ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ; അംബാനിയെ പിന്നിലാക്കി അദാനി

രാജ്യത്തെ ഏറ്റവും കൂടുതൽ സമ്പത്തിന് ഉടമയെന്ന സ്ഥാനം മുകേഷ് അംബാനിയില്‍നിന്ന് തിരികെ പിടിച്ച് ഗൗതം അദാനി. ഇതോടെ ബ്ലൂംബര്‍ഗിന്റെ ലോക സമ്പന്ന പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണിപ്പോൾ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. മുകേഷ് അംബാനിയാകട്ടെ പതിമൂന്നാം സ്ഥാനത്തും. പട്ടിക പ്രകാരം അദാനിയുടെ മൊത്തം ആസ്തി 8,11,836 കോടി രൂപ (97.6 ബില്യണ്‍ ഡോളര്‍)ആണ്. അംബാനിയുടേത് 8,06,845 കോടി രൂപ (97 ബില്യണ്‍ ഡോളര്‍)യും. കഴിഞ്ഞ ഡിസംബറില്‍ 4.41 ബില്യണ്‍ ഡോളറിന്റെ നേട്ടവുമായി ബ്ലൂംബര്‍ഗിന്റെ പട്ടികയില്‍ അദാനി…

Read More

കെഎസ്ആർടിസിയിൽ സാമ്പത്തിക തട്ടിപ്പ് നടത്തയ കേസ്; സിഐടിയു സംസ്ഥാന സെക്രട്ടറിക്ക് സസ്പെൻഷൻ

കൊച്ചി: കെഎസ്ആർടിസിയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ സി.ഐ.ടി.യു നേതാവിന് സസ്പെൻഷൻ. എറണാകുളം പെരുമ്പാവൂർ ഡിപ്പോയിലെ സ്പെഷ്യൽ അസിസ്റ്റന്റും സി.ഐ.ടി.യുവിന്റെ സംസ്ഥാന സെക്രട്ടറിയുമായ സജിത്ത് കുമാർ ടി എസിനെയാണ് സസ്പെൻഡ് ചെയ്തത്. ജിലൻസ് അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

Read More

കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഹാപ്പിനസ് പാര്‍ക്ക് ഒരുങ്ങുന്നു

തിരുവനന്തപുരം: കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഹാപ്പിനസ് പാര്‍ക്ക് ഒരുങ്ങുന്നു. തദ്ദേശ ഭരണ വകുപ്പിന്റേതാണ് തീരുമാനം. പാര്‍ക്കിനായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ 50 സെന്റ് ഭൂമിയെങ്കിലും കണ്ടെത്താന്‍ നിര്‍ദേശം നല്‍കി. സ്‌പോണ്‍സര്‍ഷിപ്പിലൂടെ ഫണ്ട് ശേഖരിക്കാന്‍ അനുമതി. ജനങ്ങള്‍ക്ക് ഉല്ലസിക്കാനായി പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഒരു പാര്‍ക്ക് എന്നതാണ് സര്ക്കാര്‍ ലക്ഷ്യം. മാസത്തില്‍ ഒരു ദിവസം ഹാപ്പിനസ് ഡേ ആഘോഷിക്കണം എന്നും സര്‍ക്കാര്‍ നിര്‍ദേശം. കലാപരിപാടികളും ഫുഡ് ഫെസ്റ്റും ഉണ്ടാകും. ഹാപ്പിനസ് പാര്‍ക്കിനായുള്ള സ്ഥലം തദ്ദേശ സ്വയം ഭരണ വകുപ്പ് കണ്ടെത്തണം…

Read More

വൈദികർക്ക് കർശന നിർദേശങ്ങളുമായി ഓർത്തഡോക്സ് സഭ

നിലയ്ക്കൽ ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യന്‍റെ ബിജെപി പ്രവേശനവും തുടർന്നുള്ള വിവാദങ്ങൾക്കും പിന്നാലെ വൈദികർക്ക് കർശന നിർദേശങ്ങളുമായി ഓർത്തഡോക്സ് സഭ.നേതൃത്വത്തിന്‍റെ അനുമതി വാങ്ങാതെ മാധ്യമങ്ങളിൽ വൈദികർ അഭിപ്രായം പറയരുതെന്നാണ് നിർദ്ദേശം. വിഴുപ്പലക്കൽ സംസ്കാരം പൗരോഹിത്യത്തിൽ നിന്ന് ആരും പ്രതീക്ഷിക്കുന്നില്ലെന്നാണ് വൈദിക ട്രസ്റ്റി വാട്സ്അപ് വഴി നൽകിയ നിർദ്ദേശത്തിൽ പറയുന്നത്. ഫാ. ഷൈജു കുര്യനെതിരെ പൊലീസിൽ എത്തിയ പരാതി അടക്കം വിവാദമായതോടെയാണ് നേതൃത്വത്തിന്‍റെ ഇടപെടൽ. മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട് വൈദികസ്ഥാനത്തുള്ളവർ അഭിപ്രായം പറയുന്നതിന് മുമ്പ് സഭാ നേതൃത്വത്തിൽ നിന്നോ…

Read More

പന്ത്രണ്ടുവയസുകാരിയുടെ ഭ്രൂണത്തിന് 34 ആഴ്ച്ച പ്രായം; ഗർഭഛിദ്ര അപേക്ഷ തള്ളി ഹൈക്കോടതി

കൊച്ചി: ഗർഭഛിദ്രം നടത്താൻ അനുമതി തേടിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അപേക്ഷ കേരള ഹൈക്കോടതി തള്ളി. 34 ആഴ്ച്ച ഭ്രൂണത്തിന് പ്രായം ഉണ്ടെന്ന് തെളിഞ്ഞതിനാലാണ് അപേക്ഷ കോടതി നിരസിച്ചത്. പൂർണ വളർച്ചയെത്തിയ ഭ്രൂണം കളയുന്നത് പന്ത്രണ്ടുവയസുകാരിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടികാട്ടിയാണ് ഗർഭഛിദ്രത്തിന് അനുമതി നൽകാത്തതെന്ന് കോടതി അറിയിച്ചു. പ്രായപൂർത്തിയാകാത്ത സഹോദരനുമായുള്ള ലൈംഗിക ബന്ധത്തിലൂടെയാണ് 12 വയസുകാരി ഗർഭിണിയായത്. കഴിഞ്ഞ മാസം 22 നാണ് ഗർഭഛിദ്രത്തിന് അനുമതി തേടി പെൺകുട്ടി കോടതയിലെത്തിയതെന്നും പി ടി ഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്….

Read More

മണിപ്പൂരിനെ പറ്റി പറയാൻ നാവനങ്ങിയില്ലെങ്കില്‍ നമ്മള്‍ കോംപ്രമൈസ് ചെയ്യുകയാണ് ‘മോദിയുടെ വിരുന്നില്‍ പങ്കെടുത്തഅവർക്കെതിരെ കടുത്ത വിമര്‍ശനവുമായി മര്‍ത്തോമ ബിഷപ്പ്

അടൂര്‍: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത സഭാധ്യക്ഷന്മാര്‍ക്കെതിരെ വിമര്‍ശനവുമായി മാര്‍ത്തോമ്മാ സഭ അമേരിക്കൻ ഭദ്രാസനാധിപൻ ബിഷപ്പ് ഡോ.ഏബ്രഹാം മാര്‍ പൗലോസ് രംഗത്ത്. പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങ് മനോഹരമായ പരിപാടിയായിരുന്നു. എന്നാല്‍ ഞങ്ങള്‍ ഹ്യദയം നുറുങ്ങുന്ന വേദനയിലായിരുന്നു . മണിപ്പൂര്‍ പോലെയുള്ള സംഭവങ്ങള്‍ നിരന്തരമായി നടക്കുമ്പോള്‍ പറയേണ്ട കാര്യങ്ങള്‍ പറയേണ്ട വിധത്തില്‍ ധൈര്യത്തോടെ ബന്ധപ്പെട്ടവരോട് പറയാൻ കഴിയണം. ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് പ്രസംഗമധ്യേ ഇക്കാര്യങ്ങള്‍ പറയാമായിരുന്നു. മണിപ്പൂരിലെ ജനങ്ങള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ നമ്മുടെ നാവടങ്ങി പോയെങ്കില്‍ നിശ്ചയമായും നമ്മള്‍ കോംപ്രമൈസ് ചെയ്യുകയാണ്. അതില്‍…

Read More

ടെറസിൽ നിന്ന് വീണ് മധ്യവയസ്കന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; കൊലപാതകമെന്ന് പൊലീസ്, സുഹൃത്ത് പിടിയിൽ

കോഴിക്കോട്: ടെറസിൽ നിന്ന് വീണ് മധ്യവയസ്കന്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. പുതുവത്സര തലേന്നായിരുന്നു സംഭവം. ചികിത്സയിലായിരുന്ന തടമ്പാട്ടു താഴം സ്വദേശി അബ്ദുൽ മജീദ് ഇന്നാണ് മരിച്ചത്. ടെറസിൽ നിന്നും വീണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ മദ്യലഹരിയിൽ സുഹൃത്ത്‌ തള്ളിയിട്ടതാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അബ്ദുൽ മജീദിന്റെ സുഹൃത്ത്‌ അരുണിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. അബ്ദുൽ മജീദ് ഇന്ന് രാവിലെ ആണ് മരിച്ചത്.

Read More

പാടിച്ചിറയിൽ ഇറങ്ങിയ കടുവയെ കണ്ടെത്താൻ ക്യാമറകൾ സ്ഥാപിച്ച് വനംവകുപ്പ്

പുൽപള്ളി: വയനാട് ജില്ലയിൽ പാടിച്ചിറയിൽ ഇറങ്ങിയ കവിതയെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി. പാടിച്ചിറയുടെ പരിസര പ്രദേശങ്ങളിൽ നാട്ടുകാരെ ഭീതിയിലാക്കിയ കടുവയെ കണ്ടെത്താൻ വനംവകുപ്പ് ക്യാമറകൾ സ്ഥാപിച്ചു. പാടിച്ചിറ – സീതാമൗണ്ട്, പാടിച്ചിറ ലൂർദ്കുന്ന്, തറപ്പത്തുകവല– ചൂനാട്ട് കവല എന്നിവിടങ്ങളിലെ തോട്ടങ്ങളിൽ 5 ക്യാമറകളാണു സ്ഥാപിച്ചത്. മുന്‍പു കടുവയെ കണ്ടെന്നു പറയുന്ന സ്ഥലങ്ങളിലാണിവ സ്ഥാപിച്ചിരിക്കുന്നത്. അതേസമയം 2 ദിവസത്തിനു ശേഷം വേണമെങ്കിൽ ക്യാമറ മാറ്റി സ്ഥാപിക്കാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ദിവസം നാട്ടുകാരുടെ സഹകരണത്തോടെ വനപാലകർ പാടിച്ചിറക്കുന്നിലെ വിവിധ…

Read More

യുവാവ് കല്യാണ ആലോചനയിൽ നിന്ന് പിന്മാറി; പിന്നാലെ വ്യാജ പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി; 15 ലക്ഷം തട്ടാൻ ശ്രമിച്ചെന്ന് പരാതി

കാസര്‍കോട്: വിവാഹാലോചയിൽ നിന്ന് പിന്മാറിയതിന് പിന്നാലെ കാഞ്ഞങ്ങാട് സ്വദേശിയും വിദേശത്ത് ബിസിനസുകാരനുമായ യുവാവിനെ വ്യാജ പോക്സോ കേസില്‍ കുടുക്കുമെന്ന് ഭീഷണി. ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന് യുവാവ് പരാതി നൽകി. അഭിഭാഷകനും പൊലീസും ഉള്‍പ്പെടുന്ന സംഘമാണ് ഇതിന് പിന്നിലെന്ന് യുവാവ് ജില്ലാ പൊലീസ് മേധാവിക്കും ഐജിക്കും നൽകിയ പരാതിയിൽ പറയുന്നു. എന്നാല്‍ ആരോപണം തെറ്റാണെന്നും കേസുമായി ബന്ധപ്പെട്ട് മാത്രമാണ് താന്‍ യുവാവുമായി ബന്ധപ്പെട്ടതെന്നുമാണ് പൊലീസ് ഇന്‍സ്പെക്ടറുടെ വിശദീകരണം. ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ…

Read More

ഒന്നര വയസ്സുകാരനെ കുഞ്ഞമ്മ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തി

കാട്ടാക്കട : പൂവച്ചൽ കൊണ്ണിയൂർ സൈമൺ റോഡിലാണ് സംഭവം.ഒന്നര വയസ്സുള്ള അനന്തനെയാണ് കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മനോനില തെറ്റിയ കുഞ്ഞിന്റെ കുഞ്ഞമ്മയായ മഞ്ജുവാണ് കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞത്.കുഞ്ഞിന്റെ പിതാവ് ശ്രീകണ്ഠന്റെ ആദ്യ ഭാര്യയാണ് മഞ്ജു. രണ്ടാമത്തെ പ്രസവത്തിൽ മഞ്ജുവിന്റെ മനോനില തെറ്റിയതിനെ തുടർന്ന് മഞ്ജുവിന്റെ മൂത്ത സഹോദരിയെ ശ്രീകണ്ഠൻ വിവാഹം കഴിച്ചു. അതിൽ ഉണ്ടായ കുഞ്ഞിനെയാണ് മഞ്ജു കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്. ശ്രീകണ്ഠനും കുടുംബവും ഒന്നരവർഷമായി ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു.കാട്ടാക്കടയിൽ നിന്ന് അഗ്നി രക്ഷാസേന സ്ഥലത്തെത്തി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial