പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഉസ്താദ് റാഷിദ് ഖാന്‍ അന്തരിച്ചു 

മുംബൈ: പ്രശസ്‌ത ഹിന്ദുസ്ഥാനിസംഗീതജ്ഞൻ ഉസ്‌താദ് റാഷിദ് ഖാൻ അന്തരിച്ചു. പ്രോസ്‌റ്റേറ്റ് ക്യാൻസർ ബാധിച്ച് കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 55 വയസായിരുന്നു. തുടക്കത്തിൽ അദ്ദേഹം മരുന്നുകളോട് പ്രതികരിച്ചിരുന്നുവെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു. കഴിഞ്ഞ മാസമാണ് സെറിബ്രൽ അറ്റാക്കിനെത്തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യ നില വളരെ മോശം സാഹചര്യത്തിലായത്. ടാറ്റ മെമ്മോറിയൽ കാൻസർ ആശുപത്രിയിലായിരുന്നു ചികിത്സ. ചികിത്സയോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. വളരെ പെട്ടെന്നാണ് ആരോഗ്യ നിലയിൽ മാറ്റം വന്നതെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു. രാംപൂർ സഹസ്വാൻ ഘരാനയിലെ പ്രമുഖ സംഗീതകാരനായിരുന്നു റാഷിദ്…

Read More

നീറ്റ് പി ജി പരീക്ഷ മാറ്റി; തീയതി നിശ്ചയിച്ച് പുതിയ വിഞ്ജാപനം ഇറക്കി

ന്യൂഡൽഹി: നീറ്റ് ബിരുദാനന്തരപരീക്ഷ ജൂലായ് ആദ്യവും കൗൺസലിങ് ഓഗസ്റ്റ് ആദ്യവും നടക്കും. ദേശീയ എക്സിറ്റ് ടെസ്റ്റ് (നെക്സ്റ്റ്) ഈ വർഷം നടത്തില്ലെന്നും എൻ.ടി.എ. വൃത്തങ്ങൾ വ്യക്തമാക്കി. 2019-ലെ എം.ബി.ബി.എസ്. ബാച്ചിനെയാകും 2024-ൽ നടക്കുന്ന ആദ്യ നെക്സ്റ്റിന് പരിഗണിക്കുകയെന്നായിരുന്നു എൻ.എം.സി. ആദ്യം അറിയിച്ചത്. ഇതിനെതിരേ വിദ്യാർഥികളും അധ്യാപകരും സാമൂഹികമാധ്യമങ്ങളിൽ നെക്സ്റ്റ് ബഹിഷ്കരണ കാമ്പയിൻ ആരംഭിച്ചിരുന്നു. ഒപ്പം, നെക്സ്റ്റിന്റെ യോഗ്യതാ പെർസന്റൈൽ, രണ്ടുഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയുടെ ഇടവേളകൾ എന്നിവ പുനരാലോചിക്കാനാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയ്ക്കും എൻ.എം.സി.ക്കും വിദ്യാർഥികൾ കത്തും…

Read More

നവകേരള സദസ്സ് പരാതികളിൽ അടിയന്തര ഇടപെടൽ നടത്തണം; വകുപ്പ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: നവകേരള സദസ്സില്‍ ലഭിച്ച പരാതികളില്‍ അടിയന്തര ഇടപെടൽ നടത്തണമെന്ന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ തന്നെ ഉദ്യോഗസ്ഥലത്തിൽ തീർപ്പുകൽപ്പിച്ച വിഷയങ്ങളാണെങ്കിലും നവകേരള സദസ്സിൽ ലഭിച്ച പരാതികളിൽ വീണ്ടും പരിശോധന വേണമെന്നാണ് നിർദേശം. വകുപ്പ് സെക്രട്ടറിമാരോടാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മാസം 12നാണ് നവകേരള സദസ്സിലെ പരാതി പരിഹാരം വേഗത്തിലാക്കാൻ മുഖ്യമന്ത്രി വിളിച്ച വകുപ്പ് സെക്രട്ടറിമാരുടെ യോഗം നവകേരള സദസ്സ് കൊണ്ട് സർക്കാർ ഉദ്ദേശിച്ചത് ജനങ്ങള്‍ക്കുള്ള പരാതികള്‍ വേഗത്തില്‍ പരിഹരിക്കുകയായിരുന്നു. 140 മണ്ഡലങ്ങളിലൂടെയുള്ള യാത്രയില്‍…

Read More

രാഷ്ട്രപതിയിൽ നിന്ന് അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങി മലയാളി താരം മുരളി ശ്രീശങ്കര്‍

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങി മലയാളി ലോങ്ജമ്പ് താരം മുരളി ശ്രീശങ്കര്‍. വര്‍ഷത്തെ അര്‍ജുന അവാര്‍ഡ് പട്ടികയിലുള്ള ഏക മലയാളി താരമാണ് മുരളി ശ്രീശങ്കര്‍. ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങി. 26 കായികതാരങ്ങളാണ് അര്‍ജുന അവാര്‍ഡിന് അര്‍ഹരായത്.

Read More

ഡോ. വന്ദന ദാസ് കൊലപാതകം; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കുത്തിക്കൊന്ന സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ആവശ്യമെങ്കിൽ സ്‌പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കാമെന്നും സർക്കാർ. ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രവും നൽകി. താൽപര്യമുള്ള അഭിഭാഷകന്റെ പേര് നിർദ്ദേശിക്കാൻ മാതാപിതാക്കളോട് ആവശ്യപ്പെട്ടുവെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹർജിയിൽ കക്ഷി ചേരാൻ പ്രതി സന്ദീപിന് കോടതി അനുമതി…

Read More

കെഎസ്‌ആർടിസിക്ക്‌ ധനസഹായം; 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക്‌ 30 കോടി രൂപ കൂടി സംസ്ഥാന സർക്കാർ അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. 9 മാസത്തിനുള്ളിൽ 1,380 കോടിയാണ്‌ കോർപറേഷന്‌ സർക്കാർ സഹായമായി ലഭിച്ചത്‌. കഴിഞ്ഞ മാസം 121 കോടി രൂപ നൽകിയിരുന്നു. ഈ വർഷത്തെ ബജറ്റ്‌ വകയിരുത്തിയിട്ടുള്ളത്‌ 900 കോടിയാണ്‌. രണ്ടാം പിണറായി സർക്കാർ 5084 കോടി രൂപ കെഎസ്‌ആർടിസിക്കായി നീക്കിവച്ചു. ഒന്നാം പിണറായി സർക്കാർ 4936 കോടി നൽകി. രണ്ട്‌ എൽഡിഎഫ്‌ സർക്കാരുകൾ ഏഴര വർഷത്തിനുള്ളിൽ നൽകിയത്‌ 10,020 കോടി രൂപയാണെന്നും…

Read More

മകരവിളക്കിന് തയ്യാറെടുത്ത് ശബരിമല; തീര്‍ഥാടക തിരക്ക് തുടരുന്നു

ശബരിമല മകരവിളക്കിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ തീര്‍ഥാടക തിരക്ക് തുടരുന്നു. ശബരിമലയില്‍ ഇന്നലെ 95000 പേര്‍ ദര്‍ശനം നടത്തി. മണിക്കൂറില്‍ 4300 പേര്‍ മലചവിട്ടുന്നു. മകരവിളക്ക് പ്രമാണിച്ച് ജനുവരി 13 ന് വൈകുന്നേരം 5 മണിക്ക് പ്രാസാദ ശുദ്ധിക്രിയകള്‍ നടക്കും. ജനുവരി 14 ന് ഉഷ പൂജക്ക് ശേഷം ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15 നാണ് മകരവിളക്ക്. അന്ന് പുലര്‍ച്ചെ 2 മണിക്ക് തിരുനടതുറക്കും. 2.46 ന് മകരസംക്രമ പൂജയും നെയ്യഭിഷേകും നടക്കും. പതിവുപൂജകള്‍ക്കുശേഷം അന്ന് വൈകീട്ട്…

Read More

കരിക്ക് താരം സ്‌നേഹ ബാബു വിവാഹിതയായി; വരൻ ഛായാഗ്രഹകൻ അഖിൽ സേവ്യർ

കരിക്ക് എന്ന മലയാള വെബ് സീരിസുകളിലൂടെ ശ്രദ്ധ നേടിയ താരം സ്‌നേഹ ബാബു വിവാഹിതയായി. കരക്കിന്റെ തന്നെ സാമർത്ഥ്യശാസ്ത്രം എന്ന വെബ് സീരീസിന്റെ ഛായാഗ്രഹകൻ അഖിൽ സേവ്യറാണ് വരൻ. മർത്ഥ്യശാസ്ത്രത്തിന്റെ സെറ്റിൽ നിന്ന് തുടങ്ങിയ സൗഹൃദം പ്രണയമാകുകയും അത് വിവാഹത്തിലെത്തുകയുമായിരുന്നു. ആദ്യരാത്രി, ഗാനഗന്ധർവൻ, മിന്നൽ മുരളി എന്നീ ചിത്രങ്ങളിലും സ്‌നേഹബാബു വേഷമിട്ടിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇന്റീരിയർ ഡിസൈനിങ് പഠനകാലത്ത് ചെയ്ത ടിക് ടോക് വീഡിയോകളിലൂടെയാണ് സ്‌നേഹ വെബ് സീരീസിലെത്തിയത്. ഗ്രേസി-ബാബു ദമ്പതികളുടെ മകളായി 1997 മെയ് 18ന്…

Read More

നാലുവയസുകാരനായ മകനെ കൊലപ്പെടുത്തി ബാഗിനുള്ളിലാക്കി കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമം; രക്തക്കറ തുമ്പായി; ബിസിനസുകാരിയായ യുവതി പിടിയില്‍

ബംഗളുരു: നാലുവയസുകാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ ബിസിനസുകാരിയായ യുവതി പിടിയിൽ. ബാഗിനുള്ളിലാക്കി ഗോവയിൽ നിന്ന് കർണാടകയിലേക്ക് മടങ്ങുന്നതിനിടെയാണ് യുവതി പിടിയിലായത്. 39കാരിയായ സൂചന സേതാണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ യുവതി ഹോട്ടൽ മുറി ചെക്കൗട്ട് ചെയ്ത ശേഷം റൂം വൃത്തിയാക്കുന്നതിനിടെ ജോലിക്കാരൻ രക്തക്കറ കണ്ടെത്തിയതോടെയാണ് കൊലപാതകത്തിൻ്റെ ചുരുളഴഞ്ഞിത്. യുവതി ഹോട്ടലിൽ നിന്ന് മടങ്ങിയതിന് പിന്നാലെ വിവരം ഗോവൻ പൊലീസ് കർണാടക പൊലീസിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഐമംഗല പൊലീസ് യുവതിയെ പിടികൂടുകയായിരുന്നു. തുടർന്ന് ഗോവൻ പൊലീസ് സ്ഥലത്തെത്തി…

Read More

വിദ്യാർഥികളുടെ യാത്രയയപ്പ് യോഗത്തിൽ സംസാരിക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു

തൃശൂർ: കൊരട്ടിയിൽ അധ്യാപിക യാത്രയയപ്പ് യോഗത്തിൽ സംസാരിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു. രമ്യ ജോസ് (41) ആണ് മരിച്ചത്. എൽഎഫ്സ‌ി എച്എസ്എസിലെ പ്ലസ് ടു സയൻസ് ക്ലാസുകൾ അവസാനിച്ചതിനെ തുടർന്നു വിദ്യാർഥികൾക്ക് നൽകിയ യാത്രയയപ്പ് യോഗത്തിൽ പ്രസം ഗിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ജീവിതത്തിൽ ശരിയും തെറ്റും സ്വയം കണ്ടെത്താൻ നിങ്ങൾക്ക് കഴിയണം. തീരുമാനിക്കേണ്ടത് നിങ്ങൾ തന്നെയാണ്. ആരും ചിലപ്പോൾ തിരുത്താനുണ്ടായേക്കില്ല. ജീവിതത്തിൽ മാതാപിതാക്കളുടേയും ഗുരുക്കൻമാരുടേയും കണ്ണീരു വീഴ്ത്താൻ ഇടവരുത്തരുത്. അവസാനമായി തനിക്ക് ഇക്കാര്യമാണ് പറയാനുള്ളത്. രമ്യ തന്റെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial