സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 56 വർഷം കഠിന തടവ്

മാള: മാളയിൽ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 56 വർഷം കഠിന തടവ് വിധിച്ച് ചാലക്കുടി അതിവേഗ പ്രത്യേക പോക്‌സോ കോടതി. തിരുവനന്തപുരം ആനാട് ചുള്ളിമാനൂർ നീറ്റാണി തടത്തരികത്ത് പ്രവീണിനാണ് (24) കഠിനതടവും 3.9 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ രണ്ട് വർഷവും മൂന്ന് മാസവും കൂടി അധിക തടവ് അനുഭവിക്കണമെന്ന് ചാലക്കുടി അതിവേഗ പ്രത്യേക പോക്‌സോ കോടതി സ്‌പെഷ്യൽ ജില്ലാ ജഡ്ജി ഡോണി തോമസ് വർഗീസ് വിധിച്ചു….

Read More

ഐക്കോൺസ് (ICCONS) ഡയറക്ടർ ഡോ. സഞ്ജീവ് തോമസ് അന്തരിച്ചു

തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മുൻ മേധാവിയും അപസ്മാര രോഗ വിദഗ്ധനുമായ ഡോ. സഞ്ജീവ് തോമസ് (67) തലസ്ഥാനത്ത് സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. സംസ്ഥാന സർക്കാരിൻ്റെ കീഴിൽ ഐക്കോൺസ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ക്യാൻസർ രോഗബാധിതനായി ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച .ഇൻറർനാഷണൽ ബ്യൂറോ ഓഫ് എപ്പിലെപ്സിയുടെ അംബാസിഡർ ഓഫ് എപ്പിലെപ്സി അവാർഡ് ലഭിച്ചിട്ടുണ്ട്.

Read More

ബൈക്കിലെത്തി സ്ത്രീകളുടെ മാല മോഷണം; പിടിയിലായത് ഹെഡ് കോൺസ്റ്റബിൾ

പൊള്ളാച്ചി: ബൈക്കിലെത്തി സ്ത്രീകളുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളയുന്ന കളളൻ പിടിയിൽ. തമിഴ്നാട് പൊലീസ് ഹെഡ് കോൺസ്റ്റബിൾ ശബരി​ഗിരി (41)യാണ് പിടിയിലായത്. ഇയാളിൽ നിന്ന് മോഷണ മുതലായ ഏഴുപവൻ സ്വർണവും കണ്ടെടുത്തു. പ്രദേശത്തെ അൻപതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇയാളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിലെ ഉദ്യോ​ഗസ്ഥനാണ് ശബരി​ഗിരി. ഒരാഴ്ച മുമ്പാണ് ഇയാൾക്ക് പൊള്ളാച്ചിയിലേക്ക് സ്ഥലം മാറ്റം കിട്ടിയത്. അന്നുമുതൽ ഇയാൾ അവധിയിലായിരുന്നു. മാക്കിനാംപട്ടി സായിബാവ കോളനിയിലെ മഹേശ്വരിയുടെ നാല് പവൻ തൂക്കം വരുന്ന മാല, കോലാർപട്ടി…

Read More

നാല് ദിവസമായി പട്ടിണി; മലപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് തിന്ന് യുവാവ്

മലപ്പുറം :വിശപ്പ് സഹിക്കവയ്യാതെ പൂച്ചയെ പച്ചയ്ക്ക് തിന്ന് യുവാവ്. മലപ്പുറം കുറ്റിപ്പുറത്താണ് സംഭവം. കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ വെച്ചാണ് യുവാവ് പൂച്ചയെ പച്ചയ്ക്കു തിന്നത്. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോൾ പട്ടിണി കാരണമാണെന്നായിരുന്നു യുവാവിന്റെ മറുപടി. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. നാല് ദിവസമായി ഭക്ഷണം കഴിച്ചിട്ടെന്ന് പൊലീസിനോട് യുവാവ് വെളിപ്പെടുത്തി. ഇദ്ദേഹം അസം സ്വദേശിയാണെന്നാണ് ലഭ്യമാകുന്ന വിവരം. പോലീസെത്തി ഭക്ഷണം വാങ്ങിച്ചു നൽകിയതോടെ യുവാവ് അപ്രത്യക്ഷനാവുകയായിരുന്നു. ഇദ്ദേഹത്തെ പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Read More

കുരുമുളക് പറിക്കുന്നതിനിടെ ഏണിയിൽ നിന്നും വീണു; 85 വയസ്സുകാരന് ദാരുണാന്ത്യം

കോഴിക്കോട്: കുരുമുളക് പറിക്കുന്നതിനിടയിൽ ഏണിയിൽ നിന്ന് വീണ് വയോധികൻ മരിച്ചു. കുന്ദമംഗലം സ്വദേശി ബാലൻ നായർ (85) ആണ് മരിച്ചത്. കൂടത്തായിയിലെ മകളുടെ വീട്ടിൽ വച്ച് വൈകിട്ട് വൈകുന്നേരം 5 മണിയോടെയാണ് അപകടം ഉണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ : ശാന്തകുമാരി, മക്കൾ : ബബിത സതീഷ് , ബജീഷ്

