
ദലിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; രണ്ട് പ്രതികൾക്ക് 20 വർഷം തടവ്
ജയ്പൂർ: ദലിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതികൾക്ക് 20 വർഷം തടവ് ശിക്ഷ വിധിച്ച് എസ്.സി/എസ്.ടി കോടതി. അഞ്ച് വർഷം മുൻപ് നടന്ന കേസിലാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. സംഭവത്തിൽ പ്രതികളായ ഫൂൽച്ചന്ദ് സെയിൻ (56), ഗോവർധൻ മേഘ്വാൾ (ഗോബ്രിയ 26) എന്നിവർ കുറ്റക്കാരാണെന്ന് കോടതിക്ക് വ്യക്തമായെന്നും പ്രതികളിൽ നിന്ന് പിഴ ഈടാക്കുമെന്നും വിധി പ്രസ്താവത്തിനിടെ കോടതി പറഞ്ഞിരുന്നു. 2018 ജൂലൈ 12നായിരുന്നു കേസിനാസ്പദമായ സംഭവം. രാംപുര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫൈത്താഗറിലുള്ള സഹോദരനെ…