
നിലമ്പൂരിൽ വീണ്ടും കരടിയിറങ്ങി; ഒരു മാസമായി ശല്യം രൂക്ഷമെന്ന് നാട്ടുകാർ
മലപ്പുറം: മലപ്പുറം നിലമ്പൂർ പൂക്കോട്ടുംപാടത്ത് പതിവായി പ്രദേശത്തിറങ്ങി ഭീതിപരത്തുന്ന കരടി വീണ്ടും വന്നെന്ന് പ്രദേശവാസികള്‍. ഇന്നലെ രാത്രി 11 ഓടെയാണ് ഒരു യാത്രക്കാരന്‍ കരടിയെ കണ്ടത്. റബ്ബര്‍ തോട്ടങ്ങളില്‍ വ്യാപകമായ തേന്‍ കൃഷി ചെയ്യുന്ന പ്രദേശമാണിത്. ഇവിടെ എത്തുന്ന കരടി ഓരോ തവണയും തേന്‍ പെട്ടികള്‍ വ്യാപകമായി നശിപ്പിക്കാറാണുള്ളത്. ഒരു മാസമായി പ്രദേശത്ത് കരടി ശല്യമുണ്ട്. തേന്‍ പെട്ടികള്‍ തകര്‍ത്തശേഷം തേന്‍ കുടിച്ചശേഷമാണ് കരടി സ്ഥലത്തുനിന്നും പോകാറുള്ളത്. പലപ്പോഴായി കരടി ഇറങ്ങി കൃഷിനാശമുണ്ടാക്കുന്നതും ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. കരടിയിറങ്ങിയ…