ഗ്രാമ നഗര വ്യത്യാസമില്ലാതെ സംസ്ഥാനത്തെ എല്ലാ റോഡുകളും ആധുനികവൽക്കരിക്കപ്പെടുന്നു മന്ത്രി ജി ആർ അനിൽ; വേങ്കുഴി – തുമ്പോട് റോഡ് തുറന്നു

നെടുമങ്ങാട് നഗരസഭയ്ക്ക് കീഴിലെ വേങ്കുഴി തുമ്പോട് റോഡിൻ്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു. നഗര- ഗ്രാമീണ വ്യത്യാസമില്ലാതെ കേരളത്തിലെ എല്ലാ റോഡുകളും ആധുനികവൽക്കരിക്കപ്പെടുകയാണെന്ന് മന്ത്രി പറഞ്ഞു. നെടുമങ്ങാട് മുൻസിപ്പൽ ഫണ്ട് 20 ലക്ഷം രൂപയും മന്ത്രി ജി. ആർ അനിലിന്റെ എംഎൽഎ ഫണ്ട് 20 ലക്ഷം രൂപയും വിനിയോഗിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. വേങ്കുഴിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ…

Read More

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.തോൽപ്പെട്ടി നരിക്കല്ലിൽ കാപ്പിത്തോട്ടത്തിൽ ആണ് സംഭവം.ലക്ഷ്മണൻ (55) ആണ് മരിച്ചത്.തോട്ടത്തിന്റെ കാവൽക്കാരനായിരുന്നു.ഇയാളെ രണ്ട് ദിവസം മുമ്പ് കാണാനില്ലായിരുന്നു. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. I0

Read More

അഴിമതിയും തൊഴിലാളി വിരുദ്ധനടപടികളും പിന്തുടരുന്ന അഗ്രോ എം ഡി യെ പിരിച്ചു വിടുക: മീനാങ്കൽ കുമാർ

തിരുവനന്തപുരം: അഴിമതിയും തൊഴിലാളി വിരുദ്ധ നടപടികളും പിന്തുടരുന്ന അഗ്രോ ഇൻഡസ്ട്രിസ് കോർപറേഷൻ എം ഡി യെ പിരിച്ചു വിടണമെന്ന് അഗ്രോ ഇൻഡസ്ട്രിസ് കോർപറേഷൻ സ്റ്റാഫ്‌ യൂണിയൻ സംഘടിപ്പിച്ച ഉപരോധ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് എ. ഐ. ടി. യു. സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ആവശ്യപ്പെട്ടു. അനധികൃതമായ നിയമനങ്ങൾ റദുചെയ്യുക, എം ഡി പ്രതാപ് രാജിന്റെ അഴിമതിയെ കുറിച് അന്വേഷിക്കുക, ജീവനക്കാരുടെ ശമ്പളകുടിശിക ആനുകൂല്യങ്ങളും വിതരണം ചെയ്യുക, അഴിമതിക്കാരനായ എം ഡി യെ പിരിച്ചു…

Read More

കഞ്ചാവുകൃഷി നശിപ്പിക്കാന്‍ പോകുന്നതിനിടെ വനത്തില്‍ കുടുങ്ങിയ പോലീസ് സംഘം തിരിച്ചെത്തി

അഗളി: വഴിതെറ്റി അട്ടപ്പാടി വനത്തില്‍ കുടുങ്ങിയ പോലീസ് സംഘം തിരിച്ചെത്തി. കഞ്ചാവുകൃഷി നശിപ്പിക്കാന്‍ പോകുന്നതിനിടെയായിരുന്നു അഗളി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള 14 അം​ഗ സംഘം ഒരു രാത്രി മുഴുവൻ വനത്തിൽ കുടുങ്ങിയത്. റെസ്‌ക്യൂ സംഘം ഇന്നലെ രാത്രി വനത്തിലെത്തുകയും ഇന്ന് പുലര്‍ച്ചെയോടെ ഇവരെ തിരിച്ചെത്തിക്കുകയും ചെയ്തു. ചൊവ്വാഴ്ച പുലർച്ച ഗൊട്ടിയാർകണ്ടിയിൽനിന്നുമാണ് കഞ്ചാവ് തിരച്ചിലിനായി സംഘം കാട്ടിലേക്ക് പോയത്. ഭവാനിപ്പുഴയ്ക്കടുത്ത് മല്ലീശ്വരന്‍മുടിയോടനുബന്ധിച്ച് കിടക്കുന്ന വിദൂര ഊരായ മുരുഗളയ്ക്കും ഗൊട്ടിയാര്‍കണ്ടിക്കുമിടയിലുള്ള നിബിഡ വനത്തിലാണ് സംഘം കുടുങ്ങിയത്. ഡിവൈ.എസ്.പി. എസ്. ജയകൃഷ്ണനുപുറമേ, ഏഴ്…

Read More


ചിറവല്ലൂരിൽ നൃത്ത പരിശീലന ത്തിനിടെ വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു

ചങ്ങരംകുളം:ചിറവല്ലൂരില്‍ നൃത്ത പരിശീലനത്തിനിടെ വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു.ചിറവല്ലൂര്‍ സ്വദേശി പരേതനായ കപ്ളങ്ങാട്ട് മോഹനന്റെ ഭാര്യ വത്സല (52)ആണ് മരിച്ചത്.ചൊവ്വാഴ്ച വൈകിയിട്ട് ഏഴരയോടെയാണ് സംഭവം.ചിറവല്ലൂര്‍ ചാത്തന്‍ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവത്തിന് രാത്രി അവതരിപ്പിക്കാനുള്ള തിരുവാതിരക്കളിയുടെ അവസാനഘട്ട പരിശീലനത്തിനിടെയാണ് വത്സല കുഴഞ്ഞ് വീണത്.കുഴഞ്ഞ് വീണ വത്സലയെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മക്കള്‍ ആദിത്യന്‍,മായ,ദീപക്.

Read More

ഗർഭിണിയായ ഭാര്യയെ ഭർത്താവ് ബസ്സിൽ നിന്നും തള്ളിയിട്ട് കൊന്നു

തമിഴ്നാട്ടിൽ ഗർഭിണിയായ ഭാര്യയെ ഭർത്താവ് ബസ്സിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി. ദിണ്ടിഗൽ ജില്ലയിൽ ഞായറാഴ്ചയാണ് ദാരുണമായ സംഭവം. അഞ്ച് മാസം ഗർഭിണിയായ 19 കാരി വളർമതിയാണ് മരിച്ചത്. പ്രതി പാണ്ഡ്യനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. ദിണ്ടിഗലിൽ നിന്ന് പൊന്നമരാവതിയിലേക്ക് സർക്കാർ ബസിൽ യാത്ര ചെയ്യുകയായിരുന്നു ദമ്പതികൾ. ഇതിനിടെ മദ്യലഹരിയിലായിരുന്ന പാണ്ഡ്യൻ വളർമതിയുമായി വഴക്കിട്ടു. തർക്കം മൂർച്ഛിച്ചതോടെ, പാണ്ഡ്യൻ ഭാര്യയെ ഓടുന്ന ബസിൽ നിന്ന് ചവിട്ടി തള്ളിയിടുകയായിരുന്നു എന്നാണ് വിവരം. യാത്രക്കാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി….

Read More

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പിടിയില്‍

കോഴിക്കോട് : സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാലുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവിനെ പോലീസ് പിടികൂടി. കൊടുവള്ളി തെക്കേപുരയില്‍ വലിയപറമ്പത്ത് വീട്ടില്‍ നൗഷദിന്റെ മകന്‍ ടി.കെ അജ്മലി(24)നെ ആണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടിയെ ഇയാള്‍ കുന്ദമംഗലം ബസ് സ്റ്റാന്റില്‍ നിന്നും കൂടെ കൂട്ടി മുക്കത്തുള്ള സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് സംഘം മുക്കത്തെ വീട്ടില്‍ വെച്ചാണ്…

Read More

കുറ്റിപ്പുറം സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷൻ

2023 ലെ രാജ്യത്തെ മികച്ച പത്ത് പൊലീസ് സ്റ്റേഷനുകളിൽ ഒന്നായി കേരളത്തിൽ നിന്ന് കുറ്റിപ്പുറം പൊലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 17,000 അപേക്ഷകളിൽ നിന്നാണ് മികച്ച പൊലീസ് സ്റ്റേഷനെ തെരഞ്ഞെടുത്തത്. രാജ്യത്തെ മികച്ച പത്ത് പൊലീസ് സ്റ്റേഷനുകളിൽ ഒമ്പതാം സ്ഥാനത്തും സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്തുമാണ് മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ. 2023 ൽ രജിസ്റ്റർ ചെയ്ത പരാതികൾ, കേസ് തീർപ്പാക്കൽ, സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കൽ, കേസുകളുടെ എണ്ണം, സ്ത്രീകൾക്കും…

Read More

കുടുംബ പെൻഷനായി ഭർത്താവിനു പകരം മകനെയോ മകളെയോ നാമനിർദ്ദേശം ചെയ്യാം

ന്യൂഡൽഹി: കുടുംബ പെൻഷനായി ഭർത്താവിനു പകരം മകനെയോ മകളെയോ നാമനിർദ്ദേശം ചെയ്യാൻ വനിതാ ജീവനക്കാരെയും വനിതാ പെൻഷൻകാരെയും അനുവദിച്ചുള്ള നിയമഭേദഗതി പ്രാബല്യത്തിൽ വന്നതായി കേന്ദ്ര പേഴ്സണൽ സഹമന്ത്രി ജിതേന്ദ്ര സിങ്. പെൻഷനേഴ്‌സ് വെൽഫെയർ ഡിപ്പാർട്ട്മെന്റ് 2021ലെ കേന്ദ്ര സിവിൽ സർവീസസ് (പെൻഷൻ) ചട്ടങ്ങളിലാണ് ഭേദഗതി വരുത്തിയത്.മുമ്പ് സർക്കാർ ഉദ്യോഗസ്ഥന്റെയോ പെൻഷൻകാരൻ്റെയോ മരണശേഷം പങ്കാളിക്കായിരുന്നു പെൻഷൻ അനുകൂല്യം ലഭിക്കുക. ഇനി മുതൽ വനിതകൾക്ക് നേരിട്ട് മക്കളെ നാമനിർദ്ദേശം ചെയ്യാം. ജീവനക്കാരി ബന്ധപ്പെട്ട വകുപ്പിന്റെ ആസ്ഥാനത്താണ് അപേക്ഷിക്കേണ്ടത്. ജീവനക്കാരിക്ക് കുട്ടികളില്ലെങ്കിൽ…

Read More

പൊലീസുകാർ ജനങ്ങളോട് മാന്യമായി പെരുമാറണം, വീഡിയോ എടുക്കുന്നതിലും നി‌ർണ്ണായക നിർദ്ദേശം; ഡിജിപിയുടെ പുതിയ സർക്കുലർ

തിരു: പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് വ്യക്തമാക്കി സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദര്‍വേശ് സാഹിബ് വീണ്ടും സര്‍ക്കുലര്‍ പുറത്തിറക്കി. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് ഇപ്പോള്‍ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. ഇതിനു മുമ്പും സമാനമായ രീതിയിൽ സർക്കുലർ ഇറക്കിയിരുന്നുപരിശീലന കാലത്തു തന്നെ മാന്യമായി പെരുമാറാനുള്ള ബോധവത്ക്കരണം നടത്തണമെന്നും പൊലീസ് പ്രവര്‍ത്തനത്തിന്‍റെ ഓഡിയോ, വീഡിയോ പൊതുജനങ്ങള്‍ പകര്‍ത്തിയാല്‍ തടയേണ്ടതില്ലെന്നും സര്‍ക്കുലറിലുണ്ട്. പൊലീസ് സേനാംഗങ്ങള്‍ പൊതുജനങ്ങളുമായി ഇടപെടുമ്പോള്‍ പാലിക്കേണ്ട മര്യാദയെക്കുറിച്ച് വിവിധ സര്‍ക്കുലറുകളില്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ഇത് പാലിക്കപ്പെടുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് ഡിജിപി ഉത്തരവില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial