പറമ്പിൽ അതിക്രമിച്ചു കയറി ടൺ കണക്കിന് മാലിന്യം തള്ളി; അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോടിന് സമീപമുള്ള പറമ്പിൽ അതിക്രമിച്ചു കയറി ടൺ കണക്കിന് മാലിന്യം തള്ളി. ആക്കുളം കേന്ദ്രീയ വിദ്യാലയത്തിന് മുന്നിലുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് രാവിലെ മുതൽ മാലിന്യം തള്ളിതുടങ്ങിയത്. വൈകീട്ട് അഞ്ചുമണിയോടെ മാലിന്യത്തിന് തീപിടിച്ചു. സമീപത്താകെ പുക ഉയർന്നതോടെ ചാക്ക, ചെങ്കൽച്ചൂള എന്നിവിടങ്ങളിൽ നിന്ന് മൂന്ന് അഗ്നിരക്ഷാസേനകളെത്തി നാലു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത് റെയിൽവേയിൽ നിന്നുള്ള അവശിഷ്ടങ്ങളാണ് മാലിന്യത്തിൽ കൂടുതലും. കൂടുതലും ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്കുമാണ്. തന്റെ പറമ്പിൽ മാലിന്യം തള്ളുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി…

Read More

ഗാന്ധിഭവൻ വെമ്പായം ശാഖയിൽ സ്നേഹദീപത്തിൻ്റെ വികസന സമിതി യോഗം ചേർന്നു.

വെമ്പായം:പത്തനാപുരം ഗാന്ധിഭവന്റെ വെമ്പായം ശാഖയിൽ ഗാന്ധിഭവൻ സ്നേഹദീപത്തിന്റെ വികസന സമിതി യോഗം നടന്നു. സി ഇ.ഒ വിൻസന്റ് ഡാനിയേലിന്റെ അധ്യക്ഷതയിൽ പത്തനാപുരം ഗാന്ധിഭവൻ ഡയറക്ടർ ഡോക്ടർ പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു. വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ജയൻ ആശംസ പ്രസംഗം നടത്തി.ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന അജിത്ത്,വെമ്പായം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സതീശൻ, സന്തോഷ്, വെൽഫെയർ ഓഫീസർ വിഷ്ണുപ്രിയ, പ്രിയ ജയചന്ദ്രൻതുടങ്ങിയവർ സംസാരിച്ചു. പുതിയ വികസന സമിതിയെയും തിരഞ്ഞെടുത്തു.

Read More

ഗോഡ്‌സെ അഭിമാനമെന്ന് ഫേസ്ബുക്കിൽ കമന്റിട്ടു; അധ്യാപികയ്‌ക്കെതിരെ കേസെടുത്ത് പോലീസ്, നടപടി എസ്എഫ്ഐ നൽകിയ പരാതിയിൽ

കോഴിക്കോട്: ഗോഡ്‌സെ അഭിമാനമെന്ന് ഫേസ്ബുക്കിൽ കമന്റിട്ട അധ്യാപികയ്‌ക്കെതിരെ കേസെടുത്ത് കുന്നമംഗലം പൊലീസ്. ഐ പി. സി 153 (കലാപം ഉണ്ടാക്കാന്‍ ഉള്ള ഉദ്ദേശത്തോടെ ഉള്ള പ്രകോപനം) പ്രകാരമാണ് കേസ് എടുത്തത്. എസ്.എഫ്.ഐ. കുന്ദമംഗലം ഏരിയാ കമ്മറ്റി അംഗം അശ്വിൻ നൽകിയ പരാതിയിലാണ് നടപടി. നേരത്തെ കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദും നടക്കാവ് പോലീസ് സ്റ്റേഷനില്‍ കെ.എസ്.യു. ജില്ലാ പ്രസിഡന്റ് സൂരജും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഡി.വൈ.എഫ്.ഐ.യും അധ്യാപികയ്‌ക്കെതിരെ പരാതി…

Read More

വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

കടുത്തുരുത്തി: വീട്ടമ്മയെ ചീത്ത വിളിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ഞീഴൂർ പാഴുത്തുരുത്ത് തിരുവമ്പാടി ഭാഗത്ത് കുഴിവേലിൽ വീട്ടിൽ (ഞീഴൂർ മരങ്ങോലി ഭാഗത്ത് ഇപ്പോൾ താമസം) അപ്പച്ചൻ എന്ന് വിളിക്കുന്ന ജേക്കബ് സേവ്യർ(70) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വീട്ടമ്മയെ ഇവർ ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തി ചീത്തവിളിക്കുകയും, വാക്കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇയാൾക്ക് വീട്ടമ്മയോട് മുൻ വിരോധം നിലനിന്നിരുന്നു. പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ…

Read More

കൊയിലാണ്ടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; പതിനെട്ടുകാരന് ദാരുണാന്ത്യം

കോഴിക്കോട്: കൊയിലാണ്ടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചേലിയയിലെ പുനത്തിൽ മീത്തൽ പരേതനായ പ്രസൂൺകുമാറിന്റെ മകൻ കാളിദാസ് (ഷാനു 18) ആണ് മരിച്ചത്. പൂക്കാട് പെട്രോൾ പമ്പിന് മുൻപിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. കോഴിക്കോട് സ്വകാര്യ വിദ്യാഭാസ സ്ഥാപനത്തിൽ ഏവിയേഷൻ കോഴ്സ് വിദ്യാർഥിയായിരുന്നു. ഏഴു വർഷം മുമ്പ് മൈസൂരുവിൽ വച്ചുണ്ടായ വാഹനാപകടത്തിലാണ് അച്ഛൻ പ്രസൂൺകുമാർ മരിച്ചത്. അമ്മ: ഷേർലി.

Read More

മലയാളം ഓൺലൈൻ മീഡിയ അസോസിയേഷന്റെ മൂന്നാം സംസ്ഥാന സമ്മേളനം സമാപിച്ചു.

കോട്ടയം: മലയാളം ഓൺലൈൻ മീഡിയ അസോസിയേഷന്റെ മൂന്നാം സംസ്ഥാന സമ്മേളനം സമാപിച്ചു.കുമരകത്ത് നടന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻ്റ് എ.കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു സമ്മേളനം ഉദ്ഘാടനം ചെയ്തു. വാർത്തകൾ വളരെ വേഗത്തിൽ അറിയുന്നതിന് ഓൺലൈൻ മാധ്യമങ്ങളെയാണ് ഇന്ന് മുഖ്യധാരാ മാധ്യമങ്ങളേക്കാൾ കൂടുതലായി ജനങ്ങൾ ആശ്രയിക്കുന്നതായും വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് അതിന്റെ നിജസ്ഥിതി അന്വേഷിച്ച് വേണം വാർത്തകൾ പ്രസിദ്ധീകരിക്കേണ്ടതെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.വി. ബിന്ദു പറഞ്ഞു. തുടർന്ന്…

Read More

നടി പൂനം പാണ്ഡെ മരിച്ചിട്ടില്ല; ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ പങ്കുവച്ച് താരം

നടി പൂനം പാണ്ഡെ മരിച്ചിട്ടില്ല. മരണവാർത്ത വ്യാജമെന്നും അതിന് പിന്നിൽ താൻ തന്നെയായിരുന്നെന്നും വ്യക്തമാക്കി താരം രം​ഗത്ത് വന്നു. അർബുദ രോ​ഗത്തിനെതിരായ ബോധവൽക്കരണത്തിനാണ് വ്യാജമരണവാർത്ത സൃഷ്ടിച്ചതെന്ന് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ താരം പറയുന്നു. വേദനിപ്പിച്ചതിന് താരം മാപ്പ് ചോദിക്കുന്നുമുണ്ട്. സെർവിക്കൽ കാൻസർ മൂലം വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യമെന്ന് ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെയാണ് ഇന്നലെ അറിയിച്ചത്. ”എല്ലാവർക്കും നമസ്‌കാരം, ഞാൻ ഉണ്ടാക്കിയ ബഹളത്തിന് മാപ്പ്. ഞാൻ വേദനിപ്പിച്ച എല്ലാവർക്കും മാപ്പ്. സെർവിക്കൽ കാൻസറിനെക്കുറിച്ചുള്ള ചർച്ചകൾ സൃഷ്ടിക്കുക എന്നതായിരുന്നു എന്റെ…

Read More

തിരുനാൾ പ്രദക്ഷിണത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

ചാലക്കുടി: തിരുനാൾ പ്രദക്ഷിണത്തിനിടെ ബൈക്കിലേക്ക് പടക്കം പൊട്ടിത്തെറിച്ച് വീണ് പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. പരിയാരം കടുങ്ങാട് സ്വദേശി മൂലേംകുടിയിൽ ദിവാകരൻ മകൻ ശ്രീകാന്ത് (25) ആണ് മരിച്ചത് . കഴിഞ്ഞ ശനിയാഴ്ച പരിയാരം ജംഗ്ഷനു സമീപമുള്ള കപ്പേളയിൽ അമ്പു തിരുനാളിനോടനുബന്ധിച്ച് പൊട്ടിച്ച പടക്കം സമീപത്ത് ബൈക്കിലിരുന്നിരുന്ന ശ്രീകാന്തിൻ്റെ സമീപം വീഴുകയായിരുന്നു. തുടർന്ന് ബൈക്കിന് തീപിടിക്കുകയും പെടോൾ ടാങ്ക് അടക്കം പൊട്ടിതെറിക്കുകയുമായിരുന്നു. ദേഹമാസകലം പൊള്ളലേറ്റ ശ്രീകാന്ത് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം…

Read More

ആശ വർക്കർമാരുടെ ഓണറേറിയം ഉയർത്തി

തിരുവനന്തപുരം:ആശ വർക്കർമാരുടെ ഓണറേറിയം 1000 രൂപ വർദ്ധിപ്പിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ ഡിസംബർ മുതൽ മുൻകാല പ്രാബല്യത്തിലാണ് വർദ്ധന. ഇതോടെ ആശ വർക്കർമാരുടെ പ്രതിഫലം 7000 രൂപയായി. ആശപ്രവർത്തകരുടെ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രതിഫല വിതരണത്തിനായി 31.35 കോടി രൂപ അനുവദിച്ചു. ഓണറേറിയം പൂർണ്ണമായും സംസ്ഥാന സർക്കാരാണ് നൽകുന്നത്. കേന്ദ്രസർക്കാർ 2000 രൂപയാണ് ആശമാർക്ക് ഇൻസെന്റീവായി നൽകുന്നത്.കേരളത്തിൽ ദേശീയ ആരോഗ്യ ദൗത്യ (എൻ.എച്ച്‌.എം) പ്രവർത്തനങ്ങൾക്ക്‌ കേന്ദ്ര സർക്കാർ അനുവദിച്ച തുകയും മൂന്നു മാസമായി ലഭ്യമാക്കിയിട്ടില്ലെന്നും…

Read More

എൽ.കെ. അദ്വാനിക്ക് ഭാരതരത്ന; എക്സിലൂടെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം

ദില്ലി: മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന പുരസ്ക‌ാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെയാണ് പുരസ്‌കാര വിവരം പ്രഖ്യാപിച്ചത്. നമ്മുടെ കാലത്തെ ഏറ്റവും ആദരണീയനായ രാഷ്ട്രീയക്കാരനാണ് അദ്വാനിയെന്ന് മോദി എക്‌സിൽ പോസ്റ്റ് ചെയ്തു. ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ മഹത്തരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അദ്വാനി ജിക്ക് ഭാതരത്നം നൽകുമെന്ന കാര്യം പങ്കുവെക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാൻ അദ്ദേഹത്തോട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു- മോദി പറഞ്ഞു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial