മെഡിക്കല്‍ കോളജില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ പത്തനംതിട്ട സ്വദേശി ജേക്കബ് തോമസ് അറസ്റ്റില്‍

ചെന്നൈ: മെഡിക്കല്‍ കോളജില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ പത്തനംതിട്ട സ്വദേശി ജേക്കബ് തോമസ് അറസ്റ്റില്‍. തമിഴ്‌നാട്ടിലെ വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ സ്റ്റാഫ് ക്വാട്ടയില്‍ എംബിബിഎസ് സീറ്റ് നല്‍കാമെന്നായിരുന്നു വൈദികനെന്ന് പരിചയപ്പെടുത്തിയശേഷം ഇയാള്‍ രക്ഷിതാക്കളില്‍ നിന്ന് കോടികള്‍ തട്ടിയത്. ജേക്കബ് തോമസ് കേരളത്തിലുള്‍പ്പെടെ തട്ടിപ്പ് നടത്തിയ പ്രതി, ചെന്നൈ വിമാനത്താവളം വഴി മലേഷ്യയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് പിടിയിലായത്. ഇയാള്‍ക്കെതിരെ തൃശൂര്‍ വെസ്റ്റ്, അങ്കമാലി, കൊരട്ടി, പാലാ, പന്തളം, അടൂര്‍ എന്നീ പൊലീസ്…

Read More

കോഹ്ലിക്ക്  സെഞ്ചുറി ഓസ്ട്രേലിയക്ക് 534 റൺസ് വിജയ ലക്ഷ്യം

ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയക്ക് 534 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ 6 വിക്കറ്റ് നഷ്ടത്തിൽ 487 റൺസ് നേടി ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ 3 വിക്കറ്റിന് 12 എന്ന നിലയിലാണ് ഓസ്ട്രേലിയ. ബൂംറ 2 വിക്കറ്റും സിറാജ് ഒരു വിക്കറ്റും വീഴ്ത്തി. 7 വിക്കറ്റ് കൈവശമുള്ള ഓസ്ട്രേലിയക്ക് വിജയിക്കാൻ ഇനി 522 റൺസ് നേടണം.161 റൺസ് നേടി പുറത്തായ യശസ്വി ജയ്സ്വാൾ ഇന്ത്യയുടെ…

Read More

ഫോര്‍ട്ട് കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

കൊച്ചി:ഫോര്‍ട്ട് കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു. അയര്‍ലന്‍ഡ് സ്വദേശി ഹോക്കോ ഹെന്‍ക്കോ റയ്ൻ സാദ് ആണ് മരിച്ചത്. 75 വയസായിരുന്നു. വിദേശത്തുനിന്നും എത്തിയ അദ്ദേഹം കുറച്ചു ദിവസങ്ങളായി ഫോര്‍ട്ടുകൊച്ചിയിലെ കുന്നുംപുറത്തെ ഹോം സ്റ്റേയിലായിരുന്നു താമസിച്ചിരുന്നത്. പനിബാധിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. തുടര്‍ന്ന് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്തിനു പിന്നാലെ ആരോഗ്യനില വഷളാകുകയും മരണം സംഭവിക്കുകയും ചെയ്തു.

Read More

മൂന്നു വയസ്സുകാരി വീണ് പരിക്കേറ്റ കാര്യം അങ്കണവാടി ജീവനക്കാര്‍ മറച്ചുവെച്ചുവെന്ന് പരാതി; കേസെടുത്ത് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: മൂന്നു വയസ്സുകാരി വീണ് പരിക്കേറ്റ കാര്യം അങ്കണവാടി ജീവനക്കാര്‍ മറച്ചുവെച്ചുവെന്ന് പരാതി. പോങ്ങുംമൂട് രതീഷ്- സിന്ധു ദമ്പതികളുടെ ഇരട്ട കുട്ടികളിലൊരാളായ മകള്‍ വൈഗ ആണ് കഴുത്തിന് പിന്നില്‍ ക്ഷതമേറ്റ് എസ്എറ്റി ആശുപത്രിയില്‍ ചികിത്സയിലുള്ളത്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. ‘മകളുടെ കണ്ണിൽ ഒക്കെ ചെറിയ കുഴപ്പമുണ്ടായിരുന്നു. ഭക്ഷണം കൊടുത്തപ്പോൾ ഛർദിച്ചു. എന്താണ് കാര്യമെന്നു വിളിച്ചുചോദിച്ചപ്പോൾ കുട്ടി വീണ കാര്യം പറയാൻ മറന്നുപോയത്രെ. കുട്ടി കസേരയിൽ നിന്ന് മലർന്ന് പിന്നോട്ട് വീണു എന്നാണ് ടീച്ചർ പറയുന്നത്. ഉച്ചയ്‌ക്ക്…

Read More

കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ആദ്യമായി തിരുവനന്തപുരം ജില്ലയിൽ ഒരു വനിതാ ഡ്രൈവറെത്തി

കാട്ടാക്കട: കെ.എസ്.ആർ.ടി.സി.യുടെ ചരിത്രത്തിൽ ആദ്യമായി തിരുവനന്തപുരം ജില്ലയിൽ ഒരു വനിതാ ഡ്രൈവറെത്തി. കാട്ടാക്കട പനയംകോട് തടത്തരികത്തുവീട്ടിൽ രാജി(35)യാണ് ആനവണ്ടിയുടെ സാരഥിയായി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കാട്ടാക്കട ഡിപ്പോയിൽ നിന്നും പുതുചരിത്രം രചിച്ച് രാജി ബസെടുക്കാൻ തയ്യാറായപ്പോൾ ഡബിൾ ബെല്ലടിച്ച് വനിതാ കണ്ടക്ടറായ അശ്വതിയും ഒപ്പം കൂടി. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് രാജിയുടെ ആദ്യ സർവീസ് ആരംഭിച്ചത്. ഒറ്റശേഖരമംഗലം-പ്ലാമ്പഴഞ്ഞിയിലേക്കുള്ള സർവീസ് ഒരു പതർച്ചയുംകൂടാതെ പൂർത്തിയാക്കി.പിന്നാലെ മറ്റ് റൂട്ടുകളിലുള്ള അഞ്ച് സർവീസുകളും പൂർത്തിയാക്കി 150 കിലോമീറ്റർ വണ്ടി ഓടിച്ച് രാത്രി പത്തുമണിയോടെയാണ്…

Read More

പ്രിയങ്കഗാന്ധിയുടെ  സത്യപ്രതിജ്ഞ നാളെ: വയനാട്ടുകാരുമായി സംവദിക്കാൻ മലയാളം പഠിക്കാൻ തുടങ്ങി

ന്യൂഡൽഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം. പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ലോക്സഭയില്‍ സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ ഉണ്ടാകുന്നതിനാൽ വിജയിച്ചു 48 മണിക്കൂറിനുള്ളിൽ തന്നെ MP യാകുന്ന ബഹുമതിയും പ്രിയങ്ക കിട്ടും. ഡിസംബർ 20 വരെ സമ്മേളനം നീണ്ടുനിൽക്കും. ഇതിനകം വിവാദമായ വഖഫ് ബില്‍ ഉള്‍പ്പടെ 15 സുപ്രധാന ബില്ലുകള്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ സംയുക്ത പാര്‍ലമെന്ററി സമിതി(JPC) ക്ക് മുമ്പാകെയുള്ള വഖഫ് ബില്ലിനെതിരെ…

Read More

സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടും! സംസ്ഥാനത്ത് വാട്‌സാപ്പ് അക്കൗണ്ടുകള്‍ വ്യപകമായി ഹാക്ക് ചെയ്ത് പണം തട്ടുന്നു

കൊച്ചി: വാട്സ്ആപ്പ് അക്കൗണ്ടുകള്‍ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നുവെന്ന് പോലീസ് മുന്നറിയിപ്പ്. ഹാക്ക് ചെയ്യപ്പെടുന്ന ആളുടെ വാട്സ്ആപ്പിലെ കോണ്‍ടാക്ട് നമ്പറുകളിലേക്ക് ധനസഹായ അഭ്യര്‍ഥന നടത്തി പണം തട്ടുന്നതായും പോലീസ് പറയുന്നു. എറണാകുളം ഉള്‍പ്പെടെ സൈബര്‍ പൊലീസിനു നൂറുകണക്കിനു പരാതികളാണ് ലഭിച്ചത്. വാട്സ്ആപ്പിലേക്ക് ഒരു ആറക്ക നമ്പര്‍ വന്നിട്ടുണ്ടാകുമെന്നും അതൊന്നു അയച്ചു നല്‍കുമോ എന്നും ചോദിച്ചാണു തട്ടിപ്പിന്റെ തുടക്കം. വാട്സ്ആപ്പ് ഗ്രൂപ്പിലെ അടുത്തു പരിചയമുള്ള ഏതെങ്കിലും അംഗത്തിന്റെ പേരിലാകും അഭ്യര്‍ഥനയെന്നതിനാല്‍ പലരും ഇതിനു തയാറാകും. ഈ ഒടിപി നമ്പര്‍ പറഞ്ഞു…

Read More

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച സംഭവം, 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു

കൊല്ലം: കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച സംഭവം, 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേരള കോൺഗ്രസ് ബി പുനലൂർ മുനിസിപ്പാലിറ്റി കൗൺസിലർ ഷൈൻ ബാബുവും ആക്രമിച്ചവരിലൊരാളാണ്. നവംബർ 19 ന് രാവിലെയാണ് ഡിഎംകെ കൊല്ലം ജില്ലാ സെക്രട്ടറി രജിരാജിനെ ആക്രമിച്ചത്. പുനലൂർ ചെമ്മന്തൂർ കോളേജ് ജംഗ്ഷനിൽ വെച്ചായിരുന്നു സംഭവം. കാറിലെത്തിയ സംഘം കമ്പി വടി അടക്കം മാരകായുധങ്ങളുമായെത്തിയാണ് രജിയെ ക്രൂരമായി ആക്രമിച്ചത് പരിക്കേറ്റ രജിരാജ് ഇപ്പോഴും ചികിത്സയിലാണ്. കേസിൽ നാലു പ്രതികളെയൊണ് പുനലൂർ പൊലീസ്…

Read More

ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 25 മുതൽ ആരംഭിക്കും

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 9ാമത് ഐ.എഫ്.എഫ്.കെ 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് നടക്കും. ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 25 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. registration.iffk.in എന്ന ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. പൊതുവിഭാഗത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 1180 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 590 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെല്‍ മുഖേന നേരിട്ടും രജിസ്‌ട്രേഷന്‍ നടത്താം. എട്ടുദിവസങ്ങളിലായി…

Read More

കെഎസ്ഇബിയിൽ പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഡിസംബർ 1 മുതൽ ഓൺലൈനായി മാത്രം

തിരുവനന്തപുരം: കെഎസ്ഇബിയിൽ പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ നൽകുന്നതിൽ മാറ്റം. ഡിസംബർ 1 മുതൽ ഓണ്‍ലൈനിൽ മാത്രമായിരിക്കും അപേക്ഷകൾ സമർപ്പിക്കാനാവുക എന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാകുന്നതിൽ ചിലപ്പോഴെങ്കിലും കാലതാമസമുണ്ടാകുന്നു എന്ന ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച് അപേക്ഷകൾ പൂർണ്ണമായും ഓൺലൈനാക്കാൻ തീരുമാനിച്ചതെന്നും കെഎസ്ഇബി അറിയിച്ചു. പുതിയ കണക്ഷനും മറ്റ് സേവനങ്ങൾക്കുമുള്ള ആപ്ലിക്കേഷനുകൾ ഡിസംബർ 1 മുതൽ ഓൺലൈനായി മാത്രമായിരിക്കും സ്വീകരിക്കുകയെന്നാണ് അറിയിപ്പ്. സെക്ഷൻ ഓഫീസിൽ നേരിട്ടുള്ള പേപ്പർ അപേക്ഷകൾ പൂർണ്ണമായും ഒഴിവാക്കും….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial