Headlines

കലാപം കെട്ടടങ്ങാതെ മണിപ്പൂർ; ആൾക്കൂട്ട ആക്രമണത്തിൽ മൂന്ന് ബിഎസ്‌എഫ് ഉദ്യോഗസ്ഥർക്ക് പരിക്ക്

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും ആൾക്കൂട്ട ആക്രമണത്തിൽ മൂന്ന് ബിഎസ്‌എഫ് ഉദ്യോഗസ്ഥർക്ക് പരിക്ക്. തൗബാൽ ജില്ലയിലെ പൊലീസ് ആസ്ഥാനത്തിനു നേരെയായിരുന്നു ബുധനാഴ്ച രാത്രി ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം ഇന്ത്യ–മ്യാൻമർ അതിർത്തി നഗരമായ മോറെയിൽ കുക്കി സായുധഗ്രൂപ്പുകൾ നടത്തിയ വെടിവയ്‌പ്പു നടത്തിയിരുന്നു. ഇതിൽ രണ്ട് രണ്ടു കമാൻഡോകൾ കൊല്ലപ്പെട്ടിരുന്നു. ഇതിു പിന്നാലെയാണ് ഇപ്പോൾ പൊലീസ് ആസ്ഥാനത്തിനുനേരെയും ആക്രമണം നടന്നത്. ഇന്ത്യൻ റിസർവ് ബറ്റാലിയൻ കേന്ദ്രത്തിനു നേരെ ആക്രമണം നടത്താനാണ് ജനക്കൂട്ടം ആദ്യം ശ്രമിച്ചത്. ഇത് സുരക്ഷാ ഉദ്യോഗസ്ഥർ നേരിട്ട്,…

Read More

മഹാരാജാസ് കോളജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയ്ക്ക് കുത്തേറ്റു; പിന്നിൽ ഫ്രറ്റേണിറ്റിയെന്ന് ആരോപണം

കൊച്ചി: മഹാരാജാസ് കോളജിൽ വീണ്ടും സംഘർഷം. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയ്ക്ക് കുത്തേറ്റു. നാസർ അബ്ദുൾ റഹ്മാൻ എന്ന വിദ്യാർത്ഥിക്കാണ് കുത്തേറ്റത്. ഇദ്ദേഹത്തെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫ്രറ്റേണിറ്റി പ്രവർത്തകരാണ് കുത്തിയതെന്ന് എസ്എഫ്ഐ ആരോപിച്ചു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. ഫ്രറ്റേണിറ്റിയിലെ ചില വിദ്യാർത്ഥികളെ കോളജിൽ നിന്ന് സസ്പൻഡ് ചെയ്തിരുന്നു. ഇതിന്റെ പേരിൽ ഒരു അധ്യാപകനെ ഈ വിദ്യാർത്ഥികൾ മർദ്ദിച്ചു. ഇതും കോളജിനുള്ളിൽ വച്ചാണ് നടന്നത്. ഇതിനു പിന്നാലെയാണ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയ്ക്ക് നേരായ ആക്രമണം….

Read More

വസ്തു തർക്കം; വൃദ്ധയുടെ കാൽ ചവിട്ടിയൊടിച്ച് അയല്‍വാസികൾ; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: വസ്തു തർക്കത്തിൻറെ പേരിൽ വൃദ്ധയുടെ കാൽ ചവിട്ടിയൊടിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര മാമ്പഴക്കരയിലാണ് സംഭവം. കാഞ്ഞിരംകുളം സ്വദേശി കൃഷ്ണകുമാറും സുഹൃത്ത് സുനിലുമാണ് ആക്രമിച്ചത്. 35 വർഷമായി വിജയകുമാറെന്ന വ്യക്തിയുടെ കൃഷിയിടത്തിലാണ് കൃഷി ചെയുന്നത്. വിജയകുമാറിൻറെ മരണ ശേഷം സഹോദരി ഭർത്താവ് കൃഷ്ണകുമാർ കൃഷിയിടം ഒഴിഞ്ഞ് തരണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് ദേഹോപദ്രവം തുടങ്ങിയപ്പോൾ ഇവർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പ്രതികളെ പൊലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. ഈ മാസം ഒമ്പതിന് രാവിലെ പതിനൊന്നരയോടെ കൃഷ്ണകുമാറും സുഹൃത്തും ചേർന്ന്…

Read More

തെരുവുനായ വീട്ടുമുറ്റത്ത് നിന്ന് പിഞ്ചുകുഞ്ഞിനെ കടിച്ചെടുത്ത് കൊണ്ടുപോയി, നിലവിളി കേട്ട് ഓടിയെത്തി വീട്ടുകാര്‍; നാലുപേര്‍ക്ക് കടിയേറ്റു

കാസർകോട്: കാസർകോട് വീണ്ടും തെരുവുനായ ആക്രമണം. പടന്നയിൽ മൂന്ന് കുട്ടികളടക്കം നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റു. വടക്കെപ്പുറത്തെ സുലൈമാൻ-ഫെബീന ദമ്പതികളുടെ മകൻ ബഷീർ (ഒന്നര വയസ്), കാന്തിലോട്ട് ഓടത്തിലെ രതീഷിന്റെ മകൻ ഗാന്ധർവ് (9), ഷൈജു മിനി ദമ്പതികളുടെ മകൻ നിഹാൻ (6) എന്നി കുട്ടികൾക്കും എ വി മിസ്രിയ (48)ക്കുമാണ് കടിയേറ്റത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടികളെയാണ് തെരുവുനായ ആക്രമിച്ചത്. ഒന്നര വയസുകാരനെ തെരുവുനായ കടിച്ചെടുത്ത് പുറത്തേയ്ക്ക് കൊണ്ടുപോയി ക്രൂരമായി പരിക്കേൽപ്പിക്കുകയായിരുന്നു….

Read More

പാർസൽ ഭക്ഷണ കവറിന് പുറത്ത് ലേബലുകൾ നിർബന്ധം; നിയമം കർശനമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്

തിരുവനന്തപുരം: പാർസൽ വാങ്ങുന്ന ഭക്ഷണങ്ങളുടെ കവറിനു പുറത്ത് നിർബന്ധമായും ലേബലുകൾ പതിപ്പിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. ലേബലില്‍ ഭക്ഷണം തയ്യാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയ പരിധി എന്നിവ കൃത്യമായി രേഖപ്പെടുത്തണം. ഷവർമ, ഊണ്, സ്നാക്സ് തുടങ്ങിയവയ്‌ക്കെല്ലാം ഈ നിയമം ബാധകമാണ്. സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നിര്‍ദേശം. കടകളില്‍ നിന്നും വില്‍പ്പന നടത്തുന്ന പാകം ചെയ്ത പാര്‍സല്‍ ഭക്ഷണത്തിന് ലേബല്‍ പതിക്കണമെന്ന നിയമം ഉണ്ടെങ്കിലും കടയുടമകള്‍ പാലിക്കുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിയമം കര്‍ശനമായി നടപ്പിലാക്കുവാന്‍ കമ്മീഷണര്‍…

Read More

ഇടുക്കി പൂപ്പാറയിൽ ഒഴുക്കിൽപെട്ട് രണ്ടര വയസുകാരൻ മരിച്ചു

ഇടുക്കി പൂപ്പാറയിൽ പന്നിയാർ പുഴയിൽ ഒഴുക്കിൽപെട്ട് രണ്ടര വയസുകാരൻ മരിച്ചു. തമിഴ്‌നാട് തേനി സ്വദേശി കണ്ണൻ-ഭുവനേശ്വരി ദമ്പതികളുടെ മകൻ മിത്രനാണ് മരിച്ചത്. അഞ്ചു വയസുള്ള സഹോദരനൊപ്പം മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി പുഴയിലേക്ക് ഇറങ്ങി. വിവരമറിയിക്കാൻ സഹോദരൻ അമ്മയെ വിളിച്ചു കൊണ്ടുവന്നപ്പോഴേക്കും മിത്രൻ ഒഴുക്കിൽ പെട്ടിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ശാന്തൻപാറ പഞ്ചായത്ത് ആർആർടിയും പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പന്നിയാർ പുഴയോട് ചേർന്നാണ് ഇവരുടെ വീട്.

Read More

ഗൂഗിൾ പേ ഇടപാട് ഇനി വിദേശത്തും; സേവനം വിപുലീകരിക്കുന്നതിനായി നടപടി

ന്യൂഡൽഹി; ഇന്ത്യയ്ക്ക് പുറത്തേക്കും യു പി ഐ പെയ്മെന്റ് വ്യാപിക്കുന്നതിന്റെ ഭാഗമായി ഗൂഗിൽ ഇന്ത്യ ഡിജിറ്റൽ സർവീസസും എൻപി സി ഐ ഇന്റർനാഷണൽ പെയ്മെന്റ് ലിമിറ്റഡും തമ്മിൽ കരാർ ഒപ്പുവെച്ചു. ഈ നടപടി വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാർക്ക് ഗൂഗിൾ പേ വഴി പണമിടപ്പാട് നടത്തുന്നതിന്റെ ഭാഗമായിയാണ്. ഗൂഗിൾ ഇന്ത്യ ഡിജിറ്റൽ സർവീസസും എൻ പി സി ഐ ഇന്റർനാഷണൽ പെയ്മെന്റ്റ്സ് ലിമിറ്റഡും തമ്മിലുള്ള ധാരണാപത്രത്തിൽ മൂന്ന് കാര്യങ്ങളാണ് പ്രധാനമായും പറയുന്നത്.വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് തിരിച്ച് പണം അയക്കുന്നതിനും…

Read More

അയോധ്യയിലേക്ക് പടക്കങ്ങളുമായി പോയ ട്രക്കിന് തീപിടിച്ചു

അയോധ്യയിലേക്ക് പടക്കങ്ങളുമായി പോയ ട്രക്കിന് തീപിടിച്ച നിലയിൽ. തമിഴ്‌നാട്ടിൽ നിന്ന് പടക്കങ്ങളുമായി പോയ ട്രക്കിനാണ് ഉത്തർപ്രദേശിൽ വച്ച് തീപിടിച്ചത്. ഉന്നാവ് പൂർവ കോട്വാലിയിലെ ഖാർഗി ഖേഡ ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ട്രക്കിൽ മൊത്തമായി തീപടർന്നിരിക്കുന്നതും പടക്കങ്ങൾ പൊട്ടുന്നതും വീഡിയോദൃശ്യങ്ങളിൽ കാണാം. മൂന്ന് മണിക്കൂറിലേറെ നേരമെടുത്താണ് തീ കെടുത്താൻ സാധിച്ചത്. ട്രക്കിനു തീപിടിച്ചത് എങ്ങനെയെന്നു വ്യക്തമല്ല.

Read More

ഫെബ്രുവരി 16ന് ഗ്രാമീണബന്ദ് പ്രഖ്യാപിച്ച് കര്‍ഷക  സംഘടനകള്‍

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ ഫെബ്രുവരി 16ന് ഗ്രാമീണബന്ദ് പ്രഖ്യാപിച്ച് കർഷക സംഘടനകൾ. അഞ്ഞൂറോളം കർഷക കൂട്ടായ്‌മകളുടെ സംഘടനയായ സംയുക്ത കിസാൻ മോർച്ചയാണ് (എസ്കെഎം) ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. താങ്ങുവില ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങൾ പലതവണ കേന്ദ്ര സർക്കാരിനു മുന്നിൽ ഉയർത്തി കാണിച്ചിട്ടും ഇതുവരെ സർക്കാരിന്റെ ഭാഗത്ത്നിന്നു നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും കർഷകർ ആരോപിക്കുന്നു. ബിഎംഎസ് ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളും സമരത്തിന് ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്. ജലന്ധറിൽ നടന്ന എസ്കെഎമ്മിന്റെ അഖിലേന്ത്യാ കൺവെൻഷൻ, ഉൽപ്പാദന സഹകരണ സംഘങ്ങളെയും മറ്റ്…

Read More

‘കെ.എസ്.ആര്‍.ടി.സിയിലെ ചിലവ് കുറക്കുക എന്നതാണ് പ്രധാന ലക്ഷ്യം’: ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ചിലവ് കുറക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍.അഴിമതി ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടി.സി യൂണിയനുകളുമായുള്ള ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ ബി ഗണേഷ് കുമാര്‍. കെ.എസ്.ആര്‍.ടി.സിയില്‍ നടപ്പാക്കുന്ന പുതിയ പദ്ധതികളെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും മന്ത്രി വ്യക്തമാക്കി. യൂണിയനുകളുമായി പ്രത്യേകം ചര്‍ച്ച നടത്തുമെന്നും. സ്റ്റോക്ക്, അക്കൗണ്ട്, പര്‍ച്ചേയ്‌സ് എന്നിവക്കായി പുതിയ സോഫ്റ്റ്വെയര്‍ നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടി.സി അഡ്മിനിസ്‌ട്രേഷന്‍ കമ്പ്യൂട്ടറൈസ് ചെയ്യും. സിസ്റ്റം ഇല്ലാത്ത കെ.എസ്.ആര്‍.ടി.സിയില്‍ പുതിയൊരു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial