
വിദ്യാർത്ഥിയെ സ്കൂളിലെ എൻസിസി റൂമിൽ വച്ച് ഉപദ്രവിച്ചു; അധ്യാപകന് പോക്സോ കേസിൽ 15 വർഷം തടവും പിഴയും
തൃശൂർ: സ്കൂൾ വിദ്യാർഥിയെ ഉപദ്രവിച്ച കേസിൽ പോക്സോ നിയമ പ്രകാരം അധ്യാപകന് 15 വർഷം തടവും 30,000 രൂപ പിഴയും ശിക്ഷ. ജില്ലയിലെ ഒരു സ്കൂളിൽ അധ്യാപകനായ എളനാട് നീളംപള്ളിയാൽ ഗോപകുമാർ (57)ആണ് ശിക്ഷിക്കപ്പെട്ടത്. ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ജഡ്ജ് ആണ് ശിക്ഷിച്ചത്. 3 വകുപ്പുകളിൽ 5 വർഷം വീതമാണ് ശിക്ഷ. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും വിധിയിൽ പറയുന്നു. 2020 ജനുവരി 23ന് ആണ് കേസിനാസ്പദമായ സംഭവം. പിടിഎ യോഗത്തിന് രക്ഷിതാവ് എത്താത്തതിനെക്കുറിച്ച് ചോദിക്കാൻ ഏഴാം ക്ലാസിൽ…