Read More

70 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവിനെ ബേക്കറിക്കകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസര്‍കോട്: നാല് മാസം മുമ്പ് 70 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് നെല്ലിക്കുന്ന് ബീച്ച് റോഡിലെ ബേക്കറി ഉടമ വിവേക് ഷെട്ടിയെയാണ് (36) സ്വന്തം ബേക്കറിക്കകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നില്ലെന്നും മറ്റെന്തെങ്കിലും കാരണമാകാം മരണത്തിന് പിന്നിലെന്നുമാണ് പൊലീസ് നിഗമനം. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ലോട്ടറി അടിച്ചതിൽ നികുതി കിഴിച്ച് 44 ലക്ഷം രൂപയാണ് വിവേകിന് ലഭിച്ചത്. വിവരമറിഞ്ഞ് കാസര്‍കോട് ടൗൺ പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടത്തി…

Read More

കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു…ഒരു മരണം

അടൂർ: കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. എംസി റോഡിൽ കൂരമ്പാല അമ്യത വിദ്യാലയത്തിന് സമീപമായിരുന്നു അപകടം. കാറിലുണ്ടായിരുന്ന യാത്രക്കാരിലൊരാളാണ് മരിച്ചത്. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് രാവിലെ 7 മണിയോടാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസും അടൂർ ഭാഗത്ത് നിന്നും വന്ന കാറും തമ്മിലിടിച്ചാണ് അപകടം. അപകടത്തിൽ പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More

പ്ലസ്ടു വിദ്യാർഥിനിയുമായി സൗഹൃദത്തിലായി പീഡിപ്പിച്ച് ഗർഭിണിയാക്കി; ബിഹാറുകാരനായ ഇരുപതുകാരൻ അറസ്റ്റിൽ

അടിമാലി: പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ ഇതരസംസ്ഥാനക്കാരനായ ഇരുപതുകാരൻ അറസ്റ്റിൽ. ബിഹാർ സ്വദേശികളായ മാതാപിതാക്കളുടെ മകനായ മുഹമ്മദ് നബീസ് (20) ഐരാപുരം കോളജിലാണു പഠിക്കുന്നത്. പോക്സോ നിയമപ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അടിമാലി മേഖലയിലുള്ള പ്ലസ്ടു സ്കൂളിൽ പഠിക്കുന്ന പെൺകുട്ടിയുമായി മുഹമ്മദ് നബീസ് ഫോണിലൂടെ പരിചയപ്പെടുകയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ മറ്റാരും ഇല്ലാത്ത ദിവസം കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.‌ പെൺകുട്ടി ഗർഭിണിയായതോടെയാണു വീട്ടുകാർ വിവരം അറിഞ്ഞത്

Read More

വെമ്പായത്ത് ദുരൂഹ സാഹചര്യത്തിൽ യുവാവിനെ റോഡരുകിൽ മരിച്ച നിലയിൽ കണ്ടെത്തി

വെമ്പായത്ത് ദുരൂഹ സാഹചര്യത്തിൽ യുവാവിനെ റോഡരുകിൽ മരിച്ച നിലയിൽ കണ്ടെത്തി.വെമ്പായം ജംഗ്ഷനിൽ മത്സ്യ കച്ചവടം നടത്തി വന്ന മണ്ണാംവിള സ്വദേശി നവാസ് (45) നെയാണ് ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെമ്പായം വെഞ്ഞാറമൂട് റോഡിൽ ജംഗ്ഷന് സമീപമാണ് മൃതദേഹം കണ്ടത്. ശരീരമാസകലം മുറിവേറ്റ പാടുകൾ ഉള്ളതായി അറിയുന്നു. .വെഞ്ഞാറമൂട് പോലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Read More

ചിലിയിൽ കാട്ടുതീ; 46 മരണം, നൂറുകണക്കിനാളുകളെ കാണാനില്ല

ചിലിയിലെ വിന ഡെൽമാറിലെ ജനവാസ മേഖലയിൽ കാട്ടുതീ. കാട്ടുതീയിൽ 46 പേർ മരിക്കുകയും ഇരുന്നൂറിലേറെ പേരെ കാണാതാവുകയും ചെയ്തു. 43,000 ഹെക്ടറിലധികം സ്ഥലത്ത് തീപിടിച്ചെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നത്. 1,100 പേർക്ക് വീട് നഷ്ടമായതായും കണക്കുകൾ സൂചിപ്പിക്കുന്നു. ഉയർന്ന താപനിലയും ശക്തമായകാറ്റുമാണ് തീപടരാൻ കാരണമെന്നാണ് പ്രാഥമിക വിവരം ഇത് രക്ഷാപ്രവർത്തനത്തിനും വെല്ലുവിളിയാവുകയാണ്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial