പ്ലസ് വൺ വിദ്യാർത്ഥിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; പിതാവിന്റെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി

കൊച്ചി: പ്ലസ് വൺ വിദ്യാർത്ഥിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവിന്റെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി. ഡി.എൻ.എ. പരിശോധനാ ഫലമടക്കം തെളിവായി സ്വീകരിച്ചാണ് വിചാരണക്കോടതിയുടെ ഉത്തരവെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി. റെസിഡെൻഷ്യൽ സ്‌കൂളിൽ താമസിച്ചുപഠിച്ചിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി അവധിക്കു വീട്ടിലെത്തിയപ്പോൾ പീഡിപ്പിക്കപ്പെട്ടെന്നാണ് കേസ്. കോഴിക്കോട് മെഡിക്കൽ കോളേജിൽവെച്ച് ആൺകുഞ്ഞിന് ജന്മവും നൽകി. എല്ലാവരും ഒരുമിച്ച് താമസിക്കുന്ന കുടിലിൽ പീഡനത്തിനിരയായെന്ന വാദം നിലനിൽക്കില്ലെന്നും രക്തസാംപിൾ പരിശോധനയ്ക്കയച്ചതിൽ കാലതാമസമുണ്ടായെന്നുമായിരുന്നു അപ്പീലിലെ വാദം. കൽപ്പറ്റ അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവാണ്…

Read More

രഞ്ജിത് ശ്രീനിവാസന്‍ വധക്കേസ്: 15 പ്രതികള്‍ക്കും വധശിക്ഷ

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ എല്ലാ പ്രതികൾക്കും വധശിക്ഷ വിധിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസാണെന്ന് നിരീക്ഷിച്ച് കൊണ്ടാണ് 15 പ്രതികൾക്കും കോടതി വധശിക്ഷ വിധിച്ചത്. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്‌ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ പ്രഖ്യാപിച്ചത് കേസിൽ ആദ്യഘട്ടത്തിൽ വിചാരണ നേരിട്ട 15 പ്രതികൾ കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതികളെല്ലാം. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ 12 പേരും മുഖ്യ ആസൂത്രകരായ 3…

Read More

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം

ഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം. വ്യാഴാഴ്ച ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന കേന്ദ്ര ബജറ്റാണിത്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് ചേരും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം നാളെ തുടങ്ങുക. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്‌ളാദ് ജോഷി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് രാവിലെ 11.30 ന് നടക്കും. ബജറ്റ് സമ്മേളനത്തിന്റെ സുഖമമായ…

Read More

കേരള സര്‍വകലാശാല സെനറ്റ് നാമനിര്‍ദ്ദേശം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് നാമനിര്‍ദ്ദേശം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിദ്യാര്‍ത്ഥി മണ്ഡലത്തില്‍ നിന്ന് നാല് എബിവിപി പ്രവര്‍ത്തകരുടെ നാമനിര്‍ദ്ദേശം സ്റ്റേ ചെയ്ത ചാന്‍സലറുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഇതിലൊന്ന്. എസ്എഫ്ഐ പ്രവര്‍ത്തകരാണ് ഹര്‍ജിക്കാര്‍. കാലിക്കറ്റ് സര്‍വകലാശാലയിലെ സെനറ്റ് അംഗങ്ങളെ പട്ടികയ്ക്ക് പുറത്തുനിന്ന് നിയമിച്ച ഗവര്‍ണ്ണറുടെ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ ഇന്ന് വിശദീകരണം നല്‍കിയേക്കും. സര്‍വകലാശാല നല്‍കിയ പട്ടിക…

Read More

വീട്ടിലെ കിണറ്റിൽ ജയിൽ സൂപ്രണ്ടിന്റെ മൃതദേഹം; മരണം വിരമിക്കാൻ 4 മാസം മാത്രം അവശേഷിക്കെ

വിഴിഞ്ഞം: തിരുവനന്തപുരം സ്പെഷൽ സബ് ജയിൽ സൂപ്രണ്ടിന്റെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിനുള്ളിൽ കണ്ടെത്തി. വെങ്ങാനൂർ വെണ്ണിയൂർ പമ്പ് ഹൗസിനു സമീപം മാവറത്തല ‘സരസിൽ’ എം.സുരേന്ദ്രൻ (55) ആണ് മരിച്ചത്. വിരമിക്കാൻ 4 മാസമുള്ളപ്പോഴാണ് മരണം. ഏതാനും ദിവസങ്ങളായി സുരേന്ദ്രൻ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. അസ്വസ്ഥത മാറാത്തതിനാൽ ഇന്നലെ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ തയാറെടുക്കുമ്പോഴാണ് സംഭവമെന്നും ബന്ധുക്കൾ അറിയിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഫയർഫോഴ്സ്, നാട്ടുകാർ എന്നിവരെത്തി പുറത്തെടുത്ത് ആശുപത്രിയിൽ…

Read More

പോത്തൻകോട് ഭർത്താവ് ഭാര്യയുടെ മൂക്ക് വെട്ടി; സ്ത്രീയുടെ കൈവിരലുകൾക്കും പരുക്കേറ്റു

പോത്തൻകോട് : തിരുവനന്തപുരം പോത്തൻകോട് ഭർത്താവ് ഭാര്യയുടെ മൂക്ക് വെട്ടി. ഇന്നലെ പുലർച്ചെ ആയിരുന്നു സംഭവം. കല്ലൂർ കുന്നുകാട് സ്വദേശിനി സുധയുടെ (49) മൂക്കാണ് ഭർത്താവ് അനിൽകുമാർ വെട്ടിയത്. സംഭവത്തിന് പിന്നാലെ അനിൽകുമാർ ഒളിവിൽ പോയി. അനിൽകുമാറും ആയി പിണങ്ങി താമസിക്കുകയായിരുന്നു സുധ. ബന്ധുവിൻ്റെ വീട്ടിൽ വെച്ച് ഒരു പ്രകോപനവും ഇല്ലാതെയാണ് അനിൽകുമാർ ഭാര്യയെ ആക്രമിച്ചതും മൂക്ക് വെട്ടിയതും. കുന്നുകാട് സ്വദേശിനി സുധയുടെകൈവിരലുകൾക്കും പരുക്കേറ്റിട്ടുണ്ട്. പോത്തൻകോട് പൊലീസ് വധശ്രമത്തിന് കേസ് എടുത്തു.

Read More

നടൻ ശ്രീനിവാസന്റെ സഹോദരൻ അന്തരിച്ചു

ചെന്നൈ: സിനിമാ താരം ശ്രീനിവാസന്റെ സഹോദരൻ രവീന്ദ്രൻ എംപികെ അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ( ചൊവ്വാഴ്ച)കണ്ണൂർ ജില്ലയിലെ മമ്പറം മൈലുള്ളി മൊട്ടയിലെ സഹോദരിയുടെ വസതിയിൽ നടക്കും. പട്യം കോങ്ങാറ്റയിലെ പരേതനായ ഉച്ചനമ്പള്ളി ഉണ്ണി മാസ്റ്ററുടേയും ലക്ഷ്മിയുടേയും മകനാണ്.

Read More

നേതാക്കൾക്കു നേരെ പൊലീസ് മർദ്ദനം; കൊല്ലം ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ എസ് യു

കൊല്ലം: നാളെ കൊല്ലം ജില്ലയിൽ കെ എസ് യുവി​ന്റെ വിദ്യാഭ്യാസ ബന്ദ്. പൊലീസ് കെ.എസ്.യു നേതാക്കളെ മർദ്ദിച്ചെന്നാരോപിച്ചാണ് നാളെ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ആഷിക് ബൈജുവിനെയും കെഎസ്‌യു നേതാവ് നെസ്‌ഫൽ കളത്തിക്കാടിനെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നാളെ(30.01.2024) കൊല്ലം ജില്ലയിൽ പഠിപ്പ് മുടക്കുമെന്ന് കെഎസ്‍യു അറിയിച്ചു .

Read More

കലാലയ രാഷ്ട്രീയ നിരോധനം: വിദ്യാർത്ഥി സംഘടനകൾക്കും സർക്കാരിനും നോട്ടീസ്

കൊച്ചി: ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തനം നിരോധിക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് അടിയന്തര നോട്ടീസ് അയക്കാനും ഉത്തരവായി. വിദ്യാര്‍ത്ഥി സംഘടനകളുടെ നിയമലംഘന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനാവില്ലെങ്കില്‍ അവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ഇതുമായി ബന്ധപ്പെട്ട വിവിധ കോടതി ഉത്തരവുകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് എന്‍. പ്രകാശാണ് ഹര്‍ജി നല്‍കിയത്.

Read More

വീടിനു സമീപം പുല്ലിന് തീ പിടിച്ചു; അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ വൃദ്ധ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മംഗളൂരു: വീടിന് സമീപത്തെ പുല്ലിന് തീ പടർന്നത് അണയ്ക്കാൻ ശ്രമിച്ച വൃദ്ധ ദമ്പതികൾ പൊള്ളലേറ്റ് മരിച്ചു. കർണാടകയിലെ ബണ്ട്‍വാളിലാണ് ദാരുണ സംഭവമുണ്ടായത്. ക്രിസ്റ്റീൻ കാർലോ (70), ഭർത്താവ് ഗിൽബർട്ട് കാർലോ (79) എന്നിവരാണ് മരിച്ചത്. വൃദ്ധ ദമ്പതികളുടെ വീടിന് അടുത്തുള്ള കുന്നിൻ മുകളിൽ പുല്ലിന് തീപിടിക്കുകയായിരുന്നു. തീ അണയ്ക്കാൻ കുന്നിൻ മുകളിൽ കയറിയ ഇരുവരും തീയിൽ അകപ്പെട്ടു. തീ സമീപ പ്രദേശങ്ങളിലേക്ക് പടരാതിരിക്കാനാണ് ഇവർ സാഹസികതക്ക് തയ്യാറായത്. ഇതിനിടയിൽ തീ ഇവരുടെ മേൽ പടരുകയായിരുന്നു. അയൽവാസികൾ എത്തിയപ്പോഴേക്കും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial