‘സന്ദേശം ലഭിച്ചു’; അര്‍ജന്റീന കേരളത്തില്‍ കളിക്കാൻ തയ്യാറെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍

തിരുവനന്തപുരം: ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കാനെത്തുന്നു. സന്നദ്ധത അറിയിച്ചുകൊണ്ടുള്ള അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഇ മെയില്‍ ലഭിച്ചതായി സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നേരത്തേ സൗഹൃദമത്സരം കളിക്കാനുള്ള അര്‍ജന്റീനയുടെ ക്ഷണം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നിരസിച്ചിരുന്നു. മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഉയര്‍ന്ന ചെലവായിരുന്നു എ.ഐ.എഫ്.എഫിന്റെ പിന്മാറ്റത്തിന് കാരണമായി പറഞ്ഞിരുന്നത്. ഇതോടെ അര്‍ജന്റീനാ ടീമിനെ സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി…

Read More

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം; പരമ്പര നഷ്ടമാകാതിരിക്കാൻ ഇന്ത്യയ്ക്ക് വിജയം അനിവാര്യം

കേപ്ടൗൺ: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന് ഇന്ന് കേപ്ടൗണിൽ തുടങ്ങും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം ആരംഭിക്കുക. പരമ്പര നഷ്ടമാകാതിരിക്കാൻ ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുക. സ്റ്റാർ സ്പോർട്സും ഡിസ്‌നി പ്ലസ്‌ ഹോട്സ്റ്റാറും വഴി മത്സരം തൽസമയം കാണാം. സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ ഇന്നിംഗ്സിന് പരാജയം വഴങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കൻ മണ്ണിലെ ടെസ്റ്റ് പരമ്പര വിജയമെന്ന മോഹമാണ് സെഞ്ചൂറിയനിലെ തോൽവിയോടെ വീണുടഞ്ഞത്. അതിനാൽ വിജയത്തോടെ സമനില പിടിച്ച് പരമ്പര നഷ്ട‌പ്പെടുന്നത് ഒഴിവാക്കാനാണ് രോഹിത് ശർമ്മയുടേയും സംഘത്തിന്റെയും…

Read More

തലയിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി; കോട്ടയത്ത് യാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം: കെഎസ്ആർടിസി ബസ് തലയിലൂടെ കയറിയിറങ്ങി യാത്രക്കാരന് ദാരുണാന്ത്യം. കോട്ടയം ബസ് സ്റ്റാന്‍റിലാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല .വൈകിട്ട് നാലരയ്ക്ക് ശേഷമായിരുന്നു അപകടം. അപകടത്തിൽ പെട്ടയാൾ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റി. എങ്ങനെയാണ് അപകടം നടന്നതെന്ന് വ്യക്തമല്ല.സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്.

Read More

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; കനത്ത സുരക്ഷയിൽ തൃശൂർ

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് തൃശൂർ താലൂക്ക് പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. മുൻനിശ്ചയപ്രകാരമുള്ള പൊതു പരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും മാറ്റമുണ്ടാകില്ല. ഇന്നത്തെ അവധിക്ക് പകരം ഏതെങ്കിലും ശനിയാഴ്ച പ്രവർത്തി ദിവസമാക്കുമെന്നും കലക്ടർ വി.ആർ.കൃഷ്ണ തേജ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തേക്കിൻകാട് മൈതാനിയിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നതിനാലാണ് തൃശ്ശൂർ താലൂക്കിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചത്. തൃശൂർ താലൂക്കിലും പ്രധാനമന്ത്രിയുടെ യാത്രാപഥത്തിലും പ്രൈവറ്റ് ഹെലികോപ്റ്റർ, ഹെലികാം…

Read More

ജെസ്‌ന തിരോധാനക്കേസ് സിബിഐ അവസാനിപ്പിച്ചു

തിരുവനന്തപുരം: ജെസ്‌ന മരിയ ജെയിംസ് തിരോധാനക്കേസ് സി.ബി.ഐ. അവസാനിപ്പിച്ചു. ജെസ്‌നയെ കണ്ടെത്താനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതോടെയാണ് ക്ലോഷര്‍ റിപ്പോര്‍ട്ട് സി.ബി.ഐ തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. രാജ്യത്തിനകത്തും പുറത്തും നീണ്ട മൂന്ന് വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് സി.ബി.ഐ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. കേസ് അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കോടതി നിലപാട് നിര്‍ണായകമാവും. കേസില്‍ രണ്ടുപേരെ സി.ബി.ഐ. നുണപരിശോധനയക്ക് വിധേയമാക്കിയിരുന്നു. പോലിസും ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചിരുന്നു. തുടര്‍ന്ന് കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് കേസ് സി.ബി.ഐക്ക് വിട്ടത്. ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്നും താമസിക്കുന്ന സ്ഥലം…

Read More

നിരാഹാര സമരം നടത്തിയാല്‍ ഒരു വര്‍ഷം തടവ്

ന്യൂഡൽഹി: ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടാനായി മഹാത്മാ ഗാന്ധിയുടെ സമരമാര്‍ഗ്ഗമായിരുന്നു നിരാഹാര സത്യാഗ്രഹം. ഇപ്പോഴും അത് ആര്‍ക്കും കാര്യമായ ബുദ്ധിമുട്ടില്ലാത്ത ഒരു സമരമാര്‍ഗ്ഗമാണ്. പല ആവശ്യങ്ങളും നേടിയെടുക്കാനായി സ്വയം പട്ടിണി കിടക്കുന്ന സമരമുറ ധാരാളം വ്യക്തികളും സംഘടനകളുമെല്ലാം ഇന്നും പിന്തുടരുന്നുണ്ട്. എന്നാല്‍, ഇനി മുതല്‍ നിരാഹാര സമരം അത്ര നിഷ്‌കളങ്കമല്ല. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കൊണ്ടുവന്ന ഭാരതീയ ന്യായസംഹിത പ്രകാരം നിരാഹാര സമരത്തെ ക്രിമിനല്‍ കുറ്റമാക്കി മാറ്റിയിട്ടുണ്ട്. മരണം വരെ നിരാഹാര നടത്തുമെന്ന് പ്രഖ്യാപിച്ച് സമരത്തിനിറങ്ങുന്നവര്‍ക്കെതിരെ…

Read More

ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് ഉടൻ നടപ്പിലാക്കും; മുഖ്യമന്ത്രി

ഡല്‍ഹി: ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് ഉടൻ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി.ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമാകും ഇതോടെ ഉത്തരാഖണ്ഡ്. റിട്ട.സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലാണ് കരട് ബില്ല് തയ്യാറാക്കിയത്. ഏകീകൃത സിവില്‍ കോഡിന്റെ കരട് തയ്യാറായിട്ടുണ്ടെന്നും വിദഗ്ധ സമിതി ഉടൻ സംസ്ഥാന സര്‍ക്കാരിന് കൈമാറുമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. ഡിസംബര്‍ 23നാണ് ഏകീകൃത സിവില്‍ കോഡ് തയ്യാറാക്കുന്ന വിദഗ്ധ സമിതിയുടെ തീരുമാനങ്ങള്‍ക്ക്…

Read More

പത്ത് പശുക്കളെ വാങ്ങുന്നതിന് പണം നല്‍കും; തൊടുപുഴയിലെ കുട്ടിക്കർഷകർക്ക് സഹായ ഹസ്തവുമായി ലുലു ഗ്രൂപ്പ്

തൊടുപുഴ: തൊടുപുഴയില്‍ കുട്ടിക്കർഷകർക്ക് സഹായവുമായി ലുലു ഗ്രൂപ്പ്. പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തിലാണ് പത്ത് പശുക്കളെ വാങ്ങുന്നതിന് ലുലു ഗ്രൂപ്പ് പണം നൽകുമെന്ന് വാഗ്ദാനം ചെയ്തത്. വീട്ടിലെത്തിയാണ് തുക കൈമാറുന്നത്. നേരത്തെ ജയറാം അഞ്ച് ലക്ഷം രൂപയും മമ്മൂട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നൽകിയിരുന്നു. കുട്ടികളുടെ വീട് മന്ത്രിമാരായ ജെ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും സന്ദര്‍ശിച്ചു. ഇവര്‍ക്ക് എല്ലാ വിധ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍…

Read More

ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റിനെ വെട്ടിയ പ്രതികൾ അറസ്റ്റിൽ; പിടിയിലായത് നാല് ആർ.എസ്.എസുകാർ

തിരുവനന്തപുരം: നരുവാമൂട് ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് അജീഷിനെ വെട്ടിയ കേസിലെ പ്രതികളെ പിടികൂടി. നാല് ആർ.എസ്.എസുകാരെയാണ് നരുവാമൂട് പൊലീസ് ചെയ്തത്. ഇവരിൽ ഒരാൾ കൊലക്കേസ് പ്രതിയാണ്. ഇന്നലെ ഉച്ചയോടെയാണ് ഡി.വൈ.എഫ്.ഐ നരുവാമൂട് യൂണിറ്റ് പ്രസിഡന്റായ അജീഷിന് വെട്ടേറ്റത്. പ്രസാദ്, സജു, പത്മകുമാർ, ഷാൻ എന്നിവരാണ് പിടിയിലാണ്. സജു നരുവമ്മൂട് സുദർശൻ ചന്ദ്രൻ വധക്കേസിൽ പ്രതിയാണ്.

Read More

ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് കുത്തിക്കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. നെടുമങ്ങാട് പാലോടാണ് സംഭവം നടന്നത്. തെന്നൂർ സൂര്യകാന്തി നാല് സെൻ്റ് കോളനി പടിഞ്ഞാറ്റിൻകര വീട്ടിൽ രാധാകൃഷ്ണൻ (49) ആണ് അറസ്റ്റിലായത്. ഉഷ എന്ന സ്ത്രീയാണ് ആക്രമിക്കപ്പെട്ടത്. ഭാര്യയോടുള്ള സംശയവും ആക്സിഡൻ്റ് ക്ലെയിം ലഭിക്കാൻ ഒപ്പിട്ട് നൽകാത്തതുമുള്ള വൈരാഗ്യമാണ് ആക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഭാര്യയുമായി രാധാകൃഷ്ണൻ കുറച്ചുകാലമായി പിണക്കത്തിൽ ആയിരുന്നു. സ്ത്രീ സൂര്യകാന്തിയിലുള്ള കടയിൽ സാധനം വാങ്ങാൻ എത്തിയപ്പോഴായിരുന്നു ആക്രമണം….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial