
ഭരണഘടനയുടെ ചിത്രം പങ്കുവെച്ച് ചലച്ചിത്രതാരങ്ങള്‍;ഇത് നമ്മുടെ ഇന്ത്യ
കൊച്ചി- രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന സമയത്ത് ഭരണഘടനയുടെ ആമുഖം പങ്കുവച്ച് ചലച്ചിത്ര താരങ്ങളും ആക്ടിവിസ്റ്റുകളും. ‘ഭാരതത്തിലെ ജനങ്ങളായ നാം..’ എന്നു തുടങ്ങുന്ന ആമുഖത്തിന്റെ ചിത്രമാണു സംവിധായകന്‍ ആഷിഖ് അബു, നടിമാരായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ‘നമ്മുടെ ഇന്ത്യ’ എന്നെഴുതി കൂപ്പുകൈകളുടെ ഇമോജി ചേര്‍ത്താണു പാര്‍വതി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. ‘ഇന്ത്യ, പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്’ എന്നു ആഷിഖ് അബുവും ‘നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്ന് റിമയും ചിത്രത്തിനൊപ്പം…