പൊലീസ് കസ്റ്റഡിയിൽ നിന്നും കുറുവ മോഷണ സംഘത്തിൽപ്പെട്ട പ്രതി രക്ഷപെട്ടു
കൊച്ചി: പൊലീസ് കസ്റ്റഡിയിൽ നിന്നും കുറുവ മോഷണ സംഘത്തിൽപ്പെട്ട പ്രതി രക്ഷപെട്ടു. തമിഴ്നാട് സ്വദേശി സന്തോഷാണ് എറണാകുളം കുണ്ടന്നൂരിൽവച്ച് ഇയാൾ രക്ഷപെട്ടത്. പൂർണ നഗ്നനായാണ് കൈവിലങ്ങുകളോടെ ഇയാൾ രക്ഷപെട്ടത്. ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിൽ നിന്നാണ് ഇയാൾ ചാടിപ്പോയത്. രക്ഷപെട്ട സന്തോഷിനായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. സന്തോഷിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുവരുമ്പോൾ കുറുവ സംഘം പൊലീസിനെ ആക്രമിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട സംഘമാണ് പൊലീസിനെ തടഞ്ഞത്. സംഘർഷത്തിനിടെ സന്തോഷ് രക്ഷപ്പെട്ടു. സംഘത്തിലെ രണ്ടുപേരെ പൊലീസ് കീഴ്‌പ്പെടുത്തി. ആലപ്പുഴയിലെ…

