Headlines

ഒന്നര വയസ്സുകാരനെ കിണറിലെറിഞ്ഞു കൊന്ന കേസ്; പ്രതി മഞ്ചു റിമാ​ന്റിൽ

തിരുവനന്തപുരം: ഒന്നര വയസ്സുകാരനെ കിണറ്റിലെറിഞ്ഞു കൊന്ന കേസിലെ പ്രതി റിമാ​ന്റിൽ. കാട്ടാക്കട കോടതിയാണ് മഞ്ചുവെന്ന് വിളിക്കുന്ന ബിന്ദു(36)വിനെ റിമാ​ന്റ് ചെയ്തത്. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയുടെ സഹോദരിയാണ് ഉറിയാക്കോട് സൈമണ്‍റോഡ് അറുതലാംപാട് തത്ത്വമസിയില്‍ വാടകയ്ക്കു താമസിക്കുന്ന മഞ്ചു. ഇവരുടെ മൂത്ത സഹോദാരി സിന്ധുവിന്റെ മകന്‍ അനന്തനിനെയാണ് പ്രതി കൊലപ്പെടുത്തിയത്. 2015-മുതല്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയില്‍ കഴിയുകയാണ് മഞ്ചുവെന്ന് പൊലീസ് പറയുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് പിന്നീട് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഇതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറയുന്നു. നാലാം തീയതി…

Read More

പന്തളം രാജകുടുംബാംഗം ചോതിനാൾ അംബിക തമ്പുരാട്ടി അന്തരിച്ചു; പന്തളം ക്ഷേത്രം 11 ദിവസം അടച്ചിടും, തിരുവാഭരണ ഘോഷയാത്രയ്ക്ക് മുടക്കമില്ല

പത്തനംതിട്ട: പന്തളം രാജകുടുംബാംഗം ചോതിനാൾ അംബിക തമ്പുരാട്ടി (നന്ദിനി 76) അന്തരിച്ചു. ഇന്ന് പുലർച്ചെ 5.20 നായിരുന്നു അന്ത്യം. കൈപ്പുഴ തെക്കേമുറി കൊട്ടാരത്തില്‍ മൂലം താള്‍ ലക്ഷ്മി തമ്പുരാട്ടിയുടെയും കടിയക്കോല്‍ ശങ്കരനാരായണന്‍ നമ്പൂതിരിയുടെയും മകളാണ്. മാവേലിക്കര ഗ്രാമത്തില്‍ കൊട്ടാരത്തില്‍ നന്ദകുമാര്‍ വര്‍മയാണ് ഭര്‍ത്താവ്. പന്തളം ക്ഷേത്രം 11 ദിവസം അടച്ചിടും. ജനുവരി 17 ബുധനാഴ്ച ശുദ്ധി ക്രിയകൾക്ക് ശേഷമായിരിക്കും തുറക്കുക. അതുവരെ ഘോഷയാത്രത്തിലെ തിരുവാഭരണ ദര്‍ശനം ഉണ്ടാവില്ല. അതേസമയം, തിരുവാഭരണ ഘോഷയാത്രക്ക് മുടക്കം ഉണ്ടാവില്ല. എന്നാല്‍, രാജപ്രതിനിധി…

Read More

മാട്രിമോണിയിലൂടെ പരിചയം, കോഴിക്കോട്ടെ ഫ്ലാറ്റിൽ ഒരുമിച്ച് താമസം, പീഡനം; 19 ലക്ഷവും സ്വർണവും തട്ടി; കേസ്

കോഴിക്കോട് : വിവാഹ വാഗ്ദാനം നല്‍കി മൈസൂര്‍ സ്വദേശിയായ യുവതിയെ പീഡിപ്പിച്ചെന്നും പണം തട്ടിയെന്നുമുളള പരാതിയില്‍ കോഴിക്കോട് സ്വദേശിക്കെതിരെ കേസ്. കോഴിക്കോട് പന്തീരങ്കാവിലെ ഫ്ളാറ്റില്‍ വച്ച് തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പന്തീരങ്കാവ് പൊലീസ് അറിയിച്ചു. ബംഗളൂരുവിൽ എഞ്ചിനീയറായ വിവാഹമോചിതയായ യുവതിയുടെ പരാതിയിലാണ് കോഴിക്കോട് സ്വദേശിയായ അക്ഷയ്ക്കെതിരെ പന്തീരങ്കാവ് പൊലീസ് കേസ് എടുത്തത്. മാട്രിമോണിയൽ സെറ്റ് വഴിയാണ് ഇരുവരും പരിചയത്തിലായത്. തുടർന്ന് അക്ഷയ് വിവാഹാഭ്യർഥന നടത്തി. തുടര്‍ന്ന് ഇയാളുടെ നിർബന്ധപ്രകാരം ഇരുവരും ഒരുമിച്ച്…

Read More

പ്രധാനമന്ത്രിയുടെ പരിപാടി; തേക്കിന്‍കാട് മൈതാനത്തെ ആല്‍മരച്ചില്ലകള്‍ മുറിച്ചതില്‍ വിശദീകരണം തേടി ഹൈക്കോടതി 

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശൂരിലെ പരിപാടിക്ക് വേണ്ടി തേക്കിൻകാട് മൈതാനത്തെ ആൽമരത്തിന്റെ ചില്ലകൾ മുറിച്ച സംഭവത്തിൽ ഹൈക്കോടതി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ വിശദീകരണം തേടി. മൈതാനവുമായി ബന്ധപ്പെട്ട മറ്റൊരു ഹർജി പരിഗണിക്കവേ ചില്ല മുറിച്ച ദൃശ്യങ്ങൾ കോടതി ദേവസ്വം ബോർഡ് അഭിഭാഷകന് കൈമാറി വിശദീകരണം തേടുകയായിരുന്നു. ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്റ്റിസ് ജി ശിരീഷും അടങ്ങിയ ദേവസ്വം ബെഞ്ചാണ് വിഷയം പരിഗണിച്ചത്. മഹിളാമോർച്ചയുടെ സ്ത്രീശക്തി സംഗമത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ബുധനാഴ്‌ച തേക്കിൻകാട് മൈതാനത്തെത്തിയത്. ഇതിനായി സൗകര്യമൊരുക്കാനായാണ്…

Read More

വിമാനാപകടം; ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും 2 മക്കളും മരിച്ചു

ലോസ് ഏയ്ഞ്ചൽസ്: ഹോളിവുഡ് നടൻ ക്രിസ്റ്റിയൻ ഒലിവറും രണ്ടു പെൺമക്കളും വാഹനാപകടത്തിൽ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം കരീബിയന്‍ കടലില്‍ പതിച്ചാണ് അപകടം. ടേക്ക്ഓഫിനു പിന്നാലെ കരീബിയൻ കടലിൽ പതിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. 51കാരനായ ഒലിവറിനൊപ്പം മക്കളായ മെഡിറ്റ (10), അനിക് (12), പൈലറ്റ് റോബർട്ട് ഷാസ് എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ചയാണ് അപകടം നടന്നത്. മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാർഡും സംഭവ സ്ഥലത്തേക്ക് ഉടനെ എത്തിയെങ്കിലും ആരെയും രക്ഷിക്കാനായില്ല. 2006ൽ പുറത്തിറങ്ങിയ ‘ദ് ഗുഡ് ജർമൻ’ എന്ന…

Read More

‘തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികൾ’; ചാനൽ ചർച്ചയിലെ വിവാദ പരാമർശത്തിൽ ഉമർ ഫൈസി മുക്കത്തിനെതിരെ കേസ്

കോഴിക്കോട്: സ്വകാര്യ ചാനൽ ചർച്ചക്കിടെ തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികളാണെന്ന് പരസ്യ പ്രസ്താവന നടത്തിയ സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ കേസ്. വനിതാ അവകാശ പ്രവർത്തക വി.പി സുഹറ നൽകിയ പരാതിയിൽ കോഴിക്കോട് നടക്കാവ് പോലീസാണ് കേസെടുത്തത്. മതസ്പർധ സൃഷ്ടിച്ചു, മതവികാരം വ്രണപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഐപിസി 295 എ, 298 വകുപ്പുകൾ പ്രകാരമാണ് കേസ്. സംഭവത്തിൽ ദിവസങ്ങൾക്കു മുൻപ് പരാതി നൽകിയെങ്കിലും ഇപ്പോഴാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സിപിഎം സംസ്ഥാന സമിതി…

Read More

എഐടിയുസി സംസ്ഥാന സമ്മേളനം സമാപിച്ചു;ടി ജെ ആഞ്ചലോസ് പ്രസിഡൻ്റ്, കെ പി രാജേന്ദ്രൻ ജനറൽ സെക്രട്ടറി

കൊച്ചി: എ ഐ ടി യു സി 18-ാംമത് സംസ്ഥാന്ന സമ്മേളനം സമാപിച്ചു. പ്രസിഡൻറായി ടി ജെ ആഞ്ചലോസ് ,ജനറൽ സെക്രട്ടറിയായി കെ പി രാജേന്ദ്രൻ , ട്രഷറായി പി സുബ്രഹ്മണ്യൻ എന്നിവരെ തെരഞ്ഞെടുത്തു.വൈസ് പ്രസിഡൻറുമാരായി വിജയൻ കുനിശ്ശേരി , വാഴൂർ സോമൻ , പി രാജു , കെ പി ശങ്കരദാസ് , താവം ബാലകൃഷ്ണൻ , കെ വി കൃഷ്ണൻ , പി കെ മൂർത്തി , കെ മല്ലിക , കെ എസ്…

Read More

ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ രാജ്യസഭയിലേക്ക്

ഡൽഹി വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ സ്വാതി മലിവാൾ രാജ്യസഭയിലേക്ക്. ഒഴിവുള്ള മൂന്ന് സീറ്റുകളിലൊന്നിൽ സ്വാതിയെ മത്സരിപ്പിക്കാൻ ആം ആദ്‌മി പാർട്ടി തീരുമാനിച്ചു. നിലവിലെ എംപിമാരായ എൻ.ഡി ഗുപ്തയും മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന സഞ്ജയ് സിംഗും വീണ്ടും മത്സരിക്കും. ആം ആദ്‌മി പാർട്ടി രാഷ്ട്രീയകാര്യ സമിതിയുടേതാണ് തീരുമാനം. സുശീൽ കുമാർ ഗുപ്തയ്ക്‌ക് പകരമാണ് സ്വാതി മലിവാളിനെ സ്ഥാനാർത്ഥിയാക്കുന്നത്. ഹരിയാന തെരഞ്ഞെടുപ്പ് ചുമതല സുശീൽ കുമാർ ഗുപ്തയ്ക്ക്‌കാണ്. സംസ്ഥാനത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് സുശീൽ ഗുപ്ത പാർട്ടിയെ അറിയിച്ചിരുന്നു. ഡൽഹി…

Read More

കേരളത്തില്‍ ഇടിമന്നലോടെ 3 ദിവസം അതിശക്തമായ മഴ; നാളെ 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: തെക്കുകിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനം മൂലം കേരളത്തില്‍ 5,6,7 തീയതികളില്‍ ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബിക്കടലില്‍ ലക്ഷദ്വീപിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിക്ക് പുറമേ ലക്ഷദ്വീപ് മുതല്‍ വടക്കന്‍ കൊങ്കണ്‍ വരെ ഒരു ന്യൂനമര്‍ദ്ദ പാത്തിയും സ്ഥിതി ചെയുന്നുണ്ട്. ഇന്ന്…

Read More

ആറുവയസ്സുകാരിയുടെ സ്വർണവള കാണാതായി; തിരച്ചിലിനൊടുവിൽ കണ്ടെത്തിയത് കാക്കക്കൂട്ടിൽ നിന്ന്

കോഴിക്കോട്: റോക്കറ്റിന്റെ വേ​ഗതയിലാണ് സ്വര്‍ണവില ഇപ്പോൾ ഉയരുന്നത്. ഈ സമയത്ത് സ്വർണം നഷ്ടമായാല്‍ നമ്മള്‍ എവിടെയെല്ലാം തിരയും? എന്നാൽ കോഴിക്കോട് അതിശയത്തിലാഴ്ത്തിയ ഒരു സംഭവമാണ് ഉണ്ടായത്. കാണാതായ വള അന്വേഷിച്ച് അവസാനം കിട്ടിയത് കാക്കക്കൂട്ടിൽ നിന്ന്. കാപ്പാട് സ്വദേശികളായ കണ്ണന്‍കടവ് പരീക്കണ്ടി പറമ്പില്‍ നസീറിന്റെയും ഷരീഫയുടെയും ആറുവയസ്സുകാരിയായ മകള്‍ ഫാത്തിമ ഹൈഫയുടെ വളയാണ് കാണാതായത്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി ആഭരണങ്ങള്‍ തിരഞ്ഞപ്പോഴാണ് കുട്ടിയുടെ മാലയും വളയും കാണാനില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. വീട് മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും ആഭരണങ്ങള്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial