
വാക്ക് പാലിച്ചു സർക്കാർ ;കുട്ടിക്കര്‍ഷകര്‍ക്ക് അഞ്ച് പശുക്കളെ ചിഞ്ചു റാണി കൈമാറി
തൊടുപുഴ: കുട്ടിക്കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് പശുക്കളെ കൈമാറി. ഉയര്‍ന്ന ഉത്പാദന ശേഷിയുള്ള എച്ച്എഫ് വിഭാഗത്തില്‍പ്പെട്ട അഞ്ച് പശുക്കളെയാണ് നല്‍കിയത്. ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി വെള്ളിയാമറ്റത്തെ വീട്ടിലെത്തിയാണ് പശുക്കളെ കൈമാറിയത്. ഒരു മാസത്തെ കാലിത്തീറ്റയും നൽകി. ഇതിനൊപ്പം മിൽമയുടെ 45000 രൂപയുടെ ധനസഹായവും കൈമാറി. കപ്പത്തൊണ്ട് കഴിച്ചതിനെ തുടർന്ന് പുതുവർഷപ്പുലരിയിലാണ് കുട്ടിക്കർഷകരായ മാത്യുവിന്റെയും ജോർജിന്റെയും 13 പശുക്കൾ ചത്തത്.പിതാവിന്റെ മരണശേഷം 22 പശുക്കളുള്ള ഫാമായിരുന്നു അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബത്തിന്റെ ആശ്രയം.മികച്ച കുട്ടിക്കർഷകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം…