
ഇറാനില്‍ ഇരട്ട സ്‌ഫോടനം; 103 പേര്‍ കൊല്ലപ്പെട്ടു, 140ഓളം പേര്‍ക്ക് പരുക്ക്
തെഹ്‌റാന്‍ | ഇറാനില്‍ ഇരട്ട് സ്‌ഫോടനങ്ങളിലായി 103 പേര്‍ കൊല്ലപ്പെട്ടു. 140ഓളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഭീകരാക്രമണമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കെര്‍മന്‍ പ്രവിശ്യയിലെ ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് മുന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ സ്മാരക കുടീരത്തിന് സമീപത്തായാണ് സ്ഫോടനങ്ങളുണ്ടായത്. സുലൈമാനിയുടെ ചരമവാര്‍ഷികാചരണ ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയ ആയിക്കണക്കിന് പേര്‍ക്കിടയിലാണ് സ്‌ഫോടനമുണ്ടായത്. റിമോട്ട് കണ്‍ട്രോള്‍ ബോംബാണ് പൊട്ടിയത്. പ്രാദേശിക സമയം 3.04 ഓടെയാണ് ആദ്യ സ്‌ഫോടനമുണ്ടായത്. 15…