അമ്മയെ മകൻ വീടിനുള്ളിൽ കെട്ടിയിട്ട് തീകൊളുത്തി കൊന്നു; പ്രതി പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയെ മകൻ തീകൊളുത്തി കൊന്നു. വെള്ളറട കാറ്റാടി സ്വദേശി നളിനി (60) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ മോസസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന രാവിലെയാണ് കേസിനാസ്പദമായ സംഭവം. വീടിനുള്ളിൽ നളിനിയെ കെട്ടിയിട്ട് തീ കത്തിക്കുകയായിരുന്നു. പ്രതി സ്ഥിരമായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറയുന്നു. മുമ്പ് മോസസ് പോക്സോ കേസിൽ പ്രതി ആയിട്ടുണ്ട്.

Read More

ചെരുപ്പിനുള്ളിൽ സ്വർണം ഒളിപ്പിച്ചു; കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങി; പക്ഷേ പോലീസിന്റെ വലയിൽ കുടുങ്ങി

മലപ്പുറം: ചെരുപ്പുനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവുമായി കോഴിക്കോട് സ്വദേശിയെ കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് പിടികൂടി. 28 ലക്ഷം രൂപയോളം വിലവരുന്ന സ്വർണമാണ് പിടിച്ചെടുത്തത്. കോഴിക്കോട് നരിക്കുനി സ്വദേശി മുഹമ്മദ് അനസ് ആണ് അറസ്റ്റിലായത്. കരിപ്പൂരിൽ മൂന്നാഴ്ചയ്ക്കിടെ പൊലീസ് പിടിക്കുന്ന ഏഴാമത്തെ സ്വർണക്കടത്ത് കേസാണിത്. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് സ്വർണം പിടിച്ചെടുത്തത്. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്‍പ്രസിൽ എത്തിയതാണ് മുഹമ്മദ് അനസ്. കസ്റ്റംസിനെ…

Read More

2024ലെ പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മൂന്ന് മലയാളികള്‍ക്ക് പത്മശ്രീ

ഈ വര്‍ഷത്തെ പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മൂന്ന് മലയാളികള്‍ക്കുള്‍പ്പെടെ ആകെ 34 പേര്‍ക്കാണ് ഈ വര്‍ഷം പത്മശ്രീ ലഭിച്ചത്. കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, കാസര്‍ഗോട്ടെ കര്‍ഷകന്‍ സത്യനാരായണ ബെലേരി, തെയ്യം കലാകാരന്‍ ഇ പി നാരായണന്‍ എന്നിവര്‍ക്കാണ് കേരളത്തില്‍ നിന്ന് പത്മശ്രീ. കഴിഞ്ഞ ദിവസം ഭാരത് രത്‌ന പ്രഖ്യാപിച്ചിരുന്നു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂറിനാണ് മരണാനന്തര ബഹുമതിയായി പുരസ്‌കാരം. ബിഹാറില്‍ മദ്യ നിരോധനത്തിനായും സംവരണത്തിനായും പോരാടിയ കര്‍പ്പൂരി താക്കൂര്‍, ബിഹാറിലെ ആദ്യ കോണ്‍ഗ്രസ് ഇതര…

Read More

ഇളയരാജയുടെ മകളും ഗായികയുമായ ഭവതാരിണി അന്തരിച്ചു

ചെന്നൈ: ഗായികയും സംഗീതസംവിധായകയുമായ ഭവതാരിണി ഇളയരാജ അന്തരിച്ചു. 47 വയസായിരുന്നു. സംഗീത സംവിധായകൻ ഇളയരാജയുടെ മകളാണ് ഭവതാരിണി. 2000 ൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്ക്‌കാരം നേടിയിരുന്നു. ശ്രീലങ്കയിൽ വെച്ചായിരുന്നു അന്ത്യം. മൃതദേഹം നാളെ വൈകിട്ട് ചെന്നൈയിലേക്ക് കൊണ്ടുവരും. ‘കളിയൂഞ്ഞാൽ’ എന്ന മലയാള സിനിമയിലെ ‘കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ’ എന്ന പാട്ട് പാടിയത് ഭവതാരിണി ഇളയരാജയാണ്. മൈ ഡിയർ കുട്ടിച്ചാത്തൻ, പൊന്മുടിപ്പുഴയോരത്ത് തുടങ്ങിയ മലയാള ചിത്രങ്ങളിലും ഭവതാരിണി ഗാനം ആലപിച്ചിട്ടുണ്ട്.

Read More

‘ഗംഗയില്‍ മുക്കിയാല്‍ കാന്‍സര്‍ ഭേദമാകുമെന്ന് വിശ്വാസം’; അഞ്ചുവയസുകാരന് ദാരുണാന്ത്യം

ഡെറാഡൂൺ: കാൻസർ ഭേദമാകുമെന്ന വിശ്വാസത്തിൽ മാതാപിതാക്കൾ ഗംഗയിൽ മുക്കിയതിനെ തുടർന്ന് അഞ്ചുവയസുകാരനായ മകന് ദാരുണാന്ത്യം. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനോടകം തന്നെ മരണം സംഭവിച്ചതായി ഡോകർമാർ സ്ഥിരീകരിച്ചു. ഹരിദ്വാറിലെ ഹർ കി പൗരിയിൽ ബുധനാഴ്ചയാണ് സംഭവം. ഡൽഹിയിൽ നിന്നുള്ള കുടുംബമാണ് ഹർ കി പൗരിയിൽ എത്തിയത്. മറ്റൊരു കുടുംബത്തിലെ അംഗത്തിനൊപ്പമാണ് മാതാപിതാക്കളും കുട്ടിയും ഗംഗാതീരത്ത് എത്തിയത്. കുട്ടിയുടെ മൃതദേഹത്തിന് അരികിൽ അമ്മ ഇരിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായാണ്…

Read More

രാമക്ഷേത്ര പ്രതിഷ്ഠക്ക് പോയതില്‍ രാഷ്ട്രീയമില്ല, മറിച്ച് വിശ്വാസമെന്ന് രജനികാന്ത്

രാമക്ഷേത്ര പ്രതിഷ്ഠക്ക് പോയതില്‍ രാഷ്ട്രീയമില്ല മറിച്ച് വിശ്വാസത്തിന്റെ പുറത്താണ് പോയതെന്ന് രജനികാന്ത്. വിശ്വാസത്തിന്റെ ഭാഗമായാണ് ചടങ്ങിനെത്തിയത്. അതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ല. രാം ലല്ല ആദ്യം ദര്‍ശിച്ച 150 പേരില്‍ ഒരാളാണ് താന്‍ എന്നതില്‍ സന്തോഷമുണ്ടെന്നും രജനികാന്ത് മാധ്യമങ്ങളോട് പറഞ്ഞു. പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തതിനു ശേഷം തിരികെ ചെന്നൈയിലെത്തിയപ്പോഴായിരുന്നു രജനികാന്തിന്റെ പ്രതികരണം. ”എനിക്ക് മഹത്തായ ദര്‍ശനം ലഭിച്ചു. രാമക്ഷേത്രം തുറന്നതിനു പിന്നാലെ രാം ലല്ല ആദ്യം ദര്‍ശിച്ച 150 പേരില്‍ ഒരാളാണ് ഞാന്‍ എന്നതില്‍ വലിയ സന്തോഷമുണ്ട്. ഇത്…

Read More

കേരളത്തില്‍ നിന്നും 14 പേര്‍ക്ക്, രാജ്യത്താകെ 1132 പേര്‍ക്കും; രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: പൊലീസി​ന്റെ സേവന മികവിനുള്ള രാഷ്ട്രപതിയുടെ മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും 11 പേര്‍ക്കാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള പൊലീസ് മെഡലുകള്‍ ലഭിച്ചത്. 1132 പേര്‍ക്കാണ് രാജ്യത്താകെ മെഡല്‍ സമ്മാനിക്കുന്നത്. ഇതിൽ രണ്ടു പേർക്ക് കേരളത്തിൽ നിന്നും വിശിഷ്ട സേവനത്തിനുള്ള മേഡലും ലഭിച്ചു. എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ്, എഡിജിപി ഗോപേഷ് അഗര്‍വാള്‍ എന്നിവര്‍ക്കാണ് വിശിഷ്ട സേവനത്തിന് കേരളത്തില്‍ നിന്നും മെഡലുകള്‍ ലഭിച്ചത്. ഐജി എ അക്ബര്‍, എസ്പിമാരായ ആര്‍ ഡി അജിത്, വി സുനില്‍കുമാര്‍, എസിപി ഷീന്‍…

Read More

‘വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചു’; വിരമിക്കല്‍ വാര്‍ത്തകള്‍ തള്ളി മേരി കോം

ന്യൂഡല്‍ഹി: വിരമിക്കല്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി ബോക്‌സിങ് ഇതിഹാസം മേരി കോം. താന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും മേരി കോം പറഞ്ഞു. ”ഞാന്‍ ഇതുവരെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. എന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണു ചെയ്തത്. അത് പ്രഖ്യാപിക്കണമെന്ന് എനിക്കു തോന്നുമ്പോള്‍ ഞാന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ നേരിട്ടുവന്നു പറഞ്ഞോളാം. ഞാന്‍ വിരമിച്ചെന്ന രീതിയിലുള്ള ചില വാര്‍ത്തകള്‍ കണ്ടിരുന്നു. അതു ശരിയല്ല.” മേരി കോം വ്യക്തമാക്കി. ”ദീബ്രുഗഡിലെ ഒരു സ്‌കൂളിലെ പരിപാടിയില്‍ വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുകയാണു ഞാന്‍…

Read More

നയപ്രഖ്യാപനം ഒറ്റ മിനുട്ടിൽ അവസാനിപ്പിച്ച് ഗവർണർ; വായിച്ചത് അവസാന പാരഗ്രാഫ്

രാവിലെ ഒൻപതുമണിക്ക് സഭയിലെത്തിയ ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എ.എൻ.ഷംസീറും ചേർന്നാണ് സ്വീകരിച്ചത്. സ്വീകരണ സമയത്ത് ഗവർണർ മുഖ്യമന്ത്രിക്ക് കൈ കൊടുത്തില്ല. മുഖ്യമന്ത്രി നൽകിയ പൂച്ചെണ്ട് സഹായിക്ക് നൽകി ആരെയും ശ്രദ്ധിക്കാതെ തിടുക്കത്തിൽ ഗവർണർ സഭയ്ക്കുളിലേക്ക് നടക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കാനോ ചിരിക്കാനോ പോലും ഗവർണർ ശ്രമിച്ചതുമില്ല. സ്പീക്കറുടെ ഡയസിലെത്തിയ ഗവർണർ ദേശീയ ഗാനം കേട്ടതിന് പിന്നാലെ ഗൗരവഭാവത്തിൽ തന്നെ ആമുഖമായി കുറച്ച് വാചകങ്ങൾ പറഞ്ഞശേഷം താൻ അവസാന ഖണ്ഡിക വായിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു. അറുപത്…

Read More

പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമം; കൊച്ചിയിൽ ഹയർ സെക്കൻഡറി അധ്യാപകൻ അറസ്റ്റിൽ

കൊച്ചി: പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. ഇരമല്ലൂർ നെല്ലിക്കുഴി പൂമറ്റം ചേലാട്ട് വീട്ടിൽ ഷിബു ജോർജ്(45) ആണ് അറസ്റ്റിലായത്. മേതല ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ് ഷിബു. കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്ത ഷിബുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial