് ജീവിക്കണമെങ്കിൽ മാതാപിതാക്കളുടെ സമ്മതം വേണം. പങ്കാളി സംസ്ഥാനത്തിന് പുറത്തുള്ലയാളാണെങ്കിലും രജിസ്ട്രേഷൻ നിർബന്ധമാണ്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial