
പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കി, പോസ്‌റ്റുമോർട്ടത്തിൽ തെളിഞ്ഞത് ബലാത്സംഗത്തിനിരയായെന്നും; യുവാവ് അറസ്റ്റിൽ
കൊച്ചി: പ്ലസ് വൺ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഇരുപത്തിമൂന്നുകാരൻ അറസ്റ്റിൽ. കോട്ടയം രാമപുരം താന്നിക്കുഴിപ്പിൽ വീട്ടിൽ ജോയൽ (23) നെയാണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഘത്തിനിരയായ പെൺകുട്ടി ഇക്കഴിഞ്ഞ 21-ന് ആത്മഹത്യാശ്രമം നടത്തുകയും ബുധനാഴ്ച വൈകുന്നേരത്തോടെ മരിക്കുകയുമായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് പെൺകുട്ടി ബലാത്സംഗത്തിനിരയായ വിവരം പുറത്തുവരുന്നത്. തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. ഫോൺ മുഖാന്തരം പരിചയം സ്ഥാപിച്ച ജോയൽ പെൺകുട്ടി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. കഴിഞ്ഞ…