സ്കൂൾ വിദ്യാർത്ഥിനിക്ക് മുന്നിൽ ന​ഗ്നതാ പ്രദർശനം; ഇരുപത്തിമൂന്നുകാരൻ അറസ്റ്റിൽ

പെരിന്തൽമണ്ണ: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. തവനൂർ തൃക്കണാപുരം വെള്ളാഞ്ചേരി സ്വദേശി ജിഷ്‌ണു(23)വിനെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന 14 വയസ്സുകാരിക്കു മുന്നിൽ നഗ്നതാപ്രദർശനം നടത്തിയെന്നാണു കേസ്. എസ്ഐ ഷിജോ, എഎസ്‌ഐ രേഖ, എസ്‌സിപിഒ സജീർ, സിപിഒ കൃഷ്‌ണപ്രസാദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Read More

ഗൂഗിൾ പേയിലൂടെ കൈക്കൂലി; കൊല്ലത്ത് 2 മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

കൈക്കൂലി വാങ്ങിയ രണ്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കൊല്ലത്താണ് സംഭവം. വൻ തുക പിഴ ഈടാക്കുന്നത് ഒഴിവാക്കാൻ ഏജന്റിന്റെ ഗൂഗിൾ പേ അക്കൗണ്ട് വഴിയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പണം വാങ്ങിയത്. ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ വി.ആ‌ർ.ലിജിൻ, ഡ്രൈവർ എൻ. അനിൽകുമാർ എന്നിവരെയാണ് ട്രാൻസ്പോർട്ട് കമ്മിഷണർ സസ്പെൻഡ് ചെയ്തത്.കഴിഞ്ഞ 4ന് രാവിലെ 10.30ന് പാറപ്പൊടി കയറ്റിവന്ന രണ്ട് ടോറസ് ലോറികൾ ഉദ്യോഗസ്ഥർ പിടികൂടി. കൊട്ടാരക്കര- ഓടനാവട്ടം…

Read More

കേന്ദ്രസർക്കാർ നിലപാടുകൾക്കെതിരായ ഡിവൈഎഫ്ഐ മനുഷ്യചങ്ങല ഇന്ന്

തിരുവനന്തപുരം:കേന്ദ്രസർക്കാർ നിലപാടുകൾക്കെതിരായ പ്രതിഷേധമായി ഡിവൈഎഫ്ഐ ഇന്ന് കേരളത്തിൽ മനുഷ്യചങ്ങല തീർക്കും. കാസർകോട് റെയിൽവേ സ്‌റ്റേഷനു മുന്നിൽ നിന്നാരംഭിച്ച് തിരുവനന്തപുരം രാജ്ഭവൻ വരെ നീളുന്ന മനുഷ്യച്ചങ്ങല ദേശീയപാത വഴിയാണ്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, വയനാട് ഒഴികെ മറ്റു ജില്ലകളിലൂടെയെല്ലാം ചങ്ങല തീർക്കും. വയനാട്ടിൽ കൽപറ്റ മുതൽ മുട്ടിൽ വരെ 10 കിലോമീറ്റർ ഉപചങ്ങലയും തീർക്കുന്നുണ്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലയിലെ പ്രവർത്തകർ സമീപജില്ലകളിലെ ചങ്ങലയിൽ പങ്കാളികളാകും. റോഡിന്റെ പടിഞ്ഞാറുവശം ചേർന്ന് ഗതാഗതക്കുരുക്കുണ്ടാകാതെയാകും ചങ്ങല തീർക്കുകയെന്ന് നേതാക്കൾ അറിയിച്ചു. വൈകുന്നേരം…

Read More

‘എടാ, ‘പോടാ’ വിളി വേണ്ടെന്ന് പോലീസിന് കർശനനിർദ്ദേശം നല്‍കി ഹൈക്കോടതി

കൊച്ചി: ജനങ്ങളാണ് പരമാധികാരിയെന്നും അവരോട് ‘എടാ, ‘പോടാ’ വിളി വേണ്ടെന്നും പോലീസിന് കർശനനിർദ്ദേശം നല്‍കി ഹൈക്കോടതി. ഇക്കാര്യം വ്യക്തമാക്കി വീണ്ടും സർക്കുലർ ഇറക്കാൻ സംസ്ഥാന പോലീസ് മേധാവിയോട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു. പാലക്കാട് ആലത്തൂരില്‍ പോലീസുദ്യോഗസ്ഥൻ അഭിഭാഷകനോട് മോശമായി പെരുമാറിയ സംഭവത്തെത്തുടർന്നുള്ള ഹർജികളാണ് കോടതി പരിഗണിച്ചത്. സർക്കുലർ ഇറക്കിയതിന്റെ റിപ്പോർട്ട് ഫെബ്രുവരി ഒന്നിന് ഹാജരാക്കണം. പോലീസിന്റെ ‘എടാ, പോടാ’ വിളി വേണ്ടെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കേ കോടതി ഉത്തരവുമായി ഹാജരായ അഭിഭാഷകനെ…

Read More

നേത്രാവതി എക്സ്പ്രസ് പ്രകാശനം ചെയ്തു

ആറ്റിങ്ങൽ:കഥാകൃത്തും ഡോക്യുമെന്ററി രചയിതാവുമായ സുജേഷ്. ജി യുടെ നോവൽ “നേത്രാവതി എക്സ്പ്രസ് ” പ്രകാശനം ചെയ്തു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം പ്രകാശനം നിർവ്വഹിച്ചു.അഡ്വക്കേറ്റ് മധുസൂധനൻ ഏറ്റുവാങ്ങി. ഇംഗ്ലീഷ് അക്കാഡമി ഹാളിൽ നടന്ന ചടങ്ങിൽ ഉദയൻ കലാനികേതൻ അധ്യക്ഷനായി. സുരേഷ്, അനിൽഎന്നിവർ പങ്കെടുത്തു. പ്രഭാത് ബുക്ക് ഹൗസാണ് പുസ്തക പ്രസാധകർ.

Read More

മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാളിനെ സ്ഥലം മാറ്റി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാളിനെ സ്ഥലം മാറ്റി. പ്രിന്‍സിപ്പാൾ ഡോ. വി.എസ്. ജോയിയെ പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്കൃത കോളേജിലേക്കാണ് സ്ഥലംമാറ്റിയത്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സ്ഥലമാറ്റം.എസ്എഫ്ഐ നേതാവ് വിദ്യയുടെ വ്യാജരേഖ കേസില്‍ പൊലീസിലെ പരാതിക്കാരനായിരുന്നു വി.എസ്. ജോയി. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് പി.എം. ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തിലും പ്രതിയായിരുന്നു. മഹാരാജാസ് കോളേജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് ആര്‍ഷോ നല്‍കിയ പരാതിയിലാണ് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വി.എസ്….

Read More

പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: കർണാടക സ്വദേശി പിടിയിൽ

മാനന്തവാടി: 14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കര്‍ണ്ണാടക സ്വദേശിയായ യുവാവ് അറസ്റ്റില്‍. കുട്ട, കെ ബേഡഗ, മത്തിക്കാടു എസ്റ്റേറ്റില്‍ മണിവണ്ണന്‍ (21) നെയാണ് മാനന്തവാടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.എം. അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മാതാവിന്റെ പ്രസവത്തെ തുടര്‍ന്ന് കൂട്ടിയിരിപ്പിനായി വയനാട് മെഡിക്കല്‍ കോളേജിലെത്തിയ വിദ്യാര്‍ത്ഥിനിയായ 14 കാരിയെ ഭാര്യയുടെ പ്രസവത്തിനായി മെഡിക്കല്‍ കോളേജില്‍ എത്തിയ മണിവണ്ണന്‍ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു.ഈ കേസിന് ആസ്പദമായ സംഭവം നടന്നത് 2023 സെപ്റ്റംബറിൽ ആണ്. പോക്‌സോ, ബലാത്സംഗം…

Read More

നാലാം ക്ലാസ് വിദ്യാർത്ഥിനി സ്കൂൾ ബസിന് അടിയിൽപ്പെട്ട സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്റ് ചെയ്ത് എംവിഡി

കൊച്ചി: സ്കൂൾ ബസിൽ നിന്നറങ്ങിയ നാലാം ക്ലാസ് വിദ്യാർത്ഥിനി ബസിനടിയിൽപ്പെട്ട സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടിയെടുത്ത് എംവിഡി. എറണാകുളം പെരുമ്പാവൂരിലെ മെക്ക സ്‌കൂളിലെ ബസ് ഡ്രൈവർ ഉമ്മറിന്റെ (54) ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെന്റ് ചെയ്തു. കഴിഞ്ഞ പന്ത്രണ്ടിന് ഒക്കലിലാണ് അപകടമുണ്ടായത്. വീടിനു മുന്നിൽ സഹോദരിയോടൊപ്പം സ്‌കൂൾ ബസിൽ നിന്ന് ഇറങ്ങിയ പെൺകുട്ടി ബസിനു മുന്നിലൂടെ പോകുമ്പോഴാണ് അപകടമുണ്ടായത്. പെൺകുട്ടി റോഡിന്റെ മറുഭാഗത്തേക്ക്‌ കടക്കുമ്പോൾ ബസ് അശ്രദ്ധമായി മുന്നോട്ടെടുക്കുകയായിരുന്നു. പെട്ടെന്ന് പെൺകുട്ടി ബസ്സിനടിയിലേക്ക് വീണു. ബസിന്റെ അടിയിൽ…

Read More

സ്കൂൾ വിദ്യാർത്ഥിയായ ഭാര്യ സഹോദരിയെ പീഡിപ്പിച്ചു; ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

ശാസ്താംകോട്ട : സ്കൂൾ വിദ്യാർത്ഥിനിയായ ഭാര്യാ സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു.ശൂരനാട് വടക്ക് പാറക്കടവ് ഇടപ്പനയം സ്വദേശി ഉമേഷ്(30) ആണ് അറസ്റ്റിലായത്.പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായ ഇയ്യാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.മാസങ്ങൾക്കു മുമ്പ് നടന്ന പീഡനം പെൺകുട്ടി ഗർഭിണിയായതിനെ തുടർന്നാണ് പുറത്തറിഞ്ഞത്

Read More

ഞെട്ടിക്കാൻ മോഹൻലാലും ലിജോയും; അദ്ഭുതമാകാന്‍ മലൈക്കോട്ടൈ വാലിബൻ; ട്രെയിലർ

ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ട്രെയ്‌ലർ എത്തി. കളത്തിൽ പടപൊരുതാൻ വാലിബനും സംഘവും ഒരുങ്ങുക്കഴിഞ്ഞു. ചിത്രം തിയറ്ററിൽ അത്ഭുതം സൃഷ്‌ിക്കുമെന്ന് ട്രെയിലർ ഉറപ്പു നൽകുന്നു. “ഈ ജോണറിലുള്ള ഒരു സിനിമ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടില്ല എന്നാണ് എന്റെ വിശ്വാസം. വലിയൊരു കാൻവാസിൽ ചെയ്ത മലൈക്കോട്ടൈ വാലിബൻ തിയറ്ററിൽ മുൻവിധികൾ ഇല്ലാതെ ആസ്വദിക്കാൻ സാധിക്കുന്ന നല്ലൊരു സിനിമയാണ്.”- എന്നാണ് മോഹൻലാൽ സിനിമയെ കുറിച്ച് വിശേഷിപ്പിച്ചത്. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial