
ഫോണ്‍നമ്പറില്ലാതെയും ഫ്രണ്ട്‌സിനെ കണ്ടെത്താം; വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍
ന്യൂഡൽഹി: ഉപയോക്താക്കളെ യൂസർനെയിം അടിസ്ഥാനമാക്കി സെർച്ച് ചെയ്യാൻ സാധിക്കുന്ന ഫീച്ചർ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോർട്ട്. പുതിയ ഫീച്ചർ വാട്‌സ്ആപ്പ് വെബ് ഉപയോക്താക്കൾക്കായാണ് പരീക്ഷിക്കുന്നത്. ഭാവിയിൽ മൊബൈൽ ഉപയോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമായേക്കുമെന്നാണ് റിപ്പോർട്ട്. ഫീച്ചർ വരുന്നതോടെ യൂസർ നെയിം, ഫോൺ നമ്പർ അല്ലെങ്കിൽ പേര് എന്നിവ ഉപയോഗിച്ച് മറ്റ് ഉപയോക്താക്കളെ ‘സെർച്ച്’ ചെയ്യാൻ കഴിയും. വാട്സ്ആപ്പ് വെബ് സെർച്ച് ബാറിൽ യൂസർ നെയിം നൽകി ഫ്രണ്ട്സിനെ സെർച്ച് ചെയ്ത് കണ്ടെത്താമെന്ന് വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ‘യുസർനെയിം…