Headlines

ടൂറിസ്റ്റ് ഡ്രൈവർമാർക്ക് ഹോട്ടലുകളിൽ വിശ്രമ സൗകര്യങ്ങൾ ഒരുക്കണം; ഉന്നതതല യോഗം ചേർന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ടൂറിസ്റ്റ് ഡ്രൈവർമാർക്ക് ഹോട്ടലുകളിൽ വിശ്രമ സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യവുമായി ടൂറിസം വകുപ്പുമന്ത്രി പിഎ മുഹമ്മദ് റിയാസ്. വിനോദ സഞ്ചാരികളുമായി എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുമുള്ള സൗകര്യങ്ങള്‍ ഹോട്ടലുകളില്‍ ഉണ്ടാകണം എന്നതാണ് ടൂറിസം വകുപ്പിന്റെ നിലപാട്. വിനോദ സഞ്ചാര വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ഉടനെ തന്നെ കേരളത്തിലെ ടൂറിസ്റ്റ് ടാക്സി തൊഴിലാളികളുടെ പ്രശ്നം ഗൗരവത്തോടെ പരിഗണിക്കുകയും ഉന്നതതല യോഗം ചേർന്ന് പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തിരുന്നു. എന്നാല്‍, ചില ഇടങ്ങളില്‍ പ്രശ്നങ്ങൾ…

Read More

‘വീട്ടിലേക്ക് ഇനി ഉടനില്ല, അടുത്ത വർഷം കാണാം’; എട്ടാം ക്ലാസ് വിദ്യാർത്ഥികളെ കാണ്മാനില്ല; നാടുവിട്ടത് കത്തെഴുതി വച്ച ശേഷം

കൊച്ചി: കത്തെഴുതി വച്ച് എട്ടാം ക്ലാസ് വിദ്യാർഥികളായ മൂന്ന് കുട്ടികൾ നാടുവിട്ടു. എറണാകുളം പുതുവൈപ്പ് സ്വദേശികളായ ആദിത് (13), ആദിഷ് (13), ആഷ്‍വിൻ (13) എന്നിവരെയാണ് കാണാതായത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ വീട് വിട്ടിറങ്ങുകയായിരുന്നു. ഇനി തിരിച്ച് വീട്ടിലേക്ക് ഉടനില്ലെന്നും അടുത്ത വർഷം കാണാമെന്നും കത്തിൽ പറയുന്നു. ആദിത്താണ് വീട്ടിൽ കത്തെഴുതി വെച്ചത്. മൂന്ന് പേരും ചുവന്ന നിറത്തിലുള്ള ടീ ഷർട്ടാണ് ധരിച്ചിരിക്കുന്നത്. കണ്ടുകിട്ടുന്നവർ വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. ഫോൺ നമ്പർ: 9497987119, 9497980482,…

Read More

ഓപ്പറേഷന്‍ അമൃത്; ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ പരിശോധനകള്‍ ആരംഭിക്കുമെന്ന് വീണാ ജോര്‍ജ്

തിരവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ പുതിയ പദ്ധതി. സംസ്ഥാനത്ത് ഓപ്പറേഷന്‍ അമൃത് എന്ന പേരിലാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധനകള്‍ ആരംഭിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഏതെങ്കിലും ഫാര്‍മസികള്‍ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും വിവരം നല്‍കാവുന്നതാണ്. പൊതുജന പങ്കാളിത്തോടെയായിരിക്കും ഇത് നടപ്പിലാക്കുന്നതെന്നും വീണാ ജോര്‍ജ് പറഞ്ഞു. ഡ്രഗ്സ് കണ്‍ട്രോളര്‍ നിയോഗിക്കുന്ന പ്രത്യേക സ്‌ക്വാഡും ഈ രഹസ്യ ഓപ്പറേഷന്റെ ഭാഗമാകും. ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നതിന്റെ വിവരങ്ങള്‍ കൃത്യമായി ഫാര്‍മസികള്‍ സൂക്ഷിക്കേണ്ടതാണ്. ‘ഡോക്ടറുടെ കുറിപ്പടിയില്ലാതെ…

Read More

മൂന്നാറില്‍ 12 കാരിയെ പീഡിപ്പിച്ചശേഷം മുങ്ങിയ പ്രതി പിടിയില്‍

മൂന്നാർ: മൂന്നാറിൽ ഇതരസംസ്ഥാനതൊഴിലാളിയുടെ 12 കാരിയായ മകളെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായി. ഝാർഖണ്ഡ് സ്വദേശി സെലാൻ ആണ് പിടിയിലായത്. ബോഡിമെട്ടിൽ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയത്. സംഭവം നടന്ന് അഞ്ചു ദിവസത്തിന് ശേഷമാണ് പ്രതി വലയിലായത്. കൃത്യത്തിന് പിന്നാലെ ഒളിവിൽ പോയ സെലാനും ഭാര്യ സുമരി ബർജോയെയും കണ്ടെത്തുന്നതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മൂന്നാർ ചിട്ടിവാര എസ്റ്റേറ്റിൽ വെച്ചായിരുന്നു സംഭവം. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് പ്രതി 12കാരിയെ കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു….

Read More

ഗ്രോ ബാഗിൽ കൃഷിനടത്തിയത് പതിമൂന്ന് കഞ്ചാവ് ചെടികൾ; യുവാവിനെ പിടികൂടി പൊലീസ്

കൊച്ചി: എറണാകുളം വഴിക്കുളങ്ങരയിൽ ഗ്രോ ബാഗിൽ കഞ്ചാവ് കൃഷിനടത്തിയ യുവാവിനെ പൊലീസ് പിടികൂടി. പതിമൂന്ന് കഞ്ചാവ് ചെടികളാണ് പരിശോധനയിൽ കണ്ടെത്തിയത്. എറണാകുളം റൂറൽ എസ്പിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് നോർത്ത് പറവൂർ സ്വദേശി സുധീഷിനെ പറവൂർ പൊലീസ് പിടികൂടിയത്. വഴിക്കുളങ്ങരയിൽ ഓട്ടോ വര്‍ക്ക് ഷോപ്പ് വാടകയ്ക്കെടുത്ത് നടത്തുകയാണ് പിടിയിലായ പ്രതി. വർക്ക് ഷോപ്പിന് സമീപം ആളൊഴിഞ്ഞ ഭാഗത്താണ് കഞ്ചാവ് നട്ടുവളർത്തിയത്. മൂന്ന് ഗ്രോ ബാഗുകളിലായി പന്ത്രണ്ട് കഞ്ചാവ് ചെടിയും തറയിൽ ഒരെണ്ണവുമായിരുന്നു നട്ടത്. രണ്ട്…

Read More

മഥുര ഈദ്ഗാഹ് പള്ളി പൊളിച്ച് കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: മഥുര ഷാഹി ഈദ്ഗാഹ് പള്ളിയെ കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോടു ചേർന്നുള്ള പള്ളിയിൽ ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേ നടത്താൻ നിർദേശിക്കണമെന്നും പള്ളി പൊളിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇസ്ലാമിൽ പള്ളി അനിവാര്യമല്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. സുപ്രീം കോടതി അഭിഭാഷകനായ മഹേക് മഹേശ്വരിയാണ് ഹർജി നൽകിയിരുന്നത്. ഇതേ വിഷയത്തിൽ മറ്റൊരു ഹർജി കോടതികളുടെ പരിഗണനയിലുണ്ടെന്നും അതിനാൽ പൊതുതാത്പര്യ ഹർജിയായി ഈ വിഷയം കോടതിക്ക് പരിഗണിക്കാൻ…

Read More

ആലപ്പുഴയിലെ പശുക്കൾക്ക് അജ്ഞാത രോ​ഗം; ഒരാഴ്ചക്കിടെ ചത്തുപോയത് മൂന്ന് പശുക്കൾ

ആലപ്പുഴ: ആലപ്പുഴയിലെ പശുക്കളെ അജ്ഞാത രോ​ഗം ബാധിച്ചു. ഹരിപ്പാട് താമല്ലാക്കൽ വടക്ക് സ്വദേശിനി ഭാമിനിയുടെ പശുക്കൾക്കാണ് രോഗം പിടിപ്പെട്ടത്. ഒരാഴ്ചക്കിടെ ഇവരുടെ മൂന്നു പശുക്കളാണ് ചത്തുപോയത്. മറ്റ് അഞ്ച് പശുക്കളെയും ഇതേ രോഗം ബാധിച്ചിരിക്കുകയാണ്. വയർ വീർത്ത് പശുക്കൾ ചത്തു വീഴുന്നുവെന്ന് ഉടമ വ്യക്തമാക്കുന്നു. പരിശോധന നടത്തിയിട്ട് റിപ്പോർട്ട് കിട്ടിയില്ലെന്നും ഇവർ വ്യക്തമാക്കി. പ്രദേശത്ത് മറ്റു പശുക്കൾക്കും ഇതേ രോഗലക്ഷണം കണ്ടുവരുന്നുണ്ട്.

Read More

ബഹിരാകാശത്ത് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ഐഎസ്ആര്‍ഒയുടെ പരീക്ഷണം വിജയകരം

ചെന്നൈ: ബഹിരാകാശത്ത് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ഐഎസ്ആര്‍ഒയുടെ പരീക്ഷണം വിജയകരം. ഫ്യുവല്‍ സെല്‍ പവര്‍ സിസ്റ്റം (എഫ്‌സിപിഎസ്) പരീക്ഷണമാണ് വിജയം കണ്ടത്. 350 കിലോമീറ്റര്‍ ഉയരത്തില്‍ 180 വാള്‍ട്ട് വൈദ്യുതിയാണ് ഫ്യുവല്‍ സെല്‍ ഉല്‍പാദിപ്പിച്ചത്. ഇസ്റോയുടെ വിക്രം സാരാഭായ് സ്പേസ് സെന്റര്‍ (വിഎസ്എസ്സി) ആണ് ഫ്യുവല്‍ സെല്‍ നിര്‍മിച്ചത്. പുതുവര്‍ഷ ദിനത്തില്‍ ദൗത്യം പിഎസ്എല്‍വി സി 58 എക്‌സ്‌പോസാറ്റ് (എക്‌സ്‌റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ്) റോക്കറ്റ് വിക്ഷേപിച്ചിരുന്നു. ഈ റോക്കറ്റിന്റെ അവസാന ഭാഗത്ത് പിഒഇഎം എന്ന മൊഡ്യൂളുണ്ടായിരുന്നു. ഈ മൊഡ്യൂളിലാണ്…

Read More

തട്ടമിടാത്തവരൊക്കെ അഴിഞ്ഞാട്ടക്കാരികള്‍’; പരാമര്‍ശത്തില്‍ ഉമര്‍ ഫൈസിക്കെതിരെ കേസ്, ജാമ്യമില്ലാ കുറ്റം

കോഴിക്കോട്: തട്ടമിടാത്തവരൊക്കെ അഴിഞ്ഞാട്ടക്കാരികളാണെന്ന പരാമർശത്തിൽ സമസ്‌ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ കേസെടുത്തു. വനിത അവകാശ പ്രവർത്തക വി പി സുഹറ നൽകിയ പരാതിയിലാണ് നടക്കാവ് പൊലീസ് കേസെടുത്തത്. മതസ്‌പർധ ഉണ്ടാക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. ഐപിസി 295 എ, 298 എന്നീ വകുപ്പാണ് ചുമത്തിയത്. തട്ടമിടാത്ത സ്ത്രീകളെ അവഹേളിച്ച ഉമർ ഫൈസിക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് വി പി സുഹറ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് കഴിഞ്ഞ ഒക്ടോബറിലാണ് പരാതി നൽകിയത്….

Read More

മൂന്ന് മാസത്തെ പരിശീലനം; ഒടുവിൽ പെരിയാറിന് കുറുകെ നീന്തി കടന്നു; ആ റെക്കോർഡ് ഇനി അഞ്ചുവയസുകാരന് സ്വന്തം

ആലുവ: പെരിയാറിന് കുറുകെ നീന്തിക്കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന റെക്കോർഡ് ഇനി ആലുവ സ്വദേശി മുഹമ്മദ് കയ്യിസിന് സ്വന്തം. ‘ഇനിയൊരു മുങ്ങിമരണം സംഭവിക്കാതിരിക്കട്ടെ എല്ലാവരും നീന്തൽ പരിശീലിക്കൂ’ എന്ന സന്ദേശവുമായി മണപ്പുറം മണ്ഡപം കടവിൽ നിന്ന് ദേശം കടവിലേക്ക് 780 മീറ്ററാണ് അഞ്ചുവയസുകാരൻ നീന്തി കടന്നത്. മൂന്ന് മാസത്തെ പരിശീലനത്തോടുവിലാണ് മുഹമ്മദ് കയ്യിസ് പെരിയാർ നീന്തി കടന്നത്. 14 വർഷമായി മണപ്പുറം ദേശം കടവിൽ നീന്തൽ പരിശീലിപ്പിക്കുന്ന സജി വാളശ്ശേരിലിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി അൻവർ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial