താജ്മഹലിലെ ഉറൂസ് ആഘോഷം നിരോധിക്കണമെന്ന് ഹിന്ദു മഹാസഭയുടെ ഹർജി

ദില്ലി: താജ് മഹലിലെ ഉറൂസ് ആഘോഷത്തിനെതിരെ ഹിന്ദു മഹാസഭ കോടതിയിൽ ഹർജി നൽകി. ഉറൂസിന് നിരോധന ഉത്തരവ് ആവശ്യപ്പെട്ടാണ് ഹർജി. ആഗ്ര കോടതിയിലാണ് ഹർജി നൽകിയത്. ഉറൂസിന് താജ്‌മഹലിൽ സൗജന്യ പ്രവേശനം നൽകുന്നതിനെയും ഹർജിയിൽ എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്. ഹർജി മാർച്ച് നാലിന് ആഗ്ര കോടതി പരിഗണിക്കും. അതേസമയം, ഗ്യാൻവാപി മസ്ജിദിലെ അറയിൽ തുടർച്ചയായ മൂന്നാം ദിനവും പൂജ തുടർന്നു. കനത്ത സുരക്ഷയിലാണ് ഇന്ന് പുലർച്ചെ പൂജ നടന്നത്. വിഷയത്തിൽ മുസ്ലീം വ്യക്തി ബോർഡ് പ്രതിനിധികൾ അഭിഭാഷകരുമായി ചർച്ച…

Read More

‘2 മണിക്കൂർ പ്രഭാഷണത്തിന് 2400 രൂപ പ്രതിഫലം; മേലാൽ എന്നെ ബുദ്ധിമുട്ടിക്കരുത് ‘; കേരള സാഹിത്യ അക്കാദമിക്കെതിരെ തുറന്നടിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട്

കൊച്ചി: കേരള സാഹിത്യ അക്കാദമിക്കെതിരെ തുറന്നടിച്ച് എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട്. സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ രണ്ട് മണിക്കൂർ നീണ്ട പ്രഭാഷണത്തിന് നൽകിയത് വെറും 2400 രൂപയാണെന്ന് അദ്ദേഹം പറഞ്ഞു. മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നൽകുന്ന മലയാളികളേ, സാഹിത്യ അക്കാദമിവഴി എനിക്കു നിങ്ങൾ കൽപിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദിയുണ്ടെന്നും നിങ്ങളുടെ സാംസ്കാരികാവശ്യങ്ങൾക്കായി ദയവായി മേലാൽ എന്നെ ബുദ്ധിമുട്ടിക്കരുതെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ജനുവരി 30ന് കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു…

Read More

കോട്ടയത്ത് യാത്രയ്ക്കിടെ സ്കൂട്ടർ ഓടയിലേയ്ക്ക് വീണു; മണർകാട് സ്വദേശിക്ക് ദാരുണാന്ത്യം

കോട്ടയം: യാത്രയ്ക്കിടെ കോട്ടയത്ത് മണർകാട് ഓടയിലേക്ക് വീണ് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. മണർകാട് സ്വദേശി പുതുപ്പറമ്പിൽ അനി (ബിനു -55) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെയാണ് അപകടം. സ്കൂട്ടറിന്റെ ടയർ മാത്രം ഓടക്കു മുകളിൽ ഉയർന്നുനിൽക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് അപകടം ആളുകൾ അറിഞ്ഞത്. ഉടൻതന്നെ വാഹനമുയർത്തി അനിയെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ദേശീയപാത 183 ൽ മണർകാട് ഐരാറ്റുനട തലപ്പാടി റോഡ് ആരംഭിക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്. വിദേശത്തായിരുന്ന അനി, മടങ്ങിയെത്തി പ്ലംബിംഗ് കോൺട്രാക്ടറായി ജോലി…

Read More

മയക്കുവെടിവെച്ച് പിടികൂടിയ തണ്ണീർ കൊമ്പൻ ചരിഞ്ഞു

ബന്ദിപ്പൂര്‍: വെള്ളിയാഴ്ച വയനാട് മാനന്തവാടിയില്‍ നിന്നും മയക്കുവെടിവച്ച് ബന്ദിപ്പൂരിലെത്തിച്ച കാട്ടാന തണ്ണീർ കൊമ്പൻ ചരിഞ്ഞു. കര്‍ണാടക വനംവകുപ്പിന് കൈമാറിയ ശേഷമാണ് പുലർച്ചെയോടെ ആന ചരിഞ്ഞത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ ആനയുടെ മരണകാരണം സംബന്ധിച്ച് വ്യക്തതയുണ്ടാകൂ എന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു. തണ്ണീർ കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിലെ എല്ലാകാര്യങ്ങളും സുതാര്യമായിരുന്നു, തുടർനടപടികളും അതുപോലെ സുതാര്യമായിരിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി 10 മണിയോടെയാണ് കുങ്കിയാനകളുടെ സഹായത്തോടെയാണ് ആനയെ എലിഫന്റ് ആംബുലന്‍സിലേക്ക് കയറ്റിയത്. കര്‍ണാടകയില്‍…

Read More

ബാങ്കിൽ ഹെൽമെറ്റ് ധരിച്ചെത്തി അജ്ഞാതൻ; ജീവനക്കാരെ കത്തി മുനയിൽ നിർത്തി കവർന്നെടുത്തത് ലക്ഷങ്ങൾ

ലഖ്നൗ: ബാങ്കിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തി ഹെൽമറ്റ് ധരിച്ചെത്തിയ അജ്ഞാതൻ കവർന്നെടുത്തത് എട്ടര ലക്ഷത്തിലധികം രൂപ. ഉത്തര്‍പ്രദേശിലെ ഗോണ്ടയിലുള്ള പ്രഥമ യുപി ഗ്രാമീൺ ബാങ്ക് ശാഖയിലാണ് മോഷണം. സംഭവത്തിന്റെ ദൃശ്യങ്ങളെല്ലാം ബാങ്കിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഹെൽമറ്റ് ധരിച്ചെത്തിയ മോഷ്ടാവ് ഏറെ നേരം ക്യാഷറുടെ കൗണ്ടറിന് പുറത്ത് കാത്തു നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. പിന്നീട് നേരെ ക്യാഷ് കൗണ്ടറിന് അകത്തേക്ക് കയറി. കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരി ഇയാൾ ക്യൂബിക്കിളിൽ കയറുന്നത് തടയാൻ ശ്രമിച്ചപ്പോൾ കൈയിൽ കരുതിയിരുന്ന കത്തി പുറത്തെടുത്തു….

Read More

തൃശൂർ കരുവന്നൂർ പുഴയിൽ ചാടിയ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി

തൃശൂർ കരുവന്നൂർ പുഴയിൽ ചാടിയ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി.തൃശൂർ അശ്വനി ആശുപത്രിക്ക് സമീപം താമസിക്കുന്ന കരോട്ട് വീട്ടിൽ ട്രൈസി വർഗീസ് (28)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആയുർവേദ ഡോക്‌ടറാണ് മരിച്ച ട്രൈസി. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 12.30 ഓടെയാണ് ഇവർ കരുവന്നൂർ പാലത്തിലൂടെ നടന്ന് മധ്യഭാഗത്തെത്തിയപ്പോൾ പുഴയിലേക്ക് ചാടിയത്. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നു നടത്തിയ പരിശോധനയിൽ മണിക്കൂറുകൾക്കുശേഷമാണ് മൃതദേഹം കണ്ടെത്താനായത്.

Read More

ആലുവ സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതി റിമാൻഡിൽ

ആലുവ സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥനെ ആക്രമിച്ച കേസി ലെ പ്രതി റിമാൻഡിൽ. പോലീസ് പിടികൂടിയ ജാർഖണ്ട് ജെസ്പൂർ സ്വദേശി സുരേഷ് കുമാർ (42) നെയാണ് കോടതി റിമാന്റ് ചെയ്തത്. സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ രാജേഷിനാണ് അക്രമത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ട് എഴു മണിയോടെ ആലുവ പെരിയാർ നഗർ റസിഡൻസിയിൽ ബഹളം വയ്ക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം അവിടെയെത്തുകയായിരുന്നു. പോലീസെത്തുമ്പോൾ ഇയാൾ അക്രമാസക്തനായി നിൽക്കുകയായിരുന്നു. പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ കല്ലിന് ചെവിയുടെ ഭാഗത്ത് ഇടിക്കുകയായിരുന്നു….

Read More



പാലോട് ബിവറേജസ് ഔട്ട്ലെറ്റിൻ്റെ ഷട്ടറിന്റെ പൂട്ട് തകർത്ത് മോഷണം നടത്തിയ പ്രതികൾ പിടിയിൽ.

പാലോട് ബിവറേജസ് ഔട്ട്ലെറ്റിന്റെ ഷട്ടറിന്റെ പൂട്ട് തകർത്ത് മോഷണം നടത്തിയ പ്രതികൾ പിടിയിൽ.സജീർ, വിഷ്ണു, ബാബു എന്നിവരാണ് അറസ്റ്റിലായത്. മോഷണ കേസിൽ ജയിലിൽ നിന്നും ഇറങ്ങിയ പ്രതികൾ പാലോടിലെ ബിവറേജസ് ഔട്ട് ലെറ്റിൽ കയറി മോഷണം നടത്തുകയായിരുന്നു. മദ്യം മോഷ്ടിക്കുന്നത് സിസിടിവിയിൽ പതിയുന്നത് കണ്ട മോഷ്ടാക്കൾ സിസിടിവി ക്യാമറയുടെ ഡിവിആറും മോണിറ്ററുമടക്കം അടിച്ചുമാറ്റുകയായിരുന്നു. ഔട്ട് ലെറ്റിൽനിന്നും വിലകൂടി മദ്യം ഉൾപ്പെടെയാണ് മോഷ്‌ടിച്ചത്‌. പാലോട് പാണ്ഡ്യൻ പാറ വനമേഖലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വിദേശ മദ്യ ഷോപ്പിലാണ് കഴിഞ്ഞ…

Read More

പഴയതുപോലെ അപേക്ഷിച്ചാൽ ഇനി ലൈസൻസ് കിട്ടില്ല

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ് എന്നിവയ്ക്ക് ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കാൻ ഇനി മുതൽ പുതിയ ഫോം. ട്രാൻസ്പോർട്ട് കമ്മീഷണറാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിൽ വന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു മാറ്റം കൊണ്ടുവന്നത്. ഡ്രൈവിംഗ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ് സംബന്ധിച്ച സേവനങ്ങൾ നൽകാൻ നിഷ്കർഷിച്ചിരിക്കുന്ന ഫോം നമ്പർ. IA യിലാണ് മാറ്റം വന്നിരിക്കുന്നത്. 2021 മാര്‍ച്ച് 31ലെ GSR 240 (E) വിജ്ഞാപനം അനുസരിച്ച് പ്രകാരം കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ…

Read More

ബസിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കുമളി സ്വദേശി പിടിയിൽ

കട്ടപ്പന(ഇടുക്കി): ബസിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി പിടിയിൽ. കുമളി മുരിക്കടി പൂവത്തുംതൊട്ടിയില്‍ സജോ കുര്യാക്കോസ്(43) ആണ് പിടിയിലായത്. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയാണ് കുമളിയില്‍ നിന്ന് കട്ടപ്പനയ്ക്ക് പോവുകയായിരുന്ന ബസിൽ വച്ച് ഇയാൾ യുവതിയോട് മോശമായി പെരുമാറിയത്. യുവതി പ്രതികരിച്ചതോടെ ബസ് വണ്ടന്‍മേട് പോലീസ് സ്റ്റേഷനില്‍ നിര്‍ത്തി പ്രതിയെ കൈമാറുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial