ഡൽഹി പ്രശാന്ത് വിഹാറിൽ  തിയേറ്ററിന് സമീപം സ്ഫോടനം

ഡല്‍ഹി പ്രശാന്ത് വിഹാറില്‍ പിവിആർ തിയേറ്ററിന് സമീപം സ്ഫോടനം. ഇന്ന് രാവിലെയാണ് സംഭവം. സ്‌ഫോടന ഭീഷണി സന്ദേശം 11.48ന് വന്നിരുന്നു ഇതിന് തൊട്ടുപിന്നാലെയാണ് സ്‌ഫോടനം നടന്നത്. ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍, ഫയര്‍ ഫോഴ്‌സ് എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.പ്രശാന്ത് വിഹാറിലെ പാര്‍ക്കിന് സമീപമുള്ള മതിലിന് അടുത്താണ് സ്‌ഫോടനമുണ്ടായത്. എന്താണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമല്ല. സംഭവ സ്ഥലത്ത് നിന്ന് വെള്ള നിറത്തിലുള്ള പൊടിക്ക് സമാനമായ വസ്തു കണ്ടെത്തി.അതേസമയം കഴിഞ്ഞ മാസം പ്രശാന്ത് വിഹാറില്‍ സിആര്‍പി സ്‌കൂളിന് സമീപം സ്‌ഫോടനം നടന്നിരുന്നു. ഈ…

Read More

പോലീസുകാരന്റെയും സഹോദരൻ്റെയും അതിക്രമം; ചായക്കട ഉടമയെയും സഹോദരനെയും പിതാവിനെയും ക്രൂരമായി മർദിച്ചു

കാട്ടാക്കട : തിരുവനന്തപുരം കാട്ടാക്കടയിൽ നടുറോട്ടിൽ പോലീസുകാരന്റെയും സഹോദരൻ്റെയും അഴിഞ്ഞാട്ടം. മൈലക്കര ജംഗ്ഷനിലെ ചായക്കട ഉടമയെയും സഹോദരനെയും പിതാവിനെയും പ്രതികൾ ക്രൂരമായി മർദിച്ചു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. തിരുവനന്തപുരം സിറ്റി എ ആർ ക്യാമ്പിലെ പൊലീസ് ഡ്രൈവർ രാഹുൽ നാഥ്, സഹോദരൻ ശ്രീനാഥ് എന്നിവർ പിടിയിലായി. തിങ്കളാഴ്ച രാത്രി എട്ട് മണിക്കാണ് സംഭവം. കടയിലെ അതിഥി തൊഴിലാളികളെ പറഞ്ഞയക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു മർദനം. കട ഉടമ സുധീഷിൻ്റെ തലയിൽ കമ്പിപ്പാര കൊണ്ട്…

Read More

പ്രിയങ്ക ഗാന്ധി ഭരണഘടന കയ്യിലേന്തി സത്യപ്രതിജ്ഞ ചെയ്തു.

ന്യൂഡൽഹി: ലോക്സഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് പ്രിയങ്ക ഗാന്ധി. ഭരണഘടന കയ്യിലേന്തിയായിരുന്നു സത്യപ്രതിജ്ഞ. വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ ജയിച്ച പ്രിയങ്ക കേരളത്തിൽ നിന്നുള്ള ഏക വനിതാ എംപിയാണ്. കേരളാ സാരിയിലെത്തിയ പ്രിയങ്കയെ വലിയ കയ്യടികളോടെയാണ് കോൺഗ്രസ് എംപിമാർ പാർലമെന്റിൽ സ്വഗതം ചെയ്തത്. പ്രിയങ്ക കൂടിയെത്തുന്നതോടെ നെഹ്റു കുടുംബത്തില്‍ നിന്നുള്ള 3 പേര്‍ പാര്‍ലമെന്‍റില്‍ സാന്നിധ്യമാകുകയാണ്. സഹോദരൻ രാഹുൽ ഗാന്ധി ലോക്സഭാംഗവും മാതാവ് സോണിയ ഗാന്ധി രാജ്യസഭാംഗവുമാണ്. ഇന്നത്തെ പാര്‍ലമെന്‍റ് നടപടികളില്‍ പ്രിയങ്ക ഗാന്ധി…

Read More

കഴക്കൂട്ടത്തെ ഹോട്ടലിൽ ഗുണ്ടാ ആക്രമണം; വെഞ്ഞാറമൂട് സ്വദേശിയായ  ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു

തിരുവനന്തപുരം: കഴക്കൂട്ടത്തെ ഹോട്ടലിൽ ഗുണ്ടാ ആക്രമണം. ഹോട്ടൽ ജീവനക്കാരനായ 23 കാരന് വെട്ടേറ്റു. വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്മാനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. കഴക്കൂട്ടം ജംഗ്ഷനിലെ കൽപ്പാത്തി ഹോട്ടലിലായിരുന്നു ഗുണ്ടാ വിളയാട്ടം. കൈയ്ക്ക് വെട്ടേറ്റ തൗഫീഖിനെ ആശുപത്രിയിലെത്തിച്ചു. നിരവധി കേസുകളിൽ പ്രതിയായ കഴക്കൂട്ടം സ്വദേശി വിജീഷ്, സഹോദരനായ വിനീഷ് എന്നിവരാണ് ആക്രമണം നടത്തിയത്. കഴക്കൂട്ടം തുമ്പ കഠിനംകുളം സ്റ്റേഷനുകളിൽ വധശ്രമമടക്കമുള്ള നിരവധി കേസുകളിൽ പ്രതികളാണ് ഇവർ. അക്രമം നടത്തിയ ശേഷം രക്ഷപ്പെട്ട പ്രതികളെ ഉടൻ…

Read More

ആലപ്പുഴയിൽ നവജാത ശിശുവിന് ഗുരുതര വൈകല്യം; നാല് ഡോക്ടർമാർക്കെതിരെ പോലീസ് കേസ്

ആലപ്പുഴ: ആലപ്പുഴയിൽ നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായതോടെ നാല് ഡോക്ടർമാർക്കെതിരെ പോലീസ് കേസെടുത്തു. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കുമെതിരെയാണ് കേസെടുത്തത്. ആലപ്പുഴ സൗത്ത് പോലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിന് ഉള്ളത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുമുണ്ട്. ഗര്‍ഭകാലത്ത് പലതവണ നടത്തിയെങ്കില്‍ സ്കാനിംഗിൽ…

Read More

സ്വർണ വ്യാപാരിയിൽ നിന്നും ഒന്നേമുക്കാൽ കിലോ സ്വർണം കവർന്നെന്ന് പരാതി

കൊടുവള്ളി: സ്വർണ വ്യാപാരിയിൽ നിന്നും ഒന്നേമുക്കാൽ കിലോ സ്വർണം കവർന്നെന്ന് പരാതി. മുത്തമ്പലം കാവിൽ സ്വദേശി ബൈജുവിനെ ആക്രമിച്ചാണ് സ്വർണം കവർന്നത്. ഇക്കഴിഞ്ഞ രാത്രി പത്തരയോടെ മുത്തമ്പലത്താണു സംഭവം. ബസ് സ്റ്റാൻഡിനു സമീപം ആഭരണ നിർമാണ യൂണിറ്റ് നടത്തുന്നയാളാണ് ബൈജു. രാത്രിയിൽ വീട്ടിലേക്കു സ്കൂട്ടറിൽ പോകുകയായിരുന്ന ബൈജുവിനെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തി കത്തികാണിച്ചു ഭീഷണിപ്പെടുത്തി സ്വർണം കവർന്നെടുക്കുകയായിരുന്നു. ആഭരണ നിർമാണശാലയിൽ നിന്നു പുറപ്പെട്ട ബൈജുവിനെ പിന്തുടർന്നെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ വ്യാപാരി പൊലീസ് സ്റ്റേഷനിൽ പരാതി…

Read More

പൊലീസ് സ്റ്റേഷനിൽ നിർത്തിയിട്ട പിക്കപ്പ് വാൻ കത്തിച്ചു; കത്തിച്ചത് പോലീസ് അറസ്റ്റ് ചെയ്ത ദേഷ്യത്തിൽ

പാലക്കാട് അടിപിടി കേസിൽ അറസ്റ്റ് ചെയ്തതിന്റെ ദേഷ്യത്തിൽ പൊലീസ് സ്റ്റേഷനിൽ നിർത്തിയിട്ട പിക്കപ്പ് വാൻ കത്തിച്ചു. വാളയാർ പൊലീസ് സ്‌റ്റേഷനു മുന്നിലെ ദേശീയപാതയിലെ സർവീസ് റോഡിൽ പാർക് ചെയ്‌തിരുന്ന വാഹനമാണ് കത്തിച്ചത്. വണ്ടിക്ക് തീവച്ചതിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ചുള്ളിമട സ്വദേശി പോൾരാജിനെ (50) പൊലീസ് പിന്തുടർന്ന് അറസ്‌റ്റു ചെയ്‌തു. മദ്യപിച്ചു അടിപിടിയുണ്ടാക്കിയ കേസുമായി ബന്ധപ്പെട്ട് ഇന്നലെ വൈകിട്ടോടെയാണ് പോൾ രാജിനെ പൊലീസ് കസ്‌റ്റഡിയിലെടുത്ത് ‌സ്റ്റേഷനിലെത്തിച്ചത്. പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം വൈകിട്ടോടെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു….

Read More

ധനുഷും ഐശ്വര്യ രജനികാന്തും വിവാഹമോചിതരായി

ചെന്നൈ: നടൻ ധനുഷും ഐശ്വര്യ രജനികാന്തും വിവാഹമോചിതരായി. വിവാഹമോചനം അംഗീകരിച്ച് ചെന്നൈ കുടുംബ കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചു. ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഇരുവരും ഉറപ്പിച്ച് പറഞ്ഞതോടെയാണ് കുടുംബ കോടതി ഇരുവർക്കും വിവാഹമോചനം അനുവദിച്ചത്. ഈ മാസം 21ന് ആയിരുന്നു അവസാന ഹിയറിങ് നടന്നത്. 21 ന് ഇരുവരും കോടതിയിൽ ഹാജരാവുകയും ചെയ്തു. നേരത്തെ മൂന്ന് തവണ കേസ് പരിഗണിച്ചിരുന്നുവെങ്കിലും ധനുഷും ഐശ്വര്യയും ഒരു സെഷനിലും ഹാജരായിരുന്നില്ല. 2022 ലാണ് ധനുഷും സംവിധായിക കൂടിയായ ഐശ്വര്യയും സംയുക്ത…

Read More

പണമില്ല എന്ന കാരണത്താൽ കുട്ടികളെ പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കരുത് -വിദ്യാഭ്യാസ മന്ത്രി

പണമില്ല എന്ന കാരണത്താൽ ഒരു കുട്ടിയേപ്പോലും പഠന യാത്രയിൽ ഉൾപ്പെടുത്താതിരിക്കാൻ പാടില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സ്കൂളുകളിൽ പഠനയാത്രകൾ, സ്കൂളുകളിലെ വ്യക്തിഗത ആഘോഷങ്ങൾ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ അടിയന്തരമായി നടപ്പിൽ വരുത്തുന്നതിന് സ്വീകരിച്ച നടപടികളിന്മേൽ ഒരാഴ്ചക്ക് ഉള്ളിൽ റിപ്പോർട്ട് നൽകാൻ മന്ത്രി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. സ്കൂൾ പഠനയാത്രകൾ വിനോദ യാത്രകൾ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. മാത്രമല്ല, ഇതിന് വൻതോതിലുള്ള തുകയാണ് ചില സ്കൂളുകളിൽ നിശ്ചയിക്കുന്നത്. ഇത് സാമ്പത്തികമായി പിന്നാക്കം…

Read More

പെൻഷൻ പ്രായം വർദ്ധിപ്പിക്കില്ല; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കി ഉയർത്തില്ലെന്ന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. നാലാം ഭരണപരിഷ്ക്കാര കമ്മീഷന്‍റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ ശുപാര്‍ശകള്‍ ഭേദഗതികളോടെ മന്ത്രിസഭായോഗം അംഗീകരിച്ചു. വിരമിക്കുന്നതിന് ഒരു മാസം മുമ്പ് ജീവനക്കാരന്‍റെ പേരിലുള്ള അച്ചടക്ക നടപടികള്‍ പൂര്‍ത്തീകരിക്കാനും ഇന്ന് ചേർന്ന യോഗത്തിൽ നിർദ്ദേശിച്ചു. വിവിധ സർവീസ് ചട്ടങ്ങൾ സംയോജിപ്പിച്ച് കേരള സിവില്‍ സര്‍വ്വീസ് കോഡ് രൂപീകരിക്കുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തുവിട്ട…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial