പമ്പയിൽ വീണ്ടും കെഎസ്ആർടിസി ബസിന് തീപിടിച്ചു; ഡ്രൈവറും കണ്ടക്ടറും ചാടി രക്ഷപ്പെട്ടു

പമ്പയിൽ വീണ്ടും കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു. ആളുകളെ കയറ്റാൻ സ്റ്റാൻഡിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് ബസിന് തീപിടിച്ചത്. അപകട സമയത്ത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ഇവർ ബസിൽ‌ നിന്ന് ചാടി രക്ഷപ്പെട്ടു. ബസിലെ സീറ്റുകൾ പൂർണമായി കത്തി നശിച്ചു. സംഭവത്തിൽ ആർക്കും പരിക്കുകൾ ഇല്ല. തീപിടിച്ച ഉടനെ ബസ്സിൽനിന്നും വലിയ രീതിയിൽ പുക ഉയരുകയായിരുന്നു. തൊട്ടടുത്തുള്ള പമ്പ ഫയർ സ്റ്റേഷനിൽ നിന്ന് അഗ്നിശമന സേന എത്തി തീ അണച്ചു. കഴിഞ്ഞദിവസവും സമാനരീതിയിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചിരുന്നു. ലോ…

Read More

75 രൂപയ്ക്ക് നാലുപേര്‍ക്ക് സിനിമ കാണാം; സര്‍ക്കാര്‍ ഒടിടിയില്‍ തുക കുറച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോമായ ‘സി സ്പേസി’ൽ തുക കുറച്ചു. ഒരു സിനിമയ്ക്ക് 100 രൂപ എന്നത് 75 രൂപയാക്കി. 75 രൂപയ്ക്ക് നാലുപേർക്ക് സിനിമ കാണാം. നാല് യൂസർ ഐഡികളും അനുവദിക്കും. മൊബൈൽ, ലാപ്ടോപ്/ ഡെസ്ക്ടോപ് എന്നിവ തെരഞ്ഞെടുക്കാം. ചലച്ചിത്ര വികസന കോർപറേഷന്റെ നേതൃത്വത്തിലാണ് സി സ്പേസ് പ്രവർത്തനം ആരംഭിക്കുന്നത്. രാജ്യത്തെ ആദ്യ സർക്കാർ ഒടിടിയാണിത്. ആദ്യഘട്ടത്തിൽ 100 മണിക്കൂർ കണ്ടന്റ് തയ്യാറാക്കിയതായി ചലച്ചിത്ര വികസന കോർപറേഷൻ എംഡി കെ വി അബ്ദുൾ മാലിക്…

Read More

തിരുവനന്തപുരത്ത് യുവാവിനെ എട്ടംഗ സംഘം തട്ടിക്കൊണ്ടു പോയി; പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പോലീസ്

തിരുവനന്തപുരം: സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിച്ചു മടങ്ങിയ യുവാവിനെ തട്ടിക്കൊണ്ടു പോയ സംഘത്തെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി വിളപ്പിൽശാല പോലീസ്. മലയിന്‍കീഴ് അന്തിയൂര്‍കോണം പ്ലാവിളകലയ പുത്തന്‍വീട്ടില്‍ അഖില്‍ കുമാര്‍ (24), പൂയം മില്‍ക്ക് കോളനിക്ക് സമീപം സുരയ്യ മന്‍സില്‍ അര്‍ഷാദ് (28), ബീമാപള്ളി പത്തേക്കര്‍ ഗ്രൗണ്ടിന് സമീപം നിലാവ് കോളനിയില്‍ ഫിറോസ് ഖാന്‍ (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പേയാട് കാട്ടുവിള ഗീതാ ഭവനില്‍ ശ്രീകുമാറിന്റെ മകനായ അനന്തു(19)വിനെ ആണ് സംഘം തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ദിവസം പേയാടിന് സമീപമുള്ള കാട്ടുവിള…

Read More

വലിയകുന്ന് താലൂക്കാശുപത്രിയിൽ രണ്ടര കോടി രൂപ ചിലവിട്ടു നിർമ്മിക്കുന്ന മെറ്റേണിറ്റി വാർഡ് മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം ഒ.എസ്.അംബിക എംഎൽഎ നിർവ്വഹിച്ചു

ആറ്റിങ്ങൽ: വലിയകുന്ന് താലൂക്കാശുപത്രിയിൽ ഗർഭിണികൾക്കും കുട്ടികൾക്കുമുള്ള പ്രസവാനന്തര ചികിൽസകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയതായി നിർമ്മിക്കുന്ന മെറ്റേണിറ്റി ബ്ലോക്ക് ബഹുനില മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം എംഎൽഎ ഒ.എസ്.അംബിക നിർവ്വഹിച്ചു. 6348 ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന മൂന്നുനില കെട്ടിടത്തിന്റെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കായി രണ്ടരകോടി രൂപയാണ് പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ചത്. പ്രതിദിനം 1600 മുതൽ 2000 ത്തോളം രോഗികൾ ചികിൽസ തേടി ഇവിടെയെത്തുന്നു. കൊല്ലം ജില്ലയിലെ പാരിപ്പള്ളി മെഡിക്കൽ കോളേജിനും തിരുവനന്തപുരം മെഡിക്കൽ കോളേജിനുമിടയിൽ ദേശീയപാതക്ക് സമീപം സ്ഥിതി…

Read More

ബൈക്ക് നിയന്ത്രണം വിട്ട് ബസിനടിയിലേക്ക് മറിഞ്ഞു; പതിനെട്ട് വയസ്സുകാരന് ദാരുണാന്ത്യം

കുന്നംകുളം: ചൊവ്വന്നൂരിൽ ബൈക്ക് നിയന്ത്രണംവിട്ട് ബൈക്ക് ബസ്സിനടിയിലേക്ക് മറിഞ്ഞു വീണ് യാത്രികനായ വിദ്യാർത്ഥി മരിച്ചു. ചൊവ്വന്നൂർ കല്ലഴിക്കുന്ന് സ്വദേശി അയ്യപ്പത്ത് വീട്ടിൽ ശ്രീശാന്ത് (18 ) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അപകടമുണ്ടായത്. കുന്നംകുളം എരുമപ്പെട്ടി റൂട്ടിൽ സർവീസ് നടത്തുന്ന ഫിദമോൾ ബസ് ചൊവ്വന്നൂർ പോസ്റ്റ് ഓഫീസിന് സമീപം ആളെ ഇറക്കി ബസ് എടുക്കുന്നതിനിടെ പുറകിലെത്തിയ ശ്രീശാന്ത് ബസ്സിനെ മറികടക്കാൻ ശ്രമിക്കുകയും എതിരെ വന്ന വാഹനം കണ്ട് ബ്രേക്ക് പിടിച്ചതോടെ സ്കൂട്ടർ നിയന്ത്രണംവിട്ട് ബസിനടിയിലേക്ക്…

Read More

ഓൾ ഇന്ത്യാ റെയിൽവേമെൻസ് ഫെഡറേഷൻറെ നേതൃത്വത്തിൽ രാജ്യവ്യാപകമായി എല്ലാ റെയിൽവേ ഡിവിഷണൽ ഓഫീസിനു മുന്നിലും റിലേ ഉപവാസ സമരം നടത്തി

തിരുവനന്തപുരം :ആൾ ഇന്ത്യാ റെയിൽവേമെൻസ് ഫെഡറേഷൻറെ നേത്യത്വത്തിൽ റെയിൽവേ ജീവനക്കാർ 2024 ജനുവരി 8 മുതൽ 11 വരെ 4 ദിവസം പകൽ നടത്തുന്ന റിലേ ഉപവാസ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. നാഷണൽ പെൻഷൻ പദ്ധതി (NPS) ഉപേക്ഷിക്കുക, പഴയ പെൻഷൻ പദ്ധതിയായ ഗ്യാരൻറീട് പെൻഷൻ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇന്ത്യയിലുള്ള എല്ലാ റെയിൽവേ ഡിവിഷണൽ ഓഫീസുകൾക്കുമുന്നിലും ജീവനക്കാർ ഉപവസിക്കുന്നു. കേന്ദ്ര സർക്കാർ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജീവനക്കാർ അനിശ്ചിതകാല സമരം അടക്കമുള്ള പ്രക്ഷോഭങ്ങൾ ആരംഭിക്കും….

Read More

സംസ്ഥാന ബജറ്റ് അവതരണം ഫെബ്രുവരി അഞ്ചിന്; നിയമസഭാ സമ്മേളനം ജനുവരി 25 മുതൽ മാർച്ച് 27 വരെ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അടുത്ത സാമ്പത്തിക വർഷത്തിലെ ബജറ്റ് അവതരണം ഫെബ്രുവരി അഞ്ചിന്. ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഫെബ്രുവരി നാലിന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും. ജനുവരി 25 ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനം മാര്‍ച്ച് 27 വരെ നീളുമെന്നും നിയമസഭാ സെക്രട്ടറി അറിയിച്ചു. ജനുവരി 29 മുതൽ ജനുവരി 31 വരെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള ചര്‍ച്ചയാവും. പിന്നീട് ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന സമ്മേളനത്തിൽ…

Read More

പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 18 കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

കാസര്‍കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സുഹൃത്തായ പതിനെട്ടുകാരൻ അറസ്റ്റിൽ. കാസര്‍കോട് കോളിച്ചാല്‍ സ്വദേശിയാണ് പിടിയിലായത്. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 17 വയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. പീഡനം നടന്ന സമയത്ത് പ്രതിക്ക് പതിനെട്ട് വയസ് പൂര്‍ത്തിയായിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു. പ്രതി പെൺകുട്ടിയെ സൗഹൃദം നടിച്ച് കൂട്ടിക്കൊണ്ട് പോയി രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ച് പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നാണ് കുറ്റം ചുമത്തിയത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അപ്പോഴാണ് പെൺകുട്ടി…

Read More

ഷാരോണ്‍ വധക്കേസ്: കുറ്റപത്രം റദ്ദാക്കണം, ഗ്രീഷ്മ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നോട്ടിസ്

പാറശ്ശാല ഷാരോണ്‍ വധക്കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി ഗ്രീഷ്മ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നോട്ടിസ്. ഹര്‍ജിയില്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ ബെഞ്ച് സംസ്ഥാന പൊലീസ് മേധാവിയോട് വിശദീകരണം തേടി. കുറ്റകൃത്യം നടന്നത് തമിഴ്‌നാട്ടിലായതിനാല്‍ വിചാരണയും അവിടെയാണ് നടത്തേണ്ടതെന്നും പരിഗണനയിലുള്ള അന്തിമ റിപ്പോര്‍ട്ടും കോടതിയും നിയമപരമായ വിചാരണ ഉറപ്പാക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. കേസിലെ മറ്റ് പ്രതികളായ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല്‍ കുമാരന്‍ നായര്‍ എന്നിവരാണ് മറ്റ് ഹര്‍ജിക്കാര്‍. 2022 ഓക്ടോബര്‍…

Read More

ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനവേദിക്ക് അനുമതി നിഷേധിച്ച് മണിപ്പൂർ സർക്കാർ; നടപടി സുരക്ഷാ കാരണങ്ങളാലെന്ന് മുഖ്യമന്ത്രി എൻ ബീരേൻ സിങ്

ഇംഫാൽ: രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനവേദിക്ക് അനുമതി നിഷേധിച്ച് മണിപ്പൂർ സർക്കാർ. യാത്രയുടെ ഉദ്ഘാടന വേദിയായി കോൺ​ഗ്രസ് നിശ്ചയിച്ചിരുന്ന ഇംഫാലിലെ പാലസ് ഗ്രൗണ്ടിൽ പരിപാടി നടത്താനാകില്ലെന്നാണ് സർക്കാർ നിലപാട്. സംസ്ഥാനത്തെ പ്രതികൂല സാഹചര്യങ്ങൾ കണക്കിലെടുത്താണ് വേദി അനുവദിക്കാത്തതെന്നും മുഖ്യമന്ത്രി എൻ ബീരേൻ സിങ് വ്യക്തമാക്കി. മണിപ്പുർ തലസ്ഥാനമായ ഇംഫാലിൽ നിന്നും ജനുവരി 14-ന് യാത്ര ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ, യാത്രയ്ക്ക് മണിപ്പുർ സർക്കാർ അനുമതി നിഷേധിച്ചതായി വിവരം ലഭിച്ചുവെന്ന് കോൺ​ഗ്രസ് നേതാവ് കെ.സി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial