
തെലങ്കാനയില്‍ ബസിന് തീപിടിച്ച് യാത്രക്കാരി വെന്തുമരിച്ചു; 30 പേര്‍ ഗ്ലാസ് തകര്‍ത്ത് പുറത്തുചാടി രക്ഷപെട്ടു.
ഹൈദരബാദ്: ബസിന് തീപിടിച്ച് യാത്രക്കാരി വെന്തുമരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. തെലങ്കാനയിലെ ഗഡ്‌വാൾ ജില്ലയിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. ബസ് പൂർണമായി കത്തിനശിച്ചു. ആന്ധ്രയിലെ ചിറ്റൂരിലേക്ക് പോകുകയായിരുന്ന വോൾവോ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസിൽ ആകെ മുപ്പത് യാത്രക്കാരാണ് ഉണ്ടായിരുന്നത്. പൊളളലേറ്റ മൂന്ന് പേരുടെ നില ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു. മറ്റുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്ന് തീ പിടിക്കുകയായിരുന്നു. ഭൂരിഭാഗം യാത്രക്കാരും ബസിൻ്റെ ചില്ലുകൾ തകർത്ത് രക്ഷപ്പെടുകയായിരുന്നു. ഒരു സ്ത്രീ മാത്രം…