
കുറ്റാലം വെള്ളച്ചാട്ടം കണ്ടുമടങ്ങവേ കാർ ലോറിയുമായി കൂട്ടിയിടിച്ചു; ആറ് യുവാക്കൾക്ക് ദാരുണാന്ത്യം
ചെന്നൈ: കുറ്റാലം വെള്ളച്ചാട്ടം കണ്ടുമടങ്ങിയ യുവാക്കൾ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് ആറുപേർ മരിച്ചു. കാറിലുണ്ടായിരുന്നവരാണ് മരിച്ച ആറുപേരും. തെങ്കാശി ചിന്താമണി സ്വദേശികളായ കാർത്തിക് വേൽ, മനോജ്, സുബ്രഹ്മണ്യൻ, മനോഹരൻ, പുതിരാജ് എന്നിവരാണ് മരിച്ചത്. പതിനേഴിനും ഇരുപത്തിയെട്ടിനും ഇടയിൽ പ്രായമുള്ളവരാണിവർ. ഇന്ന് പുലർച്ചെ മൂന്നേമുക്കാലോടെ തമിഴ്‌നാട് തെങ്കാശിയിലാണ് അപകടമുണ്ടായത്. സുഹൃത്തുക്കളായ ആറുപേരും ചേർന്ന് കാർ വാടകയ്ക്ക് എടുത്ത് കുറ്റാലം വെള്ളച്ചാട്ടത്തിലെത്തിയതായിരുന്നു. അവിടെനിന്ന് തിരിച്ച് വരുന്നവഴിയാണ് അപകടമുണ്ടായത്. സിമന്റ് കയറ്റിവന്ന ലോറി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും…