ഗുജറാത്തിലെ കച്ചിൽ ഭൂചലനം; 4.1 തീവ്രത രേഖപ്പെടുത്തി

കച്ച് : ഗുജറാത്തിലെ കച്ചിൽ ഭൂചലനം. വ്യാഴാഴ്ച‌ രാവിലെയാണ് റിക്‌ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയത്. 15 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു. ചൊവ്വാഴ്‌ച ലഡാക്കിലും 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

Read More

സിപിഐയിലെ കെ രാകേഷ് പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്

കാട്ടാക്കട : ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ധാരണ പ്രകാരം പള്ളിച്ചൽ ഗ്രാമപഞ്ചായത്തിൽ സിപിഐ യിലെ കെ രാകേഷിനെ പ്രസിഡൻ്റായി തിരഞ്ഞെടുത്തു. എൽഡിഎഫിന് 16 വോട്ടും കോൺഗ്രസിലെ ഭഗവതിനട ശിവകുമാറിന് 4 വോട്ടും ലഭിച്ചു. 3 അംഗങ്ങൾ ഉള്ള ബിജെപി വോട്ട് എടുപ്പിൽ പങ്കെടുത്തില്ല.ജില്ലാ സർവ്വേ സുപ്രണ്ട് പി.ആർ മിനി റിട്ടേണിങ്ങ് ഓഫീസർ ആയിരുന്നു.

Read More

വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കൂട്ടി; 19-Kg സിലിണ്ടറിന് 12.50 രൂപയുടെ വര്‍ധനവ്

രാജ്യത്ത് വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കൂടി. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 12.50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വർധനവാബുണ്ടായതോടെ 1924.50 രൂപ ആയിരുന്ന വാണിജ്യ സിലിണ്ടറുകള്‍ക്ക് 1937 രൂപയായി. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. അതേസമയം രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെയാണ് രാജ്യത്ത് വാണിജ്യ സിലിണ്ടറുകള്‍ക്ക് വില വർധിച്ചിരിക്കുന്നത്.

Read More

കേന്ദ്ര ബജറ്റ് ഇന്ന്; തെരഞ്ഞെടുപ്പ് ആസന്നമായതിനാൽ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് അവതരിപ്പിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ഇടക്കാല ബജറ്റാകും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുക. പൊതു തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് നിരവധി ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന. രാവിലെ 11 മണിക്കാണ് ധനമന്ത്രി ലോക്‌സഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നത്. ആദായ നികുതിയിളവ് , കര്‍ഷകരെയും വനിതകളെയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ അടക്കമുള്ളവ ബജറ്റില്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.വനിതാസംവരണം ഉള്‍പ്പെടെ നാരീശക്തി മുദ്രാവാക്യമുയര്‍ത്തുന്ന സര്‍ക്കാര്‍, സ്ത്രീകള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാൻ ഇടയുണ്ട്. പൊതു തെരഞ്ഞെടുപ്പിനുശേഷം വരുന്ന സർക്കാരാകും…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; മൂന്നാമത്തെ പോക്സോ കേസിലും യുവതിക്ക് കഠിനതടവ്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച രണ്ടു കേസുകളിൽ ശിക്ഷ അനുഭവിക്കുന്ന യുവതിക്ക് മൂന്നാമത്തെ കേസിലും കഠിന തടവും പിഴയും. വീണകാവ് അരുവിക്കുഴി മുരിക്കറ കൃപാലയത്തിൽ സന്ധ്യ (31)യെയാണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി എസ് രമേശ് കുമാർ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി ഒൻപതര വർഷം കഠിന തടവും 40,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഇതുകൂടിയായപ്പോൾ മൂന്നു പോക്സോ കേസുകളിലാണ് യുവതി ശിക്ഷിക്കപ്പെട്ടത്. ദിവസങ്ങൾക്ക് മുൻപ് മറ്റൊരു കേസിലും കാട്ടാക്കട പോക്‌സോ കോടതി സന്ധ്യയെ ശിക്ഷിച്ചിരുന്നു….

Read More

മീന്‍പിടുത്തക്കാര്‍ക്ക് കടലില്‍ പോകാന്‍ ഇനി ആധാര്‍ കാര്‍ഡ് നിര്‍ബന്ധം; ലംഘിച്ചാല്‍ പിഴ

തിരുവനന്തപുരം: കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. കടലില്‍ പോകുന്ന തൊഴിലാളികള്‍ക്ക് ആധാര്‍ കാര്‍ഡ് ഉണ്ടെന്ന് ബോട്ട് ഉടമ ഉറപ്പാക്കണമെന്നും ഇത് ലംഘിക്കുന്നവര്‍ക്ക് 1000 രൂപ പിഴ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ കെ.കെ. രമയുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും ഇതിനായി കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ഭേദഗതി ചെയ്ത് വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വ്യാജരേഖ ഉണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഒറിജിനല്‍ ആധാര്‍…

Read More

ഗ്യാന്‍വാപി പളളിയുടെ ഒരു ഭാഗത്ത് പൂജയ്ക്ക് ഹൈന്ദവ വിഭാഗത്തിന് അനുമതി

വാരണാസി ഗ്യാന്‍വാപി മസ്ജിന്‍റെ ഒരു ഭാഗത്ത് പൂജ നടത്താന്‍ ഹൈന്ദവ വിഭാഗത്തിന് അനുമതി. ബേസ്മെന്‍റിലുള്ള നിലവില്‍ പൂട്ടിയിരിക്കുന്ന 10 നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് വാരണാസി കോടതി അനുമതി നല്‍കിയത്. വലിയ വിജയമെന്ന് ഹൈന്ദവ വിഭാഗവും നിയമപരമായി മുന്നോട്ട് പോകുമെന്ന് മസ്ജിദ് കമ്മിറ്റിയും പ്രതികരിച്ചു.ഗ്യാന്‍വാപി മസ്ജിദ് നിര്‍മിച്ചിരിക്കുന്ന സ്ഥലത്ത് നേരത്തേ ക്ഷേത്രമായിരുന്നുവെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത് . ഇതിനെ പിന്നാലെ ദിവസങ്ങള്‍ക്കുള്ളിലാണ് മസ്ജിദില്‍ പൂജക്ക് ഹൈന്ദവ വിഭാഗത്തിന് അനുകൂലമായ…

Read More

കെ ബാബു എംഎൽഎയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി; 25.82 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയത് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ ബാബു എംഎൽഎയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് മുൻ മന്ത്രി കൂടിയായ കെ ബാബുവിന്റെ 25.82 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. നേരത്തേ കേസുമായി ബന്ധപ്പെട്ട് കെ.ബാബുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. 2001 മുതൽ 2016 വരെയുള്ള കാലയളവിൽ ബാബു 49 ശതമാനം അനധികൃത സ്വത്ത് നേടിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ 2018ൽ കുറ്റപത്രവും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്…

Read More

ഗുരുവായൂരിൽ 105 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

തൃശ്ശൂര്‍: ഗുരുവായൂരില്‍ 105 ഗ്രാം എം.ഡി.എം.എ.യുമായി രണ്ടുപേർ എക്‌സൈസിന്റെ പിടിയിൽ. കോഴിക്കോട് ബാലുശ്ശേരി കോറോത്ത് വയല്‍വീട്ടില്‍ അമര്‍ജിഹാദ് (27) തളിക്കുളം തമ്പാന്‍ കടവ് നാലകത്ത് തിരുത്തി കാട്ടില്‍ ആഷിഫ് (42) എന്നിവരാണ് പിടിയിലായത്. ചാവക്കാട് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ സി.യു. ഹരീഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ രണ്ട് ബൈക്കുകളും പിടിച്ചെടുത്തു. പ്രതികളില്‍നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ നാലുലക്ഷത്തോളം രൂപ വിലവരുമെന്നാണ് എക്‌സൈസ് പറയുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്…

Read More

ബിജെപി അംഗത്വം സ്വീകരിച്ച് പി സി ജോർജ്; ജനപക്ഷം ബിജെപിയിൽ ലയിച്ചു

ന്യൂഡൽഹി: പി സി ജോർജ് ബിജെപിയിൽ ചേർന്നു. പിസിയ്ക്കൊപ്പം മകൻ ഷോണും ബിജെപി അംഗത്വം സ്വീകരിച്ചു. ജനപക്ഷം ബിജെപിയിൽ ലയിച്ചു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. പി.സി.ജോർജ്, ഷോൺ ജോർജ്, ജോർജ് ജോസഫ് കാക്കനാട് എന്നിവരാണ് ബിജെപി കേന്ദ്ര നേതൃത്വവുമായി സംസാരിക്കാൻ ഡൽഹിയിലെത്തിയത്. പ്രകാശ് ജാവഡേക്കർ, വി.മുരളീധരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ബിജെപിയില്‍ ചേരണമെന്നാണ് പാര്‍ട്ടി അണികളുടെ പൊതുവികാരമെന്ന് പി.സി.ജോര്‍ജ് വ്യക്തമാക്കിയിരുന്നു. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി.മുരളീധരൻ, ഒപ്പം കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial