ഫീസ് വർധന: കേരള-കാലിക്കറ്റ് സർവകലാശാല ക്യാമ്പസുകളിൽ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

      തിരുവനന്തപുരം : കേരള യൂണിവേഴ്സിറ്റിയിൽ നാല് വർഷ ബിരുദ കോഴ്സുകൾക്ക് ഉയർന്ന പരീക്ഷ ഫീസ് ഏർപ്പെടുത്തിയതിനെതിരെ കേരള, കാലിക്കറ്റ് സർവ്വകലാശാലകൾക്ക് കീഴിലെ എല്ലാ ക്യാമ്പസുകളിലും നാളെ കെ.എസ്.യു പഠിപ്പ് മുടക്ക് നടത്തും. സർക്കാരിന്റെ ഇടപെടലിൽ യൂണിവേഴ്സിറ്റിയുടെ ഭാഗത്തുനിന്നും അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ ഈ മാസം 23ന് നടക്കുന്ന കേരള യൂണിവേഴ്സിറ്റി പരീക്ഷകൾ തടയാനാണ് കെഎസ്‌യു തീരുമാനം . സർക്കാരിന്റെ അറിവോടെയാണ് യൂണിവേഴ്സിറ്റിയിൽ കൊള്ള നടക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി കൂട്ടുനിൽക്കുന്നുവെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ്…

Read More

വെള്ളക്കെട്ടിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ യുവാവ് മരിച്ചു

മാനന്തവാടി: വെള്ളക്കെട്ടിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ യുവാവ് മരിച്ചു. കുറ്റിയാട്ടുകുന്ന് ചെല്ലാട്ടുകുന്ന് പരേതനായ ഉത്തമന്റെയും മാധവിയുടെയും മകൻ രാജേഷ് (33) ആണ് മരിച്ചത്. രാജേഷിന്റെ ഭാര്യ സന്ധ്യയും വെള്ളക്കെട്ടിൽ അകപ്പെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി. ഇരുവരും വെള്ളക്കെട്ടിലേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് സംഭവം. മാനന്തവാടി അഗ്നിരക്ഷാസേനയെത്തി നടത്തിയ തിരച്ചിലിലാണ് രാജേഷിനെ പുറത്തെടുത്തത്. ഉടനെ മാനന്തവാടി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. കെല്ലൂരിൽ ഇൻഡസ്ട്രി നടത്തിവരികയായിരുന്നു രാജേഷ്. ആദിയെന്ന മകളും ആറു മാസം…

Read More

പൊന്നാനി ബലാൽസംഗ ആരോപണം  ; ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന വിധി ഹൈക്കോടതി റദ്ദാക്കി

കൊച്ചി : ആരോപണത്തില്‍ എസ്പിയടക്കമുള്ള ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കണമെന്ന പൊന്നാനി മജിസ്‌ട്രേറ്റ് കോടതി വിധി ഹൈക്കോടതി റദ്ദാക്കി. എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വി വി ബെന്നി, സിഐ വിനോദ് തുടങ്ങിയവര്‍ക്കെതിരേ കേസെടുക്കണമെന്ന വിധിയാണ് റദ്ദാക്കിയിരിക്കുന്നത്. പീഡനമാരോപിച്ച് 2022ല്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്നാരോപിച്ച് യുവതി നേരത്തെ നല്‍കിയ ഹരജി പരിഗണിച്ച ഹൈക്കോടതി ഉചിതമായ തീരുമാനമെടുക്കാന്‍ പൊന്നാനി മജിസ്‌ട്രേറ്റ് കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് പോലിസ് ഉദ്യോഗസ്ഥര്‍…

Read More

ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവിയ്ക്ക് ബുക്കർ പുരസ്കാരം

     ലണ്ടൻ: 2024-ലെ ബുക്കർ പുരസ്കാരം ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവേയ്ക്ക്. സാമന്തയുടെ ഓർബിറ്റൽ എന്ന സയൻസ് ഫിക്ഷൻ നോവലിനാണ് ബുക്കർ പുരസ്കാരം ലഭിച്ചിരിക്കുന്നത്. ലണ്ടനിലെ ഓൾഡ് ബില്ലിംഗ്ഗേറ്റിൽ നടക്കുന്ന ചടങ്ങിലാണ് ജേതാവിനെ പ്രഖ്യാപിച്ചത്. 49-കാരിയായ സാമന്ത ഹാർവിയുടെ അഞ്ചാമത്തെ നോവലാണിത്. 50,000 പൗണ്ടാണ് ബുക്കർ പ്രൈസ് ജേതാവിന് സമ്മാനത്തുകയായി ലഭിക്കുക. ബുക്കർ പ്രൈസ് ഫൗണ്ടേഷൻ്റെ കണക്കനുസരിച്ച് 136 പേജുകൾ മാത്രമുള്ള “ഓർബിറ്റൽ” അവാർഡ് കരസ്ഥമാക്കുന്ന ഏറ്റവും ചെറിയ രണ്ടാമത്തെ നോവലാണ്. ലോക്ക്ഡൗൺ സമയത്താണ് സാമന്ത ഈ…

Read More

മലപ്പുറത്തെ ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ വഴിത്തിരിവ്, കൊലപാതകം, അറസ്റ്റിലായത് സുഹൃത്ത്

മലപ്പുറം : മോങ്ങത്ത് ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി തന്നെയായ ബൽറാമാണ് ഇന്നലെ കൊല്ലപ്പെട്ടത്. തമിഴ്നാട് സ്വദേശി തന്നെയായ ബൽറാമാണ് ഇന്നലെ കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ്, മോങ്ങം ഹിൽടോപ്പിലെ ലോഡ്ജ് മുറിയിൽ ബൽറാം മരിച്ചു കിടക്കുന്നതായി കണ്ടത്. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ തലയ്ക്ക് മുറിവുള്ളതായി കണ്ടത്തി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വാസു പിടിയിലായത്. ലോഡ്ജ് മുറിയിൽ…

Read More

ആത്മകഥാ വിവാദം തള്ളി ഇ പി ജയരാജൻ; പുറത്തു വരുന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതം

കണ്ണൂർ: ആത്മകഥാ വിവാദം തള്ളി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ. തന്റെ ആത്മകഥ സംബന്ധിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഇപി ജയരാജൻ വ്യക്തമാക്കി. ആത്മകഥ എഴുതി തീർന്നിട്ടില്ലെന്നും താനതിൻ്റെ അനുമതി ആർക്കും കൊടുത്തിട്ടില്ലെന്നും ഇപി ജയരാജൻ പറയുന്നു. തൻ്റെ പുസ്തകത്തിലെ വെളിപ്പെടുത്തലെന്ന നിലയിൽ പുറത്തുവരുന്ന റിപ്പോർട്ടുകളെ പൂർണമായും തള്ളിയ ഇപി ജയരാജൻ, താനിക്കാര്യത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കുന്നു. തൻ്റെ ജീവചരിത്രവും രാഷ്ട്രീയ ചരിത്രവുമാണ് എഴുതുന്നതെന്ന് ഇപി ജയരാജൻ വ്യക്തമാക്കുന്നു. ഡി സി ബുക്സും…

Read More

കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കം

പാലക്കാട്: പ്രസിദ്ധമായ കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കമാകും. ഇനിയുള്ള മൂന്നു ദിവസങ്ങൾ കൽപ്പാത്തിയിലെ അഗ്രഹാര വീഥികൾ ദേവരഥ പ്രദക്ഷിണത്തിനുള്ളതാണ്. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേതത്തിൽ രാവിലെ പൂജകൾക്കു ശേഷം 10.30 യ്ക്കും 11.30നും ഇടയ്ക്കാണു രഥാരോഹണം. തുടർന്ന് മൂന്നു രഥങ്ങളും പ്രദക്ഷിണം ആരംഭിക്കും. ഭക്തരാണ് തേരുവലിക്കുക. ഉപതെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനാൽ പാലക്കാട്ടെ മൂന്ന് സ്ഥാനാർത്ഥികളും രാവിലെ മുതൽ കൽപ്പാത്തി കേന്ദ്രീകരിച്ചുണ്ടാകും പ്രചാരണം നടത്തുക.

Read More

വയനാട്, ചേലക്കര വോട്ടെടുപ്പ് ആരംഭിച്ചു; പ്രതീക്ഷയോടെ മുന്നണികൾ

കല്പറ്റ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും ഇന്ന് വോട്ടെടുപ്പ്. രാവിലെ ഏഴു മുതൽ വൈകിട്ട്‌ ആറു വരെയാണ് പോളിംഗ്. ദിവസങ്ങൾ നീണ്ട വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കൊടുവിൽ വയനാടും ചേലക്കരയും പോളിംഗ് ബൂത്തിലേക്കെത്തുമ്പോൾ മൂന്നു മുന്നണികളും പ്രതീക്ഷയിലാണ്. ചേലക്കരയിൽ ആറും വയനാട്ടിൽ 16 സ്ഥാനാർഥികളുമാണ് മത്സര രംഗത്തുള്ളത്. ചേലക്കരയിൽ ആകെ 2,13,103 വോട്ടർമാരാണ്‌ ഉള്ളത്‌. 180 പോളിങ് ബൂത്തുകളിൽ മൂന്ന്‌ ഓക്‌സിലറി ബൂത്തുകളുണ്ട്‌. മണ്ഡലത്തിൽ 14 പ്രശ്നബാധിത ബൂത്തുകളാണുള്ളത്. വയനാട്ടിൽ ആകെ 14,71,742…

Read More

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; 5 ജില്ലകളിൽ   യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ തമിഴ്നാട് തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. തെക്കു കിഴക്കന്‍ അറബിക്കടലിന് മുകളിലായി കേരള തീരത്തിന് സമീപം ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നവംബര്‍ 13 -16 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് അഞ്ചു…

Read More

വയനാട് ദുരന്തം ബിരിയാണി ചലഞ്ചിൽ നിന്നും പണം തട്ടി 3 സിപിഎം പ്രവർത്തകർക്കെതിരെ കേസ്; എഐവൈഎഫ് നേതാവാണ് പരാതി നൽകിയത്

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍ നിന്ന് പണം തട്ടിയ കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകർക്കെതിരെ കേസ്. തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുണ്‍, ഡിവൈഎഫ്‌ഐ മേഖലാപ്രസിഡന്റ് അമല്‍ രാജ്, കായംകുളം പുതുപ്പള്ളി മുന്‍ ലോക്കല്‍ കമ്മറ്റി അംഗം സിബി ശിവരാജന്‍ എന്നിവര്‍ക്കെതിരെയാണ് കായംകുളം പൊലീസ് കേസെടുത്തത്. ബിരിയാണി നല്‍കി ദുരിതബാധിതര്‍ക്കായി സമാഹരിച്ച ഒരുലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയെടുത്തതായാണ് എഫ്‌ഐആര്‍. ബിരിയാണി ചലഞ്ച് കൂടാതെ സംഭാവന വാങ്ങിയും പണത്തട്ടിപ്പ് നടത്തി. സമാഹരിച്ച തുക…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial