ദീർഘദൂര റൂട്ടുകൾ വിട്ടുനൽകാതെ ഗതാഗത വകുപ്പ്; പണിമുടക്കിന് തയ്യാറെടുക്കാൻ സ്വകാര്യ ബസുകൾ

മലപ്പുറം: 140 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള ബസ് റൂട്ടുകൾക്കും ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്കും സ്വകാര്യ മേഖലയിൽ പെർമിറ്റുകൾ നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിട്ടും റൂട്ടുകൾ വിട്ടുനൽകാൻ മടിച്ച് ഗതാഗത വകുപ്പ്. ഇതോടെ പണിമുടക്കിന് തയ്യാറെടുക്കുകയാണ് സ്വകാര്യ ബസുടമകൾ. 19ന് മുഖ്യമന്ത്രിയെ നേരിൽ കണ്ടശേഷം അനൂകൂല തീരുമാനമില്ലെങ്കിൽ സർവീസ് നിർത്തിവയ്ക്കുന്നത് ഉൾപ്പെടെയുള്ള സമരങ്ങളിലേക്ക് നീങ്ങാനാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ തീരുമാനം. 2023 മെയ് 4 മുതലാണ് സ്വകാര്യ ബസുകൾക്ക് 140 കിലോ മീറ്ററിൽ താഴെ മാത്രം…

Read More

മണ്ഡലകാല തീർഥാടനത്തിനായി ശബരിമല ക്ഷേത്രം ഇന്ന് തുറക്കും

പത്തനംതിട്ട: മണ്ഡലകാല തീർഥാടനത്തിനായി ശബരിമല ക്ഷേത്രം ഇന്ന് തുറക്കും. ഇന്നു വൈകീട്ട് നാലുമണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. വെള്ളിയാഴ്ച പ്രത്യേക പൂജകളില്ല. ദീപാരാധനയ്ക്കുശേഷം പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ അവരോധിക്കൽ ചടങ്ങ് സോപാനത്ത് നടക്കും. നാളെയാണ് മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കമാകുക. ആഴി ജ്വലിപ്പിച്ചശേഷം നിലവിലെ മേൽശാന്തി നിയുക്ത ശബരിമല മേൽശാന്തി എസ്. അരുൺ നമ്പൂതിരി, നിയുക്ത മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരി എന്നിവരെ കൈപിടിച്ച്…

Read More

മണിപൂരിൽ വീണ്ടു അഫ്സപ ; കലാപം തുടരുന്ന സാഹചര്യത്തിലാണ് നടപടി

ന്യൂഡൽഹി: മണിപ്പൂരിലെ ആറ് പോലീസ് സ്റ്റേഷൻ പരിധികളിൽക്കൂടി സായുധസേനയുടെ പ്രത്യേകാധികാരനിയമം (അഫ്സപ) പ്രഖ്യാപിച്ചു. സെക്മായ്, ലാംസാങ് (ഇംഫാൽ വെസ്റ്റ്), ലാംലായ് (ഇംഫാൽ ഈസ്റ്റ്), ലെയ്‍മാക്കോങ് (കാങ്പോക്പി), മൊയ്റാങ് (ബിഷ്ണുപുർ), ജിരിബാം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലാണ് അഫ്സ്‍പ പ്രഖ്യാപിച്ചത്. വീണ്ടും കലാപം പടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ നടപടി. ഈ ആറ് പോലീസ് സ്റ്റേഷൻ പരിധികളിലുൾപ്പെടെ 19 സ്റ്റേഷൻ പരിധികൾ ഒഴിവാക്കി ഒക്ടോബർ ഒന്നിന് സംസ്ഥാനത്തൊട്ടാകെ മണിപ്പുർ സർക്കാർ അഫ്സ്‍പ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ജിരിബാമിലുൾപ്പെടെ അക്രമസംഭവങ്ങൾ റിപ്പോർട്ട്…

Read More

എറണാകുളത്ത് ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു; 4 പേർക്ക് പരിക്ക്

കൊച്ചി: എറണാകുളത്ത് ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. എറണാകുളം പിറവം മുളക്കുളത്ത് രാത്രിയോടെയാണ് അപകടമുണ്ടായത്. റോഡിൽ നിന്ന് ആംബുലന്‍സ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വാഹനം പൂര്‍ണമായും തകര്‍ന്നു. രോഗിയെ കൂടാതെ ഡ്രൈവറടക്കം നാലു പേരാണ് ആംബുലന്‍സിലുണ്ടായിരുന്നത്. ഇവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

നീലേശ്വരം വെടിക്കെട്ട് അപകടം മരണം ആറായി

കാസർകോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരണം ആറായി. നീലേശ്വരം തേർവയൽ സ്വദേശി മകം വീട്ടിൽ പത്മനാഭൻ ആണ് മരിച്ചത്. പൊള്ളലേറ്റ് പത്മനാഭൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 75 വയസായിരുന്നു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂർ സ്വദേശി രജിത്ത്(28) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്, കരിന്തളം കൊല്ലമ്പാറ സ്വദേശി കെ. ബിജു (38), ചോയ്യംകോട് സലൂണ്‍ നടത്തുന്ന കിണാവൂര്‍ സ്വദേശി രതീഷ്, ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ് (38) എന്നിവരാണ് അപകടത്തിൽ…

Read More

തിരുവനന്തപുരത്ത് വീടിന് ഇടിമിന്നലേറ്റ് കേടുപാടുകൾ; വയറിങ് പൂർണമായി കത്തിപ്പോയി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ മംഗലപുരത്ത് ഇടിമിന്നലേറ്റ വീടിന് കേടുപാടുകൾ. തലയ്ക്കോണം അനിതാ കോട്ടേജിൽ സെബീന ബീവിയുടെ വീടാണ് കഴിഞ്ഞദിവസം രാത്രിയിൽ ഇടിമിന്നലേറ്റ് കേടുപാടുകൾ സംഭവിച്ചത്. വീട്ടിലെ വയറിങ്ങ് പൂർണ്ണമായി കത്തിപ്പോയി. വീട്ടുകാർക്ക് ആർക്കും പരിക്കില്ല. മീറ്റർ ബോക്സ് പൊട്ടിത്തെറിക്കുകയും ഇലക്ട്രിക് ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മേൽക്കൂരയിലെ കോൺക്രീറ്റ് ചിലയിടങ്ങളിൽ അടർന്ന് വീണിട്ടുണ്ട്. അടുക്കളഭാഗത്തെ ടെെലുകളും നശിച്ചു. വൻ നാശനഷ്ടം സംഭവിച്ചുവെന്നാണ് വീട്ടുകാർ പറയുന്നത്. സ്ഥിരമായി വീട്ടിലും പരിസരത്തും മിന്നലേൽക്കാറുണ്ടെന്ന ആശങ്കയും വീട്ടുകാർ പങ്കുവെച്ചു. ഒരുവർഷത്തിനിടെ നാലോളം…

Read More

സ്കൂളിലെ കിണറ്റിൽ വീണ് വിദ്യാർത്ഥിക്ക് പരിക്ക്; തലയ്ക്കും നടുവിനും പരിക്കേറ്റ വിദ്യാർത്ഥി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ

കൊല്ലം: കുന്നത്തൂർ തുരുത്തിക്കരയിൽ വിദ്യാർത്ഥി സ്കൂളിലെ കിണറ്റിൽ വീണു. ഫയർഫോഴ്സ് എത്തിയാണ് വിദ്യാർത്ഥിയെ രക്ഷപെടുത്തിയത്. തുരുത്തിക്കര എംടിയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ഫെബിനാണ് കിണറ്റിൽ വീണത്. തലയ്ക്കും നടുവിനും പരിക്കേറ്റ വിദ്യാർത്ഥിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ 9.30ഓടെയാണ് അപകടമുണ്ടായത്. എന്നാൽ കുട്ടി എങ്ങനെയാണ് കിണറ്റിൽ വീണതെന്ന് വ്യക്തമല്ല. കാൽവഴുതി വീണതാകാമെന്നാണ് കരുതുന്നത്. കിണർ മൂടിയിട്ടുണ്ടെങ്കിലും ബലക്കുറവുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്

Read More

തൂങ്ങി മരിച്ചെന്നു വിശ്വസിപ്പിച്ച് 15 വർഷം ഒളിവിൽ കഴിഞ്ഞ മോഷ്ടാവ് പിടിയിൽ

പത്തനംതിട്ട: തൂങ്ങി മരിച്ചെന്നു വിശ്വസിപ്പിച്ച് 15 വർഷം ഒളിവിൽ കഴിഞ്ഞ മോഷ്ടാവ് പിടിയിൽ. മലയാലപ്പുഴ താഴം വഞ്ചിയിൽ കുഴിപ്പടി സുധീഷ് ഭവനിൽ പാണ്ടി ചന്ദ്രൻ എന്ന് വിളിക്കുന്ന ചന്ദ്രനാണ് (52) പിടിയിലായത്. വർഷങ്ങൾക്കു തമിഴ്നാട്ടിലേക്കു പോയ ഇയാൾ തൃച്ചിയിൽ പറങ്കിമാവുതോട്ടത്തിൽ തൂങ്ങി മരിച്ചെന്നാണ് കരുതിയിരുന്നത്. കാലപ്പഴക്കമുള്ള വാറന്റുകളിലെ പ്രതികളെ പിടികൂടാനുള്ള ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ നിർദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചന്ദ്രൻ കുടുങ്ങിയത്. ഇയാൾക്കെതിരെ 4 മോഷണക്കേസുകൾ നിലവിലുണ്ട്. ഒരു കേസിലെ ജാമ്യക്കാരനായ മലയാലപ്പുഴ…

Read More

കൊല്ലത്ത് ആളൊഴിഞ്ഞ വീട്ടിൽ നിന്ന് നാടൻ തോക്ക് കണ്ടെത്തി; അന്വേഷണം തുടങ്ങി

       അരിപ്പ : കൊല്ലം അരിപ്പയിൽ ആളൊഴിഞ്ഞ വീട്ടിൽ നിന്നും നാടൻ തോക്ക് കണ്ടെത്തി. ജലാലുദ്ദീൻ എന്നയാളുടെ വീട്ടിൽ നിന്നാണ് തോക്ക് ലഭിച്ചത്. വന്യമൃഗങ്ങളെ വേട്ടയാൻ ഉപയോഗിച്ച ശേഷം ഒളിപ്പിച്ചതാകാം എന്നാണ് വനംവകുപ്പിൻ്റെ പ്രാഥമിക നിഗമനം. അരിപ്പ നാട്ടുകല്ലിൽ ഓയില്‍പാമിന് സമീപമുള്ള ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് നാടൻ തോക്ക് കണ്ടെത്തിയത്. ഏറെ നാളായി അടച്ചിട്ടിരിക്കുന്ന വീട്ടിലായിരുന്നു സംഭവം. വീട്ടുടമയായ ജലാലുദ്ദീൻ പറമ്പിൽ തേങ്ങയിടാനായി ജോലിക്കാരനുമായി എത്തിയതായിരുന്നു. വീട്ടിനുള്ളില്‍ വിശ്രമിക്കവേയാണ് കട്ടിലിലെ മെത്തക്കടിയില്‍ ഒളിപ്പിച്ച തോക്ക് കാണുന്നത്. അഞ്ചൽ…

Read More

തൊഴിൽ തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ അറസ്റ്റിൽ

തിരുവനന്തപുരം: തൊഴിൽ തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ അറസ്റ്റിൽ. ജോലി വാഗ്ദാനം ചെയ്ത് യുവതീ-യുവാക്കളിൽ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് തപസ്യാനന്ദയെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റേന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. 2023ൽ വെള്ളറട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ തിരുവനന്തപുരം യൂണിറ്റ് നടത്തിയ അന്വേഷണത്തിലാണ് സ്വാമി കുടുങ്ങിയത്. കേസിലെ രണ്ടാം പ്രതിയാണ് സ്വാമി. ഒന്നാം പ്രതിയായ വെള്ളറട സ്വദേശി അഭിലാഷ് ബാലകൃഷ്ണനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial