ഫിസിയോതെറാപ്പി വിദ്യാർത്ഥിനി ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കണ്ണൂര്‍: ഫിസിയോതെറാപ്പി വിദ്യാർത്ഥിനി ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ. കണ്ണൂര്‍ തളിപ്പറമ്പിൽ ലൂർദ് ഹോസ്പിറ്റലിലെ അവസാന വർഷ വിദ്യാർഥിനിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം തോപ്പുംപടി സ്വദേശി ആൻ മരിയയാണ് മരിച്ചത്. ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് ആന്‍ മരിയയെ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരണ കാരണം വ്യക്തമല്ലെന്നും അന്വേഷണം…

Read More

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിംഗ്: ദര്‍ശനത്തിന് വരാത്തവര്‍ ബുക്കിംഗ് ക്യാന്‍സല്‍ ചെയ്യണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിംഗില്‍ നിര്‍ണായക പരാമര്‍ശവുമായി ഹൈക്കോടതി. ദര്‍ശനത്തിന് വരാത്തവര്‍ ബുക്കിംഗ് ക്യാന്‍സല്‍ ചെയ്യണമെന്ന് ഹൈക്കോടതി അറിയിച്ചു. മാധ്യമങ്ങളിലൂടെ അടക്കം ഇക്കാര്യം അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്ന ഭക്തരില്‍ 20 മുതല്‍ 25 ശതമാനം വരെ എത്താറില്ലെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. അതേസമയം, മണ്ഡലകാല തീര്‍ത്ഥാടനം ഒരാഴ്ച പിന്നിടുമ്പോള്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ്. ഇന്ന് 6 മണി വരെ ദര്‍ശനം നടത്തിയത് 69000 തീര്‍ത്ഥാടകരാണ്. സ്‌പോട്ട് ബുക്കിംഗ് 10000…

Read More

ആളൊഴിഞ്ഞ പഴയ കെട്ടിടത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ആളൊഴിഞ്ഞ പഴയ കെട്ടിടത്തിൽ യുവാവിന്റെ മൃതദേഹം. പയ്യോളി സ്വദേശിയായ യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അയനിക്കാട് പുന്നോളിക്കണ്ടി 25കാരനായ അര്‍ഷാദിനെയാണ്, കൊപ്ര ബസാറിന് സമീപത്തെ മയക്കുമരുന്ന് സംഘങ്ങളുടെ താവളമായ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെയോടെയാണ് സംഭവം. ഈ കെട്ടിടവും പരിസരവും മയക്കുമരുന്ന് സംഘങ്ങളുടെ താവളമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുടര്‍ന്ന് അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദില്‍ ഖബറടക്കി. അര്‍ഷാദിന്റെ പിതാവ്:…

Read More

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ വിജിലന്‍സിന്റെ പിടിയില്‍

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ വിജിലന്‍സിന്റെ പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ അജിത് കുമാറാണ് പിടിയിലായത്. ബിപിസിഎല്ലില്‍ തൊഴിലാളികളെ നിയമിക്കാനാണ് കൈക്കൂലി വാങ്ങിയത്. ഇരുപത് പേരില്‍ നിന്ന് അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ ഇരുപതിനായിരം രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. കാക്കനാട് ഓലിമുകളിലെ കേന്ദ്ര ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷന്‍ ഓഫീസില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. തുടര്‍ന്ന് ഓഫീസിലും അജിത് കുമാറിന്റെ കൊച്ചിയിലെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തി

Read More

യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ചു; സിപിഐ മാടായി ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്നും പുറത്താക്കി

കണ്ണൂർ: സിപിഐ ബ്രാഞ്ച് സെക്രട്ടറി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ചു. ഇതോടെ സിപിഐ മാടായി ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി അറിയിച്ചു. എൻ പ്രസന്നയെയാണ് സിപിഐ പുറത്താക്കിയത്. മാടായി പഞ്ചായത്ത്‌ ആറാം വാർഡിലേക്ക് ആണ് ഉപതെരെഞ്ഞെടുപ്പ് നടക്കുന്നത്. പാർട്ടി ധാരണക്കും മുന്നണി മര്യാദക്കും നിരക്കാത്ത നടപടിയാണ് പ്രസന്നയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും ഇതേതുടർന്നാണ് പാർട്ടിയുടെ അംഗത്വം അടക്കം എല്ലാ സ്ഥാനത്ത് നിന്നും പുറത്താക്കിയതെന്ന് സിപിഐ മാടായി ലോക്കൽ സെക്രട്ടറി അറിയിച്ചു

Read More

പെരിന്തൽമണ്ണയിലെ സ്വർണ്ണ കവർച്ച; നാല് പേർ അറസ്റ്റിൽ

പെരിന്തൽമണ്ണ: സ്കൂട്ടറിൽ പോകുകയായിരുന്ന ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണ്ണം കവർന്ന കേസിൽ 4 പേർ പിടിയിൽ. തൃശൂർ, കണ്ണൂർ സ്വദേശികളാണ് പിടിയിലായത്. ഇവരെ തൃശൂർ ഈസ്റ്റ് പോലീസ് ചോദ്യം ചെയ്യുകയാണ്. അഞ്ച് പേർ കൂടി സംഘത്തിലുണ്ടെന്നാണ് വിവരം. സ്കൂട്ടറിൽ പോകുകയായിരുന്ന എം കെ ജ്വല്ലറി ഉടമ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും പിന്തുടർന്നാണ് കാറിലുള്ള സംഘം സ്വർണ്ണം കവർന്നത്. രാത്രി 9 മണിയോടെയാണ് സംഭവമുണ്ടായത്. പ്രതികൾ പിടിയിലായെങ്കിലും നഷ്ടപ്പെട്ട സ്വർണം കിട്ടിയിട്ടില്ല. സ്കൂട്ടർ ഇടിച്ച് വീഴ്ത്തി,…

Read More

പ്രശസ്ത എഴുത്തുകാരന്‍ പ്രൊഫസർ ഓംചേരി എൻഎൻ പിള്ള അന്തരിച്ചു

ന്യൂഡല്‍ഹി: പ്രശസ്ത എഴുത്തുകാരന്‍ പ്രൊഫസർ ഓംചേരി എൻഎൻ പിള്ള അന്തരിച്ചു. നൂറ് വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ആകാശാവാണി ഉദ്യോഗസ്ഥനായാണ് 1951ല്‍ ഡല്‍ഹിയില്‍ എത്തിയത്. പിന്നീട് ഡല്‍ഹി മലയാളികള്‍ക്ക് ഇടയില്‍ സജീവസാന്നിധ്യമായി. 1924 ല്‍ വൈക്കം ഓംചേരി വീട്ടില്‍ നാരായണ പിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായിട്ടാണ് ജനനം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷന്‍സില്‍ അധ്യാപകനായിരുന്നു. കമ്യൂണിസ്റ്റ് നേതാവ് എകെജിയുടെ പ്രേരണയിലാണ് ആദ്യ നാടകം രചിച്ചത്. ഈ വെളിച്ചം നിങ്ങളുടേതാകുന്നു…

Read More

മൂന്നു വയസുകാരിയെ കൊന്ന് മൃതദേഹം കത്തിച്ചു; ബന്ധുവായ യുവാവ് അറസ്റ്റിൽ

മുംബയ്: മൂന്നു വയസുകാരിയെ കൊന്ന് മൃതദേഹം കത്തിച്ച യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെയിലാണ് മുപ്പതുകാരനായ യുവാവ് അറസ്റ്റിലായത്. താനെയിലെ ഉല്ലാസ് നഗറിലുള്ള പെൺകുട്ടിയെയാണ് ബന്ധുവായ യുവാവ് കൊലപ്പെടുത്തി മൃതദേഹം കത്തിച്ചത്. ഈ മാസം 18നാണ് കുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലാണ് കഴിഞ്ഞ ദിവസം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെടുത്തിയത്. സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തതിനെ തുടർന്നാണ് യുവാവ് കുറ്റം സമ്മതിച്ചത്. താൻ മനഃപൂർവം കൊലപാതകം നടത്തിയതല്ലെന്നും പ്രതി മൊഴി നൽകി. പെൺകുട്ടിയുമായി കളിച്ചുക്കൊണ്ടിരുന്നപ്പോൾ തമാശയ്ക്ക്…

Read More

കോടതി നടപടികൾ റീൽസാക്കിയ യുവാവ് അറസ്റ്റിൽ

മലപ്പുറം: കോടതി നടപടികൾ റീൽസാക്കിയ യുവാവ് അറസ്റ്റിൽ. ഒമാനൂർ സ്വദേശി മൻസൂർ അലി (24) ആണ് അറസ്റ്റിലായത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്കകത്തെ നടപടി ക്രമങ്ങള്‍ ഫോണില്‍ ചിത്രീകരിച്ച്‌ സോഷ്യല്‍ മീഡിയ റീല്‍സായി പ്രചരിപ്പിക്കുകയായിരുന്നു. കോടതി മുറിയില്‍ നടപടിക്രമങ്ങളുടേയും വനിതാ ജീവനക്കാരുടേയും വീഡിയോ ഫോണില്‍ ചിത്രീകരിച്ച്‌ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് പ്രചരിപ്പിച്ചത്. ഇയാള്‍ തന്‍റെ പേരിലെ ഒരു കേസുമായി ബന്ധപ്പെട്ടാണ് കോടതിയില്‍ എത്തിയത്. ഇതിനിടെയാണ് കോടതിയുടെ നപടിക്രമങ്ങള്‍ ഫോണില്‍ പകർത്തി സോഷ്യല്‍ മീഡിയയില്‍ വൈറലാവാൻ ഒരു…

Read More

ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിൽ ബലാത്സംഗം ആരോപിക്കാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിൽ ബലാത്സംഗം ആരോപിക്കാനാകില്ലെന്ന് സുപ്രീംകോടതി. രണ്ടുവർഷത്തോളം ബലാത്സംഗം ചെയ്തെന്ന ഡൽഹി സ്വദേശിക്കെതിരായ കേസ് റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. ഡൽഹി സ്വദേശിയായ യുവാവ് മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെയാണ് ഇയാളുടെ കാമുകി പീഡന പരാതി നൽകിയത്. തനിക്കെതിരായ പീഡനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവാവ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പ്രണയബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കാതെ വേർപിരിയുന്ന സംഭവങ്ങളിൽ യുവാവിനെതിരെയുള്ള പീഡനാരോപണത്തിൽ ക്രിമിനൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial