
വീട്ടിൽ പത്രം വായിച്ചിരുന്ന യുവാവിന്റെ മുഖത്തേയ്ക്ക് ആസിഡ് ഒഴിച്ച ശേഷം ഓടി രക്ഷപെട്ടു; പ്രതിയെ തെരഞ്ഞ് പോലീസ്
കണ്ണൂര്‍: പത്രം വായിച്ചുകൊണ്ടിരുന്ന യുവാവിന്റെ വീട്ടിൽ കയറി മുഖത്ത് ആസിഡ് ഒഴിച്ചെന്ന് പരാതി. പെരുന്തടത്തെ തോപ്പിൽ രാജേഷിന്റെ (47) മുഖത്താണു ആസിഡ് ഒഴിച്ചത്. ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവമണ്ടായത്. ആസിഡ് ഒഴിച്ചയാൾ ഓടി രക്ഷപെട്ടു. വീട്ടിൽ കസേരയിൽ ഇരുന്നു പത്രം വായിക്കുകയായിരുന്നു രാജേഷ്. അതിനിടെയാണ് ആക്രമണമുണ്ടായത്. കമ്പല്ലൂർ സ്വദേശിയാണു ആസിഡ് ഒഴിച്ചതെന്നു പറയപ്പെടുന്നു. സംഭവം അറിഞ്ഞു ചെറുപുഴ പൊലീസ് സ്ഥലത്തെത്തി. പരുക്കേറ്റ രാജേഷിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരം വെട്ടു തൊഴിലാളിയാണ് രാജേഷ്….