പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ

കൽപ്പറ്റ: വയനാട് ജില്ലയിലെ കൽപ്പറ്റയ്ക്കടുത്ത് തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന്‍ പരിധിയിൽ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ പിടിയിലായി. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആണ് അദ്ധ്യാപകനെ പോക്‌സോ നിയമപ്രകാരം അറസ്റ്റു ചെയ്തത്. മലപ്പുറം പുളിയക്കോട് മുണ്ടംപറമ്പ് കാവുങ്ങല്‍കണ്ടി അബ്ദുല്‍ ഹക്കീമിനെയാണ് തൊണ്ടര്‍നാട് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു മതവിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍തഥിയാണ് ഇയാള്‍ പീഡിപ്പിച്ചതായി പരാതിപ്പെട്ടത്.

Read More

‘തമിഴക വെട്രി കഴകം’ രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്ത് വിജയ്

ചെന്നൈ: നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടിക്ക് പേരിട്ടു. തമിഴക വെട്രി കഴകം എന്ന പേരിലാണ് പാർട്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂഹങ്ങൾ ഏറെക്കാലമായി ഉള്ളതാണ്. വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബുസി ആനന്ദ് ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലെത്തി റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി. തുടർന്ന് പാർട്ടി അംഗങ്ങൾ സംസ്ഥാന വ്യാപകമായി വൻ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം ഫെബ്രുവരി ആദ്യവാരത്തോടെ ഉണ്ടാകുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തമിഴ്‌നാട്ടിൽ ഉടനീളം ആൾബലമുള്ള…

Read More

മാനന്തവാടി നഗരത്തിൽ ഭീതി പടർത്തിയ കാട്ടാനയെ മയക്ക് വെടിവെച്ച് പിടികൂടും

മാനന്തവാടി : മാനന്തവാടി നഗരത്തെ ഭീതിയിലാഴ്ത്തി കാട്ടാന വിളയാട്ടം തുടരുകയാണ്. ജനങ്ങൾക്ക് ജില്ലാ ഭരണകൂടം ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. നഗരത്തിലിറങ്ങിയ ആനയെ മയക്കുവെടി വെച്ച് കാട്ടിലേക്ക് അയക്കുകയാണ് പോംവഴിയെന്ന് മന്ത്രി എകെ ശശീന്ദ്രൻ. ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലമാണ്. അതിനാൽ മയക്കുവെടി വെക്കൽ സാധ്യമല്ല. മയക്ക് വെടി വെക്കേണ്ടി വന്നാൽ അനുമതി നൽകാനുള്ള നടപടി തുടങ്ങിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണം. കർണാടകയുടെ സഹായം തേടുമെന്നും മന്ത്രി പറഞ്ഞു.കർണാടകത്തിലെ വേലൂർ…

Read More

1896 മുതലുള്ള പുസ്തകങ്ങളുടെ ഡിജിറ്റൽ പതിപ്പ് പുറത്തിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പഴയ പാഠപുസ്‌തകങ്ങളുടെ ഡിജിറ്റൽ പതിപ്പ് പുറത്തിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. 1896 മുതലുള്ള പാഠപുസ്‌തകങ്ങൾ ആണ് ഇനി ഒറ്റ ക്ലിക്കിൽ ലഭ്യമാവുന്നത്. പണ്ട് പഠിച്ച പുസ്തകങ്ങൾ ഒരു നോക്ക് കൂടി കാണാൻ കൊതിച്ച ആളുകൾക്ക് സന്തോഷം നൽകുന്ന വാർത്തയാണ് വിദ്യാഭ്യാസ വകുപ്പ് അവതരിപ്പിച്ചത്. വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളാണ് ഡിജിറ്റലൈസ് ചെയ്തത്. ‘സ്കൂൾ പഠനകാലത്തെ ഏറ്റവും നല്ല ഓർമകളിൽ ഒന്നാണ് അതത് കാലത്തെ പാഠപുസ്തകങ്ങൾ. മിക്കവരുടെയും പക്കൽ അന്ന് പഠിച്ചിരുന്ന പാഠപുസ്തകങ്ങൾ ഉണ്ടാവില്ല. ആ പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തിലൂടെ ഒന്ന്…

Read More

നടി പൂനം പാണ്ഡെ അന്തരിച്ചു

ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ(32) അന്തരിച്ചു. ഫെബ്രുവരി ഒന്നിനായിരുന്നു അന്ത്യം. സെർവിക്കൽ കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു താരം. വെള്ളിയാഴ്ച( ഫെബ്രുവരി രണ്ട്)പൂനം പാണ്ഡെയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് മരണവിവരം കുടുംബം അറിയിച്ചത്. നടിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാ ലോകവും ആരാധകരും എത്തിയിട്ടുണ്ട് കാൺപൂരിലെ നടിയുടെ വസതിയിൽവെച്ച് വ്യാഴാഴ്ച രാത്രിയോടെയായിരുന്നു മരണം. ‘ഞങ്ങളെ സംബന്ധിച്ച് ഏറ്റവും വേദനയേറിയെ പ്രഭാതമാണ് ഇന്ന്. സെർവിക്കൽ കാൻസർ ബാധയെ തുടർന്ന് പ്രിയപ്പെട്ട പൂനത്തെ ഞങ്ങൾക്ക് നഷ്ടമായി. പരിശുദ്ധമായ സ്നേഹത്തോടെയും കരുണയോടെയുമാണ് പൂനം…

Read More

വാട്ടര്‍ അതോറിറ്റി എല്‍ഡി ക്ലര്‍ക്ക്, അധിക യോഗ്യതയുള്ളവരെ ഒഴിവാക്കണം: ഹൈക്കോടതി

കൊച്ചി: വാട്ടർ അതോറിറ്റിയിലെ എൽഡി ക്ലർക്ക് നിയമനത്തിനായി തയ്യാറാക്കിയ റാങ്ക് ലിസ്റ്റിൽ നിന്ന് വിജ്ഞാപനത്തിൽ പറഞ്ഞതിനേക്കാൾ അധിക യോഗ്യതയുള്ളവരെ ഒഴിവാക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചു. റാങ്ക് പട്ടിക പുനഃക്രമീകരിക്കാൻ ഒരു മാസത്തെ സമയമാണ് ഡിവിഷൻ ബെഞ്ച് അനുവദിച്ചിരിക്കുന്നത്. റാങ്ക് ലിസ്റ്റിൽ ഉയർന്ന യോഗ്യതയുള്ളവരെ ഒഴിവാക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീൽ തീർപ്പാക്കിയാണ് ജസ്റ്റിസ് അനു ശിവരാമൻ, ജസ്റ്റിസ് സി പ്രദീപ് കുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. വിജ്ഞാപനം വന്ന…

Read More

കെഎസ്ആർടിസി പുതിയ 41 അന്തർ സംസ്ഥാന സർവീസുകൾ ആരംഭിക്കുന്നു

കൊച്ചി: കെഎസ്ആർടിസി പുതിയ 41 അന്തർ സംസ്ഥാന സർവീസുകൾ ആരംഭിക്കുന്നു. കോയമ്പത്തൂർ, തെങ്കാശി, തേനി, കമ്പം, ഉദുമൽപേട്ട, പൊള്ളാച്ചി എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ തുടങ്ങുന്നത്. വോൾവോ ലോഫ്ളോർ ബസുകൾ ഉൾപ്പെടെയാണ് പുതുതായി സർവീസ് നടത്തുക. തമിഴ്‌നാടുമായുള്ള 2019-ലെ അന്തർസംസ്ഥാന കരാറിന്റെ അടിസ്ഥാനത്തിലാണ് പുതിയ സർവീസുകൾ. തമിഴ്‌നാട്ടിൽനിന്നു കേരളത്തിലേക്ക് എത്ര സർവീസ് ഉണ്ടോ അത്രയുംതന്നെ കേരളത്തിന് തിരികെയും ഓടിക്കാം എന്നതാണ് 2019-ലെ അന്തഃസംസ്ഥാന കരാറിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. ഇതനുസരിച്ചാണ് പുതുതായി 41 സർവീസുകൾ കൂടി കെഎസ്ആർടിസി ആരംഭിക്കുന്നത്. തൃശ്ശൂരിൽനിന്നു…

Read More

വിഷക്കായ കഴിച്ച് അവശനിലയിലായി; ആറു വിദ്യാർഥികൾ ആശുപത്രിയിൽ

മേലൂർ: വിഷക്കായ കഴിച്ച് അവശ നിലയിലായ ആറു വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂലാനി വി.ബി.എൽ.പി. സ്‌കൂളിലെ വിദ്യാർത്ഥികളാണ് ചികിത്സയിലുള്ളത്. മൂന്നാം ക്ലാസിൽ പഠിക്കുന്ന നാലുപേരും ഒന്നാം ക്ലാസിൽ പഠിക്കുന്ന രണ്ടുപേരുമാണ്. ആരുടെയും നില ഗുരുതരമല്ല. ഡോക്ടറുടെ നിർദേശപ്രകാരം ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ബുധനാഴ്ച സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയാണ് വിഷക്കായ കഴിച്ചതെന്ന് പറയുന്നു.

Read More

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപായ് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

റാഞ്ചി: ഝാര്‍ഖണ്ഡില്‍ ജെഎംഎം നേതാവ് ചംപായ് സോറന്‍ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രീയനാടകങ്ങള്‍ക്കൊടുവില്‍ ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്‍ ചംപായ് സോറനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. പത്തു ദിവസത്തിനകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.നേരത്തെ, ഭൂരിപക്ഷം വ്യക്തമാക്കി 43 എംഎല്‍എമാരെ രാജ്ഭവനില്‍ അണിനിരത്തിയിട്ടും ചംപയ് സോറനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ ക്ഷണിച്ചിരുന്നില്ല. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്തിനെത്തുടര്‍ന്ന് ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.

Read More

വണ്ടിപ്പെരിയാർ കേസ്: അന്വേഷണ ഉദ്യോഗസ്ഥന് സസ്പെൻഷൻ

തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറു വയ സ്സുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെ ടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്‌തു. വണ്ടിപ്പെരിയാർ എസ്. എച്ച്.ഒ ആയിരുന്ന ടി.ഡി. സുനിൽകുമാറിനെയാ ണ് അന്വേഷണവിധേയമായി എ.ഡി.ജി.പി എം. ആർ. അജിത് കുമാർ സസ്പെൻഡ് ചെയ്ത് ഉ ത്തരവിറക്കിയത്. നിലവിൽ എറണാകുളം വാഴ ക്കുളം എസ്.എച്ച്.ഒ ആണ് സുനിൽകുമാർ. സു നിൽകുമാറിനെതിരെ വകുപ്പ് തല അന്വേഷണ വും പ്രഖ്യാപിച്ചു. എറണാകുളം റൂറൽ അഡീഷ നൽ പൊലീസ് സൂപ്രണ്ടിനാകും അന്വേഷണ ചു മതല. രണ്ടുമാസത്തിനകം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial