Headlines

അമ്മയ്‌ക്കൊപ്പം ഓട്ടോയില്‍ സഞ്ചരിക്കവേ തല ഇലക്ട്രിക് പോസ്റ്റിലിടിച്ച് 7 വയസുകാരന് ദാരുണാന്ത്യം

വെമ്പായം: തിരുവനന്തപുരം വെമ്പായത്ത് തല ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. മാതാവിനൊപ്പം ഓട്ടോയില്‍ സഞ്ചരിക്കവെയായിരുന്നു അപകടം. വെഞ്ഞാറമൂട് വൈഷ്ണവത്തില്‍ ദീപു- ശാന്തി കൃഷ്ണ ദമ്പതികളുടെ മകന്‍ വൈഷ്ണവാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 3 മണിയോടെ വെമ്പായം മൂന്നാനക്കുഴിയില്‍ വച്ചായിരുന്നു അപകടം. സംഭവത്തില്‍ വെഞ്ഞാറമൂട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയും മാതാവും സഞ്ചരിച്ച ഓട്ടോ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് കുട്ടിയുടെ തല ശക്തിയായി ഇലക്ട്രിക് പോസ്റ്റിലിടിച്ചത്. കുട്ടിയെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍…

Read More

അതിശൈത്യം; കൽക്കരി കത്തിച്ചതിനെ തുടർന്നുണ്ടായ വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യം കടുക്കുന്നു. തണുപ്പകറ്റാൻ കൽക്കരി കത്തിച്ചതിനെ തുടർന്ന് ഉണ്ടായ വിഷപ്പുക ശ്വസിച്ച് ഡൽഹിയിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ദില്ലി അലിപൂരിലാണ് സംഭവം. തണുപ്പകറ്റാൻ കൽക്കരി കത്തിച്ച് വച്ച് കിടന്നുറങ്ങുകയായിരുന്നു. രണ്ട് മാസം പ്രായമുള്ള കുഞ്ഞടക്കമാണ് നാല് മരണം. ശക്തമായ മൂടൽ മഞ്ഞ് ഗതാഗത സംവിധാനങ്ങളെയും താറുമാറാക്കി. ന്യായ് യാത്രയ്ക്ക് പുറപ്പെട്ട രാഹുൽ ഗാന്ധിയുടെ വിമാനം മൂടൽമഞ്ഞിനെ തുടർന്ന് വൈകി. ദില്ലിയിൽ റെഡ് അലർട്ട് തുടരുകയാണ്. നിരവധി വിമാനങ്ങൾ വൈകി. ദില്ലിയിൽ എത്തേണ്ടിയിരുന്ന…

Read More

കുട്ടിപ്പുലി ചത്ത നിലയിൽ; തള്ളപ്പുലിയെ തേടി വനംവകുപ്പ് ഉദ്യോഗസ്ഥർ

തിരുവനന്തപുരം: വനത്തിൽ കുട്ടിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. വിറക് തേടാനെത്തിയ ആളുകളാണ് വനത്തിനുള്ളിൽ വച്ച് കുട്ടിപ്പുലിയെ കണ്ടത്. ആറ് മാസം പ്രായമുള്ള കുട്ടിപ്പുലിയാണ് ചത്തത്. വിതുര കുളിച്ചപ്പാറയിലാണ് സംഭവം. ജഡം പോസ്റ്റുമോർട്ടം ചെയ്യുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഉച്ചയോടെയാണ് പ്രദേശവാസികൾ കുട്ടിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. വിറക് ശേഖരിക്കാനെത്തിയ വനവാസികൾക്ക് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് പുലികുട്ടിയുടെ ജഡം കണ്ടത്. തള്ളപ്പുലിയെ തേടി വനംവകുപ്പ് ഉദ്യോഗസ്ഥർ അരകീലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം നടത്തി വരുന്നുണ്ട്.

Read More

മത്സ്യക്കുളം വറ്റുന്നതിനിടെ മോട്ടോറിൽ നിന്ന് ഷോക്കേറ്റു; ആലപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: മത്സ്യക്കുളത്തിലെ മോട്ടോറിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. പഴവീട് ചിറയിൽ അഖിൽ രാജ്(28) ആണ് മരിച്ചത്. മത്സ്യക്കുളം വറ്റുന്നതിനിടെ മോട്ടോറിൽ നിന്ന് ഷോക്കേറ്റാണ് യുവാവ് മരിച്ചത്. ഹരിപ്പാട് വീയപുരത്ത് പാട്ടത്തിനെടുത്ത ഭൂമിയിൽ സുഹൃത്തുക്കൾക്കൊപ്പം മീൻ കൃഷി ചെയ്യുകയായിരുന്നു അഖിൽ. ഇന്ന് രാവിലെ മത്സ്യക്കുളം വറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. മത്സ്യക്കുളത്തിലെ മോട്ടോറിൽ നിന്ന് ഷോക്കടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി.

Read More

കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറത്തിന് സാവേരി മ്യൂസിക് ക്ലബ് സ്നേഹോപഹാരം നൽകി

വക്കം: തിരുവനന്തപുരം, വക്കം സാവേരി മ്യൂസിക് ക്ലബ്ബ് വാർഷികാഘോഷ ഉപഹാരം നാടക, ചലച്ചിത്ര ഗാനരചയിതാവ് രാധാകൃഷ്ണൻ കുന്നുംപുറം ഏറ്റുവാങ്ങി. ക്ലബിന്റെ ഒൻപതാമത് വാർഷികാഘോഷത്തോടനുബന്ധിച്ച് കായലോരം റിസോർട്ടിൽ നടന്ന ചടങ്ങിൽ സാവേരി പ്രസിഡന്റ്‌ അരവിന്ദാക്ഷൻ അധ്യക്ഷനായി.കെ. രാജേന്ദ്രൻ സ്വാഗതം ആശംസിച്ചു. സംഗീത സംവിധായകൻജോണിക്രയോളയെയും ചടങ്ങിൽ ആദരിച്ചു.സാവേരി സെക്രട്ടറി സജിസതീശൻ, വൈസ് പ്രസിഡന്റ്‌ പ്രകാശ്, സൗന്ദർരാജ്, ജെയിൻ എന്നിവർ ആശംസാപ്രസംഗം നടത്തി. ഡസ്സ്‌ലി നന്ദി രേഖപ്പെടുത്തി. തുടർന്ന് കലാപരിപാടികൾ നടന്നു.

Read More

എരമംഗലത്ത് കടന്നലിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു നിരവധി പേർക്ക് പരിക്ക്

എരമംഗലം :കടന്നലിൻ്റെ കുത്തേറ്റ് വയോധികൻ മരിച്ചു. 74 വയസുകാരനായ പൊന്നാനി തൃക്കാവ് സ്വദേശി പുളിക്കത്തറയിൽ പി ആർ ഗോപാലകൃഷ്ണനാണ് മരിച്ചത്. റെജിസ്റ്റർ ഓഫിസിലെ റിട്ട ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഞായറാഴ്ച്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം.എരമംഗലം എ എൽ പി സ്‌കൂളിൻ്റെ സമീപത്ത് താറവാട്ട് കാവിൽ കുടുംബാംഗങ്ങൾ ചേർന്ന് വിളക്ക് കൊളുത്തിനിടെയാണ് സംഭവം നടന്നത്.അഞ്ചോളം പേർക്ക് കുത്തേറ്റു. ഇതിൽ ഗുരുതരമായി പരിക്കേറ്റ ഗോപലകൃഷ്ണനെ പുത്തൻ പള്ളിയിലെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെയാണു മരിച്ചത്.ഗോപാലകൃഷ്ണന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുകൾക്ക് വിട്ടു…

Read More

ടെക്നോപാർക്കിലെ ജീവനക്കാരിക്കുനേരെ നഗ്നതാ പ്രദർശനം; നാല്പത്തിരണ്ടുകാരൻ അറസ്റ്റിൽ

തിരുവനന്തപുരം: ടെക്നോപാർക്ക് ജീവനക്കാരിക്കുനേരേ നഗ്നതാപ്രദർശനം നടത്തിയ നാല്പത്തിരണ്ടുകാരൻ അറസ്റ്റിൽ. പോത്തൻകോട് നന്നാട്ടുകാവ് തളിയിൽ പുത്തൻ വീട്ടിൽ എസ്.പ്രദീപ് ആണ് അറസ്റ്റിലായത്. കഴക്കൂട്ടം ജങ്ഷനു സമീപത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് ഇയാൾ. വ്യാഴാഴ്ച രാവിലെയോടെയാണ് പ്രധാന ഗേറ്റിനു സമീപത്തുവെച്ച് ഇയാൾ നഗ്നതാപ്രദർശനം നടത്തിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴക്കൂട്ടം എസ്.എച്ച്.ഒ. മിഥുന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടിയത്.

Read More

ഗർഭിണിയായ യുവതി ആശുപത്രിയിൽ കുഴഞ്ഞുവീണു മരിച്ചു

രാജകുമാരി: ​ഗർഭിണിയായ യുവതി ആശുപത്രിയിൽ കുഴഞ്ഞുവീണു മരിച്ചു. പൂപ്പാറ വടക്കേക്കര ജിജോയുടെ ഭാര്യ അനു (24) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി കല്ലാറിലെ സ്വകാര്യ ആശുപത്രിയിലാണു സംഭവം. പനിയും ശ്വാസംമുട്ടലുമായാണ് അനു ചികിത്സതേടിയെത്തിയത്. കുമളിയിലെ ആശുപത്രിയിലായിരുന്ന ഇവരെ മൂന്നു ദിവസം മുൻപാണു കല്ലാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി ആരോഗ്യനില വഷളായി മരിക്കുകയായിരുന്നു. 7 മാസം മുൻപാണ് അനുവും ജിജോയും തമ്മിലുള്ള വിവാഹം നടന്നത്. സംസ്കാരം ഇന്നു 2നു മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരോത്തി പള്ളിയിൽ

Read More

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ അന്തരിച്ചു.

കൊച്ചി: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ (84) അന്തരിച്ചു. ഇന്ന് പുലർച്ചയോടെ ആസ്റ്റർ മെഡിസിറ്റിയിലാണ് അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ഒരു മാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോൺഗ്രസിന്‍റെ വിദ്യാർഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന തീപ്പൊരി പ്രാസംഗികനായിരുന്ന മുസ്തഫ, യൂത്ത് കോൺഗ്രസിലൂടെ വളർന്ന് കോൺഗ്രസിന്‍റെ നേത്യസ്ഥാനങ്ങളിലെത്തിയായിരുന്നു. കുന്നത്തുനാട് നിയമസഭാ മണ്ഡലത്തില്‍ നിന്നും നാല് തവണ നിയമസഭയിലേക്ക് എത്തിയ ടി എച്ച് മുസ്തഫ എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി, എറണാകുളം ഡിസിസി പ്രസിഡന്റ്,…

Read More

കരാറുകാരുടെ കുടിശിക ഉടൻ വിതരണം ചെയ്യും; റേഷൻ വിതരണക്കാരുടെ പണിമുടക്ക് പിൻവലിക്കണമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: റേഷൻ വിതരണക്കാരുടെ പണിമുടക്ക് പിൻവലിക്കണമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. നൽകാനുള്ള കമീഷൻ തുക ഉടൻ തന്നെ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. കരാറുകാരുടെ സമരം ഈ മാസത്തെ റേഷൻ വിതരണത്തെ ബാധിച്ചിട്ടില്ല. ഈ മാസത്തെ റേഷൻ വിഹിതത്തിന്റെ 75 ശതമാനവും കടകളിൽ എത്തിയിട്ടുണ്ട്. വിതരണക്കാർക്ക് 2023 സെപ്റ്റംബർ വരെയുള്ള കമീഷൻ പൂർണമായും നവംബറിലെ കമീഷൻ ഭാഗികമായും നൽകിയിട്ടുണ്ട്. പണിമുടക്ക് നിരുത്തരവാദപരമാണെന്ന് ജി.ആർ. അനിൽ പറഞ്ഞു. ഡിസംബർ മാസത്തെ കമീഷൻ നൽകാൻ 38 കോടി രൂപ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial