Headlines

മഞ്ചേരിയിൽ പെണ്‍മക്കളെ പീഡിപ്പിച്ച അച്ഛന് 123 വര്‍ഷം തടവ് ശിക്ഷ

മഞ്ചേരിയിൽ പെണ്‍മക്കളെ പീഡിപ്പിച്ച കേസില്‍ അച്ഛന് 123 വര്‍ഷം തടവ്. പതിനൊന്നും പന്ത്രണ്ടും വയസുള്ള മക്കളെ പീഡനത്തിന് ഇരയാക്കിയ കേസിലായിരുന്നു ശിക്ഷാവിധി. മഞ്ചേരി അതിവേഗ സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.രണ്ട് കേസുകളിലായാണ് 123 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. 8.5 ലക്ഷം രൂപ പിഴയും ഈടാക്കിയിട്ടുണ്ട്. 2021-22 കാലഘട്ടത്തിലായിരുന്നു ഈ കേസിനാസ്പദമായ സംഭവം ഉണ്ടായത്. 2022ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 123 വർഷത്തെ തടവ് ഒന്നിച്ച് അനുഭവിക്കുമ്പോൾ 40 വർഷത്തെ തടവാണുണ്ടാകുക. ഇത് കൂടാതെ ഇയാൾ നഷ്ടപരിഹാരവും…

Read More

ബജറ്റിലെ വിദേശ സർവകലാശാല പ്രഖ്യാപനത്തിൽ ആശങ്ക അറിയിച്ച് എസ് എഫ് ഐ

ബജറ്റിലെ വിദേശ സർവകലാശാല പ്രഖ്യാപനത്തിൽ ആശങ്കയെന്ന് എസ് എഫ് ഐ. വിദേശ സർവകലാശാല വേണ്ടെന്നാണ് എസ് എഫ് ഐ നിലപാടെന്ന് സംസ്ഥാന പ്രസിഡന്റ് അനുശ്രീ. ആശങ്ക സർക്കാറിനെ അറിയിക്കുമെന്നും അനുശ്രീ വ്യക്തമാക്കി. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. വിദേശ സര്‍വകലാശാലകളുടെ കാംപസ് സംസ്ഥാനത്ത് പരിഗണിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എസ് എഫ് ഐ നയം വ്യക്തമാക്കിയത്. ‘സ്വകാര്യ സർവകലാശാലകൾ സർക്കാർ നിയന്ത്രത്തിലായിരിക്കണം പ്രവർത്തിക്കേണ്ടത്. വിദ്യാർത്ഥികൾ യാതൊരു വിധത്തിലുള്ള വിവേചനവും നേരിടാൻ…

Read More

മികച്ച പാര്‍ലമെന്റേറിയനുള്ള ലോക്മത് പുരസ്കാരത്തിന് അർഹനായി ജോണ്‍ ബ്രിട്ടാസ്

ന്യൂഡല്‍ഹി: മികച്ച പാര്‍ലമെന്റേറിയനുള്ള 2023-ലെ ലോക്മത് പുരസ്‌കാരം സ്വന്തമാക്കി ജോണ്‍ ബ്രിട്ടാസ് എം.പി. പാര്‍ലമെന്റ് ചര്‍ച്ചകളിലെ പങ്കാളിത്തം, ചോദ്യങ്ങള്‍, സ്വകാര്യ ബില്ലുകള്‍, ഇടപെടല്‍ തുടങ്ങി സഭാനടപടികളില്‍ പ്രകടിപ്പിച്ച പ്രാഗത്ഭ്യം എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. ലോക്സഭാ മുന്‍ സെക്രട്ടറി ജനറല്‍ ഡോ. സുഭാഷ് സി. കശ്യപ്, മുന്‍ കേന്ദ്ര മന്ത്രി പ്രഫുല്‍ പട്ടേല്‍ തുടങ്ങിയവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പുരസ്‌കാരം സമ്മാനിച്ചു. സീതാറാം യെച്ചൂരിക്ക് ശേഷം ഒരു…

Read More

സാങ്കേതിക വിദ്യ വളരുന്നതിനൊപ്പം സൈബര്‍ കുറ്റകൃത്യങ്ങളും കൂടുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: സാങ്കേതിക വിദ്യ വളരുന്നതിനൊപ്പം സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തെ വേണ്ട പ്രാധാന്യത്തോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികള്‍ വരെ ഊരാക്കുടുക്കില്‍പ്പെടുന്നു. ചിലര്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു. ആവശ്യമായ ബോധവത്കരണം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പൊലീസില്‍ പുതുതായി രൂപവല്‍ക്കരിച്ച സൈബര്‍ ഡിവിഷന്റെയും പുതിയ പൊലീസ് കെട്ടിടങ്ങളുടേയും ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സൈബര്‍ പൊലീസ് സ്റ്റേഷനുകളിലെ അംഗബലം കൂട്ടുമെന്നും സൈബര്‍ സാങ്കേതിക മേഖലയിലെ പൊലീസുകാര്‍ക്ക് പരിശീലനം നല്‍കുമെന്നും മുഖ്യമന്ത്രി…

Read More

പാലക്കാട് വാഹനാപകടത്തിൽ അധ്യാപിക മരിച്ചു

ചിറ്റൂർ: പാലക്കാട് ചിറ്റൂരിൽ വാഹനാപകടത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം. മിനി (48) ആണ് മരിച്ചത്. കഞ്ചിക്കോട് സർക്കാർ ഹെെസ്കൂളിലെ ജ്യോഗ്രഫി അധ്യാപിക ചൊവ്വാഴ്ച രാവിലെ 8:30ന് കല്ലുകുട്ടിയാൽ കൂളിമുട്ടത്താണ് അപകടം. പാലക്കാട്ടേക്ക് മകനോടൊപ്പം ബെെക്കിൽ പോകുകയായിരുന്നു മിനി. എതിരെ വാഹനം വന്നതിനെ തുടർന്ന് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ പുറകിലിരുന്ന മിനി റോഡിലേക്ക് തെറിച്ചുവീണു. ഇതിനിടെ, എതിരെ വന്ന സ്കൂൾ ബസ് തലയിലൂടെ കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മിനിയെ നാട്ടുകാർ ഉടൻ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്…

Read More

സപ്ലൈകോയോടുള്ള സർക്കാരിന്റെ ചിറ്റമ്മ നയം തിരുത്തണം – എ ഐ ടി യു സി

തിരുവനന്തപുരം സംസ്ഥാന ബഡ്ജറ്റിൽ കേരളത്തിലെ പൊതുവിതരണ ശൃംഖലയുടെ നട്ടെല്ലായ സപ്ലൈകോയ്ക്ക് തുക അനുവദിക്കാത്ത ധനകാര്യവകുപ്പിന്റെയും സംസ്ഥാന സർക്കാരിന്റെയും ചിറ്റമ്മ നയം തിരുത്തണമെന്ന് എ ഐ ടി യു സി ദേശീയ സമിതി അംഗവും ജില്ലാ സെക്രട്ടറിയുമായ മീനാങ്കൽ കുമാർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സപ്ലൈകോയ്ക്ക് വിവിധ ഇനങ്ങളിലായി സർക്കാരിൽ നിന്നും നൽകാനുള്ളത് ഏകദേശം 3000 കോടി രൂപയാണ്. ഇത് ഉൾപ്പെടെ പൊതു വിപണി ഇടപെടലിനും ബഡ്ജറ്റിൽ തുക വകയിരുത്താത്തതും സംശയദൃഷ്ടിയോടെ മാത്രമേ കാണാൻ കഴിയുകയുള്ളൂ. ഇക്കഴിഞ്ഞ ഓണക്കാലം മുതൽ…

Read More

ഡോ.വന്ദന കേസിൽ സിബിഐ അന്വേഷണം ഇല്ല

ഡോ. വന്ദന ദാസിന്റെ മരണത്തിൽ സിബിഐ അന്വേഷണം എന്നാവശ്യം ഹൈക്കോടതി തള്ളി.വന്ദനയുടെ അച്ഛൻ നൽകിയ ഹർജിയാണ് തള്ളിയത്.അപൂർവമായ സാഹചര്യമില്ലെന്നും കോടതി വിലയിരുത്തിഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയതായി കണ്ടത്തലിൽ ഇല്ല.നിലവിലെ അന്വേഷണത്തിൽ ഹൈകോടതി തൃപ്തി രേഖപ്പെടുത്തി.സന്ദീപ് മാത്രമാണ് ഏക പ്രതി ഇടപെടേണ്ട സാഹചര്യം ഇല്ലെന്നും കോടതി.അതേ സമയം പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയും കോടതി തള്ളി.

Read More

സംസ്ഥാന ബജറ്റിൽ സിപിഐ മന്ത്രിമാരുടെ വകുപ്പുകളെ അവഗണിച്ചുവെന്ന് പരാതി

സംസ്ഥാന ബജറ്റിൽ സിപിഐ മന്ത്രിമാരുടെ വകുപ്പുകളെ അവഗണിച്ചുവെന്ന് പരാതി. കഴിഞ്ഞ തവണ അനുവദിച്ചതിന്റെ പകുതി പണം പോലും അനുവദിച്ചില്ല. മുന്നണി മര്യാദ ലംഘിച്ചെന്നും അഭിപ്രായം. വിഷയം എൽഡിഎഫിൽ ഉന്നയിക്കും. അതൃപ്‌തി മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും അറിയിക്കും. അടിയന്തര വിഷയങ്ങളിൽ ശ്രദ്ധ കൊടുത്തില്ല. എന്നാൽ പ്രശ്നം വഷളാക്കേണ്ടെന്ന് സിപിഐഎം ആവശ്യപ്പെട്ടു. സിപിഐ മന്ത്രിമാരുടെ അതൃപ്‌തി പരിഹരിക്കണമെന്നാണ് സിപിഐഎമ്മിൽ അഭിപ്രായം. ബജറ്റ് നിയമസഭയിൽ പാസാക്കും മുമ്പ് കൂടുതൽ പണം അനുവദിച്ചേക്കും. അതേസമയം സംസ്ഥാന ബജറ്റിൽ കടുത്ത അതൃപ്തിയുമായി ഭക്ഷ്യ മന്ത്രി ജിആർ…

Read More

ലാവലിന്‍ കേസ് വീണ്ടും മാറ്റി; അന്തിമവാദം മെയ്

കേസില്‍ മെയ് ഒന്നിന് അന്തിമ വാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കോടതി നിശ്ചയിക്കുന്ന ഏതു ദിവസവും വാദത്തിനു തയാറെന്ന് സിബിഐ അറിയിച്ചു. ഒക്ടോബര്‍ 31 നാണ് കേസ് അവസാനമായി സുപ്രീംകോടതി പരിഗണിച്ചത്. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്നുപേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നല്‍കിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹര്‍ജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിനു കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ…

Read More

പത്തനംതിട്ട പോക്സോ കേസിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവും

പത്തനംതിട്ട: പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. ഡിവൈഎഫ്ഐ പെരുനാട് മേഖല സെക്രട്ടറി ജോയൽ തോമസ്, തോട്ടമൺ സ്വദേശി കെഎസ്ഇബി ജീവനക്കാരൻ മുഹമ്മദ് റാഫി, സീതത്തോട് സ്വദേശി സജാദ് എന്നിവരാണ് അറസ്റ്റിലായത്. 2022 ജൂണിലായിരുന്നു സംഭവം. പ്ലസ് വൺ വിദ്യാർത്ഥിനിക്കാണ് പീഡനമേറ്റത്. കേസിൽ 18 പ്രതികളുണ്ട്. നഗ്ന ചിത്രം പ്രചരിപ്പിച്ചുവെന്നും പരാതി ലഭിച്ചു. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രതികൾ കുട്ടിയുമായി അടുപ്പത്തിലാവുകയും. പിന്നീട് പീഡനത്തിന് ഇരയാവുകയും ചെയ്തുവെന്നാണ് പരാതി. ശിശു സംരക്ഷണ സമിതി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial