മകരവിളക്ക് മഹോത്സവത്തിന് വിപുലമായ സേവനങ്ങളുമായി വനംവകുപ്പ്

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന് വിപുലമായ സേവനങ്ങളുമായി വനംവകുപ്പ്. നൂറോളം ഫോറസ്റ്റ് ഓഫീസര്‍മാരെ സന്നിധാനത്ത് വിന്യസിച്ചു. റേഞ്ച് ഓഫീസര്‍, സെക്ഷന്‍ ഓഫീസര്‍, ഡെപ്യൂട്ടി റേഞ്ചര്‍, 45 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ എന്നിവരെയും സന്നിധാനത്ത് നിയോഗിച്ചിട്ടുണ്ട്.പമ്പ മുതല്‍ സന്നിധാനം വരെയും പുല്‍മേട് മുതല്‍ സന്നിധാനം വരെയും സ്നേക്ക് റെസ്‌ക്യൂ ടീം, എലിഫന്റ് സ്‌ക്വാഡ്, ഫോറസ്റ്റ് വാച്ചര്‍മാര്‍, പ്രൊട്ടക്ഷന്‍ വാച്ചര്‍മാര്‍, ആംബുലന്‍സ് സര്‍വീസ്, ഭക്തര്‍ക്ക് ആവശ്യമായ വെള്ളവും ബിസ്‌ക്കറ്റും നല്‍കാന്‍ സ്പെഷ്യല്‍ ടീം, റാപ്പിഡ് റെസ്പോണ്‍സ് ടീം എന്നിവരെയും നിയോഗിച്ചു. മകരജ്യോതി…

Read More

തമിഴ്നാട്ടിൽ വീടിന്റെ മേൽക്കൂര തകർന്നു വീണ് അപകടം; ഒരു കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം, ദുരന്തമെത്തിയത് ഉറക്കത്തിനിടെ

ചെന്നൈ: വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് ഈ ദാരുണാമായ സംഭവം. ശാന്തി( 75), മരുമകൾ വിജയലക്ഷ്മി( 45), കൊച്ചുമക്കളായ പ്രദീപ (12) ഹരിണി( 10) എന്നിവരാണ് മരിച്ചത്. രാത്രിയിൽ ഉറക്കത്തിനിടയിൽ ആണ് സംഭവം. ഇന്ന് രാവിലെ അടുത്ത വീടിന്റെ ടെറസിൽ കയറിയ ആളാണ്‌ മേൽക്കൂര തകർന്ന് കിടക്കുന്നത് കണ്ടത്. ശാന്തിയുടെ മകൻ മാരിമുത്തു ഒരു സംസ്കാര ചടങ്ങിനായി ചെന്നൈയിലേക്ക് പോയിരുന്നു 51 വർഷം പഴക്കമുള്ള വീടിന്റെ മേൽക്കൂരയാണ് തകർന്നു…

Read More

കെ സ്മാര്‍ട്ട് പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; തദ്ദേശ സേവനങ്ങൾ ഇനി വിരൽ തുമ്പിൽ

എറണാകുളം: തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐകെഎം) കേന്ദ്ര ഫണ്ടുപയോഗിച്ച് തയാറാക്കിയ വിവിധോദ്ദേശ്യ സോഫ്റ്റ്‌വെയറായ കെ സ്മാര്‍ട്ട് പദ്ധതിക്ക് തുടക്കമായി. കൊച്ചി ഗോകുലം കൺവെൻഷനിൽ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. എട്ടിന സേവനങ്ങളാകും തുടക്കത്തിൽ കെ സ്മാർട്ട് വഴി ജനങ്ങളിലേക്ക് എത്തുക. സേവനങ്ങൾക്കായി സർക്കാർ ഓഫീസുകളിലേക്ക് എത്തുന്ന ജനങ്ങളെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന് കെ സ്മാർട്ട് പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ഓഫീസുകളിൽ ഇരിക്കുന്നവർ ജനങ്ങളെ സേവിക്കാനാണ് അതിന് എന്തെങ്കിലും കൈപ്പറ്റാമെന്ന് ധരിക്കരുതെന്ന്…

Read More

ചിതറയിൽ വിവാഹ വാഗ്ദാനം നൽകി പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ചിതറ : വിവാഹ വാഗ്‌ദാനം നൽകി പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് ചിതറ പോലീസിന്റെ പിടിയിലായി.ഐരകുഴി കൊച്ചുപെരുങ്ങാട് അഖിൽ വിലാസത്തിൽ പക്രു എന്ന് വിളിക്കുന്ന അഖിലാണ് അറസ്റ്റിലായത്. കഴിഞ്ഞ ആഗസ്റ്റിലാണ് പെൺകുട്ടിതാമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി കുട്ടിയെ പ്രലോഭിപ്പിച്ച് വീടിന് പുറത്ത് എത്തിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്.തുടർന്ന് പെൺകുട്ടിയെ വിവാഹം കഴിക്കില്ലന്ന് പറഞ്ഞ അഖിൽ പെൺകുട്ടിയെ ഒഴവാക്കാൻ ശ്രമിച്ചു.തുടർന്ന് കഴിഞ്ഞ ഒക്ടോബർ പത്താം തീയതി കുട്ടി വീട് വിട്ട് പോയി . തുടർന്നാണ് ചിതറ പോലീസ് മാൻമിസ്സിങ്ങിന്…

Read More

ഇത്തവണയും റെക്കോർഡിട്ട് ക്രിസ്‌തുമസ്‌ പുതുവത്സര മദ്യവിൽപന; ഈ വർഷം വിറ്റത് 543 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: ഇത്തവണയും റെക്കോർഡിട്ട് ക്രിസ്‌തുമസ്‌ പുതുവത്സര മദ്യവിൽപന. 543 കോടി രൂപയുടെ മദ്യമാണ് വിറ്റത്. പുതുവത്സര ദിനത്തോടനുബന്ധിച്ച് ഇന്നലെ മാത്രം വിറ്റത് 94.5 കോടി രൂപയുടെ മദ്യമാണ്. ഇതിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്ലെറ്റിലാണ്. 516.26 കോടിയുടെ മദ്യവില്പനയാണ് കഴിഞ്ഞ വർഷം നടന്നത്സംസ്ഥാനത്ത് ഇത്തവണയും ക്രിസ്മസിന് റെക്കോഡ് മദ്യ വില്‍പന നടന്നു. മൂന്ന് ദിവസം കൊണ്ട് ബെവ്കോ ഔട്ട്‌ലെറ്റ് വഴി 154.77 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഇന്നലെ മാത്രം…

Read More

ഇന്റര്‍ചേഞ്ച് ഫീസ്, ഇടപാട് പരിധി…; ഇന്നുമുതല്‍ യുപിഐയില്‍ നിരവധി മാറ്റങ്ങള്‍

ന്യൂഡൽഹി: സാമ്പത്തിക ഇടപാട് നടത്താൻ യുപിഐ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വർധിച്ച് വരികയാണ്. ഡിജിറ്റൽ പണമിടപാടിൽ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്നതും യുപിഐ സംവിധാനത്തെയാണ്. യുപിഐയുമായി ബന്ധപ്പെട്ട പുതിയ വ്യവസ്ഥകൾ പുതുവർഷ ദിനമായ ഇന്ന് പ്രാബല്യത്തിൽ വന്നു. അവ ചുവടെ: യുപിഐ ഐഡികൾ: ഒരു വർഷമായി പണമിടപാടുകൾ നടത്താത്ത യുപിഐ ഐഡികളും നമ്പറുകളുമുപയോഗിച്ച് ഇന്നു മുതൽ പണം സ്വീകരിക്കാൻ സാധിക്കില്ല. ഇത്തരം യുപിഐ ഐഡികളും നമ്പറുകളും മരവിപ്പിക്കാനാണ് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ…

Read More

ജപ്പാനില്‍ ശക്തമായ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി

ടോക്യോ: ജപ്പാനില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. വടക്കന്‍ ജപ്പാനിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോകത്തില്‍ ഏറ്റവും അധികം ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്ന മേഖലകളിലൊന്നാണ് ജപ്പാന്‍. 2011-ലാണ് ജപ്പാനില്‍ ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ ഭൂചലനം ഉണ്ടായത്. അന്ന് ഫുക്കുഷിമ ആണവനിലയത്തിനുള്‍പ്പടെ തകരാറ് സംഭവിച്ചിരുന്നു. ജപ്പാന്‍ തീരപ്രദേശങ്ങളില്‍ ഒരു മീറ്ററോളം ഉയരത്തില്‍ തിരയടിച്ചതായി ജപ്പാനീസ് മാധ്യമമായ എന്‍.എച്ച്.കെ റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ ആണവനിലയങ്ങളില്‍…

Read More

ശിവഗിരിയിൽ തീർത്ഥാടന പദയാത്രയെ സ്വീകരിച്ച് മുസ്ലീം ജമാ അത്ത്; കൊല്ലൂർവിള മുസ്ലിം ജമാഅത്ത് കമ്മിറ്റി

കൊല്ലം: ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് കൊല്ലൂർവിള മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചരണസഭയുടെ കീഴിൽ ആലുവ അദ്വൈതാശ്രമത്തിൽ നിന്ന് ആരംഭിച്ച പദയാത്രയ്ക്കാണ് മുസ്ലീം ജമാ അത്ത് കമ്മിറ്റി സ്വീകരണം നൽകിയത്. കൊല്ലം പള്ളിമുക്കിലാണ് കൊല്ലൂർവിള മുസ്ലിം ജമാഅത്ത് കമ്മിറ്റി ശിവ​ഗിരി തീർത്ഥാടകരെ സ്വീകരിച്ചത്. സ്വീകരണസമ്മേളനത്തിൽ ജമാഅത്ത് പ്രസിഡന്റ് എ.അൻസാരി, ജമാഅത്ത് സെക്രട്ടറി ഹാജി എ.അബ്‌ദുൽ റഹുമാൻ, ട്രഷറർ എം.കെ.ഹാജി, സെയ്നുൽ ആബ്ദീൻ, വൈസ് പ്രസിഡന്റ് എസ്.സബീർ, ജോയിന്റ് സെക്രട്ടറി…

Read More

കോൺഗ്രസ് മഹാത്മാഗാന്ധിയെ മനസ്സിലാക്കണം; അപ്പോൾ അയോധ്യയിലേക്കുള്ള ക്ഷണം സ്വീകരിക്കണോ വേണ്ടയോ എന്നുള്ള സംശയം മാറും: ബിനോയ് വിശ്വം

കോൺഗ്രസ് മഹാത്മാഗാന്ധിയെ മനസ്സിലാക്കണം, നെഹ്റുവിനെ വായിക്കണം, അപ്പോൾ അയോധ്യയിലേക്കുള്ള ക്ഷണം സ്വീകരിക്കണോ വേണ്ടയോ എന്നുള്ള സംശയം മാറുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തിലെ എല്ലാ പാർലമെൻറ് സീറ്റുകളിലും എൽഡിഎഫ് വിജയിക്കണം. തൂക്ക് മന്ത്രിസഭ വന്നാൽ കോൺഗ്രസ് എംപിമാർ കൈ പൊക്കാൻ പോകുന്നത് ബിജെപിക്ക് വേണ്ടിയാകും. എൽഡിഎഫ് വിജയിച്ചാൽ കൈ പൊക്കാൻ പോകുന്നത് ഇന്ത്യ സഖ്യത്തിന് വേണ്ടിയാണ്. അത് ജനങ്ങൾ മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ഗ്രൂപ്പ് അഞ്ച് ഗ്രൂപ്പായെന്ന വിഎം സുധീരന്റെ പ്രസ്താവന പ്രധാനമാണെന്നും…

Read More

റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചലദൃശ്യമില്ല; 10 മാതൃകകളും തള്ളി പ്രതിരോധമന്ത്രാലയം

ഡല്‍ഹി: ഇക്കൊല്ലത്തെ 2024 റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി ലഭിച്ചില്ല.വികസിത ഭാരത്, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നീ പ്രമേയങ്ങളാണ് കേന്ദ്രം നിര്‍ദേശിച്ചിരുന്നത്. 10 മാതൃകകള്‍ കേരളം നല്‍കിയിരുന്നു. എന്നാല്‍ ഇവയൊന്നും അംഗീകരിക്കപ്പെട്ടില്ല. കേരളത്തിന്റെ വികസന നേട്ടങ്ങളാണ് നിശ്ചലദൃശ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്ന് പിആര്‍ഡി അഡീഷണല്‍ ഡയറക്ടര്‍ അറിയിച്ചു. പഞ്ചാബ്, പശ്ചിമ ബംഗാള്‍, ഡല്‍ഹി സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍ക്കും അനുമതി നല്‍കിയിട്ടില്ല. റിപ്പബ്ലിക് ദിന പരേഡില്‍ അവതരിപ്പിക്കാന്‍ കഴിയാത്ത സംസ്ഥാനങ്ങള്‍ക്ക് നിശ്ചലദൃശ്യം ഈ മാസം 23 മുതല്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial