
മനുഷ്യൻ മതങ്ങളെ സൃഷ്‌ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്‌ടിച്ചു…ഇപ്പോൾ മനുഷ്യരെ മാത്രം കാണാനില്ല; പ്രതികരണവുമായി ഗായകരും
കഴിഞ്ഞ ദിവസമായിരുന്നു അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ്. ഈ വേളയിൽ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായകരും. പ്രതാപ്, സയനോരാ ഫിലിപ്പ്, സിതാരാ കൃഷ്ണകുമാർ എന്നിവർ സോഷ്യൽ മീഡിയയിലൂടെയാണ് ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കി. മൂന്നുപേരുടേയും പോസ്റ്റുകൾക്ക് നിരവധി പേരാണ് പ്രതികരണവുമായെത്തിയത്. ‘അല്ലാഹ് തേരോ നാം…’ എന്ന ഗാനം ആലപിച്ചുകൊണ്ടുള്ള വീഡിയോ ആണ് സിതാര കൃഷ്ണകുമാർ പങ്കുവെച്ചത്. പകലുകൾ പങ്കിടുന്ന, രാത്രികൾ ഒരേപോലെയുള്ള ഈ ഭൂമിയിൽ നിൽക്കുമ്പോൾ, സ്നേഹത്തെയും സമാധാനത്തെയും ഐക്യത്തെയും കുറിച്ചുള്ള ലളിതവും മനോഹരവുമായ ഒരു കഥ കേൾക്കാൻ…