
ഉഴവൂർ ബ്ലോക്കിൽ വനിതാമുന്നേറ്റത്തിന് വഴിതുറന്ന്
വനിതസംരഭങ്ങളുടെ പ്രദർശനവില്പന; മേള ഇന്ന് ജില്ലാ കളക്ടർ വി. വിഘ്നേശ്വരി
ഉദ്ഘാടനം ചെയ്യും
കുറവിലങ്ങാട്: ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ വനിതസംരംഭങ്ങളുടെ പ്രദർശന വിപണനമേള ത്രിൽസ് വ്യാഴാഴ്ച മുതൽ നടക്കും. മൂന്ന് ദിനങ്ങൾ നീളുന്ന മേള പഞ്ചായത്ത് ബസ് സ്റ്റാൻഡിലാണ് സംഘടിപ്പിച്ചിട്ടുള്ളത്. വ്യാഴാഴ്ച 3.30ന് വനിതകളുടെ ഇരുചക്രവാഹനറാലി. നാലിന് കരാട്ടേപ്രദർശനം. തുടർന്നുള്ള ഉദ്ഘാടനസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യൻ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടർ വി. വിഘ്നേശ്വരി ഉദ്ഘാടനം ചെയ്യും. കലാസന്ധ്യ ചലചിത്രപിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയും സ്റ്റാളുകളുടെ പ്രദർശനം പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായിയും…