ബസ് കാത്തു നിന്നവര്‍ക്കിടയിലേക്ക് കെഎസ്ആര്‍ടിസി ബസ് പാഞ്ഞുകയറി; 5 പേര്‍ക്ക് പരിക്ക്

കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് നിരവധിപേരെ ഇടിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിലാണ് സംഭവം ഉണ്ടായത്. നെയ്യാറ്റിൻകര ബസ്റ്റാൻ്റിൽ ബസ് കാത്ത് നിന്നവർക്ക് നേരെ ബസ് പാഞ്ഞ് കയറിയാണ് അപകടം. നിരവധി യാത്രക്കാർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ രണ്ടുവയസായ കുഞ്ഞും ഉണ്ട്. ബസ് നിർത്തുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു.രണ്ടു പേരുടെ കാലിന് ഗുരുതര പരുക്ക്. ചെങ്കൽ സ്വദേശി ലതകുമാരി 48 മഞ്ചവിളാകം സ്വദേശികളായ സൂര്യ 26, ശ്രീകല 51, ആദിത്യ 23 മകൻ അധർവ്വ് 2 വയസ്, നിലമാമൂട് സ്വദേശി…

Read More

ഫെയ്‌സ്ബുക്കിന് 20ആം പിറന്നാള്‍, ഓര്‍മകള്‍ പങ്കുവെച്ച് സുക്കര്‍ബര്‍ഗ്

മുഖം കാണാത്ത നിരവധി സുഹൃത്തുക്കളെ സമ്മാനിച്ച മുഖപുസ്തകം കൗമാരം വിട്ട് യൗവ്വനത്തിലേക്ക് കാലൂന്നുന്നു. ലോകത്തെ തന്നെ മാറ്റിമറിച്ച ഫേസ്സുക്ക് എന്ന ഇതിഹാസം സംഭവബഹുലമായ 20 വർഷങ്ങൾ പിന്നിടുകയാണ്. ഈ ഇരുപത് വർഷം കൊണ്ട് ഫേസ്സുക്ക് സ്രഷ്ടാവ് മാർക്ക് സുക്കർബർഗ് ആകട്ടെ, വിരസനായ ഒരു കോളേജു കുമാരനിൽ നിന്നും സിലിക്കോൺ വാലിയിലെ കോടീശ്വരന്മാരിൽ ഒരാളായി വളരുകയും ചെയ്തു. ഇരുപത് വർഷം മുമ്പ്, ഞാൻ ഒരു കാര്യം ആരംഭിച്ചു. പിന്നീടുള്ള വഴിയിൽ, അതിശയിപ്പിക്കുന്ന ധാരാളം ആളുകൾ വന്നുചേർന്നു, ഞങ്ങൾ കൂടുതൽ…

Read More

ICU-വിന് മുന്നില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിക്ക് നേരേ ലൈംഗികാതിക്രമം; തിരൂരില്‍ യുവാവ് പിടിയില്‍

തിരൂർ(മലപ്പുറം ): ജില്ലാ ആശുപത്രിയില്‍ രോഗിയുടെ പരിചരണത്തിനുനിന്ന യുവതിക്കുനേരെ കഴിഞ്ഞദിവസം അർധരാത്രി ലൈംഗികാതിക്രമം നടത്തിയ കണ്ണൂർ സ്വദേശിയെ തിരൂർ പോലീസ് അറസ്റ്റുചെയ്തു. ഹോട്ടല്‍ ജീവനക്കാരനും മുഴപ്പിലങ്ങാട് സ്വദേശിയുമായ ആയിഷാ മൻസിലില്‍ സുഹൈല്‍ (37) ആണ് പിടിയിലായത്. ഫെബ്രുവരി ഒന്നിന് പുലർച്ചെ ജില്ലാ ആശുപത്രിയിലെ ഐ.സി.യു.വിനു മുന്നില്‍ വരാന്തയില്‍ മറ്റു കൂട്ടിരിപ്പുകാരായ സ്ത്രീകള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന യുവതിക്കു നേരെയാണ് ലൈംഗികാതിക്രമം നടത്തിയത്. ഭർത്താവ് പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആശുപത്രിയിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞ് കഴിഞ്ഞദിവസം…

Read More

മൂന്ന് സീറ്റ് വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറാതെ ലീഗ്; യു.ഡി.എഫ് ഏകോപന സമിതിയിലും തീരുമാനമായില്ല

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് വേണമെന്ന അവശ്യത്തിൽ ഉറച്ച് മുസ്ലിം ലീ​ഗ്. ഇന്ന് ഇതു സംബന്ധിച്ച് യു.ഡി.എഫ് ഏകോപന സമിതി യോ​ഗം ചേർന്നെങ്കിലും തീരുമാനമായില്ല. ഫെബ്രുവരി 13 വീണ്ടും ചർച്ച നടത്താനാണ് തീരുമാനം. രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാട്, അല്ലെങ്കിൽ കണ്ണൂർ, വടകര സീറ്റുകളാണ് ലീഗ് ആവശ്യപ്പെടുന്നത്. കണ്ണൂരിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ മത്സരിക്കുന്നില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്നാൽ സിറ്റിങ് സീറ്റ് വിട്ടുകൊടുക്കേണ്ട എന്ന നിലപാടാണ് കോൺഗ്രസിനുള്ളത്. അതേസമയം ലീഗിനെ പിണക്കുന്നത് വലിയ…

Read More

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളിലൂന്നി രണ്ടാം പിണറായി സർക്കാരിന്റെ ബജറ്റ്

സംസ്ഥാന ബജറ്റ് 2024 കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളിലൂന്നി രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റ്. കേരളത്തിന്റേത് സൂര്യോദയ ബജറ്റെന്ന് പറഞ്ഞാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരണം ആരംഭിച്ചത്.രണ്ടുതരം അനിശ്ചതത്വങ്ങള്‍ക്കിടയിലാണ് ബജറ്റ് തയ്യാറാക്കിയതെന്ന് ധനമന്ത്രി. ഒന്ന് ലോകത്ത് നടക്കുന്ന യുദ്ധങ്ങളും മാന്ദ്യവുമാണ്. യുദ്ധം വഷളായാല്‍ കേരളത്തെയും ബാധിക്കും. കേന്ദ്ര അവഗണയാണ് രണ്ടാമത്തേതെന്നും മന്ത്രി പറഞ്ഞു. -വിഴിഞ്ഞം തുറമുഖം വൈകാതെ യാഥാര്‍ത്ഥ്യമാകും. വിഴിഞ്ഞം പദ്ധതിക്ക് 10,000 ഏക്കര്‍ ഭൂമി ലഭ്യമാക്കും. . -തിരുവവനന്തപുരം മെട്രോയ്ക്ക് കേന്ദ്രാനുമതി ഉടന്‍. ഇത്തവണത്തെ…

Read More

രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് ശേഷം ആദ്യമായി ആരാധകരെ കണ്ട് വിജയ്

ഏറെക്കാലത്തെ അഭ്യൂഹങ്ങള്‍ക്ക് തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടി വിജയ് പ്രഖ്യാപിച്ചു. കരിയറിലെ 69-ാമത്തെ സിനിമയ്ക്ക് ശേഷം രാഷ്ട്രീയത്തിലാവും ശ്രദ്ധയെന്നും വിജയ് അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്. ഇപ്പോള്‍ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിന്റെ (ഗോട്ട്) ലൊക്കേഷനില്‍ തന്നെ കാണാനെത്തിയ ആരാധകര്‍ക്കൊപ്പം വിജയ് എടുത്ത സെല്‍ഫി വീഡിയോ ആണ് വൈറലാകുന്നത്. എവിടെപ്പോയാലും ആരാധക കൂട്ടത്തെ സൃഷ്ടിക്കുന്ന താരമാണ് വിജയ്. പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷം വിജയ് ആരാധകരെ ആദ്യമായി അഭിവാദ്യം…

Read More

യോഗിയുടെ സമൂഹ വിവാഹ പദ്ധതിയിൽ തട്ടിപ്പ്, വധുക്കൾ സ്വയം മാല ചാർത്തി, സർക്കാർ ഉദ്യോഗസ്ഥരടക്കം 15 പേർ അറസ്റ്റിൽ

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ സമൂഹ വിവാഹ പദ്ധതിയിൽ നടന്ന ക്രമക്കേടുകളിൽ അറസ്റ്റ്. സമൂഹ വിവാഹ തട്ടിപ്പിൽ 15 പേർ അറസ്റ്റിൽ. 568 യുവതികളുടെ വിവാഹമാണ് ഒരു വേദിയിൽ വെച്ച് നടന്നത്. എൻഡി ടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ ജനുവരി 25നാണ് സംഭവം. വധുക്കൾ കല്യാണമണ്ഡപത്തിൽ വരനില്ലാതെ ഇരിക്കുന്നതിന്‍റെയും, സ്വയം താലി ചാർത്തുന്നതിന്‍റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് പദ്ധതിയിൽ നടന്ന ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് പലരും രംഗത്ത് വന്നത്. വധൂവരന്മാരായി വേഷമിടാൻ…

Read More

കവിയും എഴുത്തുകാരനും നിരൂപകനുമായ എന്‍ കെ ദേശം അന്തരിച്ചു

തൃശൂർ :കവിയും എഴുത്തുകാരനും നിരൂപകനുമായ എന്‍ കെ ദേശം അന്തരിച്ചു.88 വയസായിരുന്നു. കൊടുങ്ങല്ലൂരിലെ മകളുടെ വീട്ടില്‍ ഇന്നലെ രാത്രി 10.30നായിരുന്നു അന്ത്യം.സംസ്‌കാരം ഇന്ന് മൂന്നു മണിക്ക് അങ്കമാലി കോതകുളങ്ങരയിലെ വീട്ടില്‍ നടക്കും. 1936 ഒക്ടോബര്‍ 31ന് ആലുവയിലെ ദേശത്താണ് ജനനം. 1973ലെ ‘അന്തിമലരി’ ആണ് ആദ്യ സമാഹാരം. കന്യാഹൃദയം, അപ്പൂപ്പന്‍താടി, ചൊട്ടയിലെ ശീലം, പവിഴമല്ലി, ഉല്ലേഖം, അന്‍പത്തിയൊന്നക്ഷരാളി തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ടഗോറിന്റെ ഗീതാഞ്ജലി പരിഭാഷപ്പെടുത്തിയതിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 2007ല്‍ ഓടക്കുഴല്‍ പുരസ്‌കാരവും…

Read More

രോഗിയായ യുവതിയെ ആശുപത്രിയില്‍വെച്ച് പീഡിപ്പിച്ചു; പാസ്റ്റര്‍ അറസ്റ്റില്‍

ചെറുതോണി(ഇടുക്കി): ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ ആശുപത്രിയിൽ വെച്ച് പീഡിപ്പിച്ചെന്ന കേസിലെ പ്രതിയെ ഇടുക്കി വനിതാപോലീസ് അറസ്റ്റ് ചെയ്തു. പാറത്തോട് മാങ്കുഴിയിൽ കുഞ്ഞുമോൻ (50) അണ് അറസ്റ്റിലായത്. ഇയാൾ പെന്തകോസ്ത് സഭയിലെ പാസ്റ്ററാണെന്ന് പോലീസ് പറഞ്ഞു. പാറത്തോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെയാണ് ഇയാൾ പീഡിപ്പിച്ചതെന്ന് വനിത സി.ഐ. സുമതി പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി

Read More

സോണിയ ലോകസഭയിലേക്ക് ഇല്ല; രാജ്യസഭയിലേക്ക് മത്സരിച്ചേക്കും.

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും യുപിഎ ചെയര്‍പേഴ്‌സണുമായ സോണിയാഗാന്ധി രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് നേതാക്കളെ ഉദ്ധരിച്ച് ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇത്തവണ രാജ്യസഭ വഴി പാര്‍ലമെന്റില്‍ എത്താനാകും സോണിയ ശ്രമിക്കുകയെന്നും, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ലെന്നുമാണ് പത്രം സൂചിപ്പിക്കുന്നത്. ബിജെപിക്കെതിരായ പോരാട്ടത്തിന് സോണിയാഗാന്ധി പാര്‍ലമെന്റില്‍ ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും പാര്‍ട്ടി വിലയിരുത്തുന്നു. നിലവില്‍ ഉത്തര്‍പ്രദേശിലെ റായ് ബറേലിയില്‍ നിന്നാണ് സോണിയാഗാന്ധി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സോണിയ മത്സരിക്കില്ല എന്നതില്‍ നിലവില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